ടു മെന്‍ ഏറ്റെടുത്ത് ഗള്‍ഫിലെ പ്രേക്ഷകര്‍; നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നു
Film News
ടു മെന്‍ ഏറ്റെടുത്ത് ഗള്‍ഫിലെ പ്രേക്ഷകര്‍; നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th August 2022, 11:54 am

ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്ത ടു മെന്‍ എന്ന ചിത്രത്തിന് വന്‍ സ്വീകാര്യത. പ്രവാസ ഭൂമിയില്‍ നിന്നുകൊണ്ട് ത്രില്ലര്‍ സ്വഭാവത്തിലുള്ള കഥ പറഞ്ഞ ചിത്രം എല്ലാത്തരം പ്രേക്ഷര്‍ക്കും രസിക്കുന്നുണ്ട്. യു.എ.ഇ, ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ചിത്രത്തിന് നിരവധി ഹൗസ്ഫുള്‍ ഷോകള്‍ ലഭിച്ചു. പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക ഷോകളും സംഘടിപ്പിച്ചു.

ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മിച്ച ചിത്രം കെ. സതീഷാണ് സംവിധാനം ചെയ്തത്. പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാള്‍ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥ പറയുന്ന സിനിമയാണ് ടു മെന്‍. എം.എ. നിഷാദും ഇര്‍ഷാദ് അലിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവി വരുന്നത്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, മിഥുന്‍ രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു.

മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു.

എഡിറ്റിങ് വി. സാജന്‍. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡി ഗ്രൂപ്പാണ് വിതരണക്കാര്‍. ഡ്രീം ബിഗ് ഫിലിംസാണ് വിതര പങ്കാളികള്‍. പി.ആര്‍. ആന്‍ഡ് മാര്‍ക്കറ്റിങ്: കണ്ടന്റ് ഫാക്ടറി.

Content Highlight: The movie Two Men released in the Gulf countries was well received