ഭൂമി സ്വീകരിക്കില്ല; അയോധ്യ വിധിക്കെതിരെ പുനഃപരിശോധന ഹരജി നല്‍കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്
Ayodhya Verdict
ഭൂമി സ്വീകരിക്കില്ല; അയോധ്യ വിധിക്കെതിരെ പുനഃപരിശോധന ഹരജി നല്‍കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th November 2019, 3:40 pm

ന്യൂദല്‍ഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നല്‍കാന്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് യോഗത്തില്‍ തീരുമാനം. പള്ളി നിര്‍മ്മിക്കാന്‍ നല്‍കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനിച്ചു. നിയമപരമായി മുന്നോട്ട് പോകുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് കക്ഷിയല്ല. പക്ഷെ മുസ്‌ലീം വിഭാഗത്തില്‍പ്പെട്ട എട്ട് കക്ഷികള്‍ കേസിന്റെ ഭാഗമാണ്. സമുദായത്തിന്റെ താല്‍പര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ചര്‍ച്ചയാണ് യോഗത്തിലുയര്‍ന്നത്.

യോഗത്തില്‍ ജംഇയത്തുല്‍ ഉലമ ഹിന്ദ് എന്ന സംഘടന മാത്രമാണ് പുനഃപരിശോധന ഹരജിക്കെതിരായ നിലപാടെടുത്തത്.
യോഗത്തില്‍ പങ്കെടുത്ത ഇ.ടി മുഹമ്മദ് ബഷീര്‍, അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ പുനഃപരിശോധനാ ഹരജിക്കായി വാദിച്ചു.

ഭൂമി സ്വീകരിക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്നും അഖിലേന്ത്യാ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ അഭിപ്രായത്തിന് ഊന്നല്‍ നല്‍കണമെന്ന് നേരത്തെ സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫാറുഖി പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ