ബി.സി.സി.ഐക്ക് പിഴച്ചു; ചേതന്‍ എന്ന പേരില്‍ ആശയക്കുഴപ്പം
IPL
ബി.സി.സി.ഐക്ക് പിഴച്ചു; ചേതന്‍ എന്ന പേരില്‍ ആശയക്കുഴപ്പം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th December 2023, 4:32 pm

ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പേസ് ബൗളറായ ചേതന്‍ സക്കറിയയുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകളായിരുന്നു കഴിഞ്ഞ മണിക്കൂറുകളില്‍ പുറത്ത് വന്നിരുന്നത്. സസ്‌പെക്ടഡ് ആക്ഷന്‍ ലിസ്റ്റില്‍ താരത്തിന്റെ പേര് വന്നതിന് പുറമേ ഏറെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. ചേതന്‍ സക്കറിയയുടെ കാര്യത്തില്‍ മനപൂര്‍വ്വമല്ലാത്ത തെറ്റാണ് സംഭവിച്ചതെന്ന് ബി.സി.സി.ഐ ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്. സംശയാസ്പദമായ നടപടി നേരിട്ടവരുടെ ലിസ്റ്റില്‍ ഇടംകയ്യന്‍ പേസര്‍ ഇല്ലായിരുന്നു. നടപടിയില്‍ പിഴവ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബി.സി.സി.ഐ ഇപ്പോള്‍ പിഴവ് തിരുത്തിയത്.

സൗരാഷ്ട്ര ടീം മാനേജ്‌മെന്റ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ വിഷയം അന്വേഷിച്ചതിന്റെ ഭാഗമായി 25കാരനായ സക്കറിയ പട്ടികയില്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭാരവാഹികള്‍ ബി.സി.സി.ഐയെ സമീപിക്കുകയും ചേതന്‍ എന്ന സമാന പേരുള്ള ഒരു സൗത്ത് സോണ്‍ കളിക്കാരനാണ് പട്ടികയില്‍ ഉള്‍പ്പെടെണ്ടതെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

‘ഇത് ഒരുതരം തെറ്റായ ആശയവിനിമയവും പിഴവുമാണ്. ചേതന്‍ സക്കറിയ ഒരിക്കലും ഈ പട്ടികയില്‍ ഉള്‍പ്പെടേണ്ടതല്ല. ഒരു കര്‍ണാടക ബൗളറുടെ പേരായിരുന്നു പട്ടികയില്‍ ഉണ്ടാകേണ്ടത് മനസ്സിലാക്കുന്നു. ഐ.സി.സി ഈ പ്രശ്‌നം പരിഹരിച്ചു. എല്ലാ ഫ്രാഞ്ചൈസികള്‍ക്കും കൃത്യമായി അറിയിപ്പും നല്‍കി,’എസ്.സി.എയുടെ പ്രസിഡന്റ് ജയദേവ് ക്രിക്ക്ബസിനോട് പറഞ്ഞു.

2024 ഐ.പി.എല്‍ സീസണിന് മുന്നോടിയായി പല താരങ്ങളെയും റിലീസ് ചെയ്തിട്ടുണ്ടായിരുന്നു. അത്തരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 50 ലക്ഷം അടിസ്ഥാന രൂപ വിലയുള്ള താരത്തെ പട്ടികയില്‍ ഇരുപത്തിയേഴാം സ്ഥാനത്ത് റിലീസ് ചെയ്തിരുന്നു. രാജസ്ഥാന്‍ റോയല്‍സിലായിരുന്നു. താരം അരങ്ങേറ്റം കുറിച്ചത്.

തെറ്റായ ബൗളിങ് ആക്ഷന്‍ തിരിച്ചറിഞ്ഞവരുടെ പട്ടികയില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ തനുഷ് കൊട്ടിയാന്‍, കേരള ക്രിക്കറ്റ് അസോസിയേഷന്റെ രോഹന്‍ കുന്നുമ്മല്‍, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ചിരാഗ് ഗാന്ധി, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്റെ സൗരഭ് ദുബെ, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ അര്‍പ്പിത് ഗുലേറിയ എന്നിവരാണ്. ഇവര്‍ സംശയത്തിന്റെ നിഴലിലാണ്. എന്നാല്‍ ബൗളിങ്ങില്‍ ഐ.സി.സി ബാന്‍ ചെയ്ത താരങ്ങളാണ് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ മനീഷ് പാണ്ഡെ, കെ.എല്‍ ശ്രീജിത്ത് എന്നിവര്‍.

Content Highlight: The name Chetan is confusing, BCCI has corrected the mistake