ഗതാഗത നിയമങ്ങള്‍ തെറ്റിച്ച് വാഹനമോടിക്കുന്നത് തടയുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറകള്‍ ഘടിപ്പിക്കുമെന്നും ഇതിനായി ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കൂടാതെ പാലക്കാട്- തൃശൂര്‍ മേഖലയില്‍ രാത്രികാല ഗതാഗത പരിശോധന ക്രമീകരിക്കാനും ഡാഷ്‌ബോര്‍ഡ് ക്യാമറകള്‍ ഉള്‍പ്പെടെ ഡ്രോണ്‍ ക്യാമറകള്‍ സ്ഥാപിച്ചുള്ള പരിശോധനയും നടപ്പിലാക്കുമെന്നും മന്ത്രി അറിയിക്കുകയുണ്ടായി.
ക്യാമറ ഇല്ലെന്ന് കരുതി വാഹനമോടിക്കുന്നവരെയും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെയും തടയാനായാണ് ഈ പരിഷ്‌ക്കരണങ്ങളെന്നും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനയ്ക്കപ്പുറം ലംഘനങ്ങള്‍ തത്സമയം പിടികൂടാനുള്ള ശ്രമമുണ്ടാകുമെന്നും മോട്ടോര്‍ വാഹനവകുപ്പ് പറഞ്ഞു.
പൊതുനിരത്തുകളില്‍ നാല് വരിപാതയായും ആറ് വരിപാതയായും വികസിച്ചുവരുന്ന സാഹചര്യത്തിലാണ് ലൈന്‍ ട്രാഫിക്കിന്റെ പ്രാധാന്യം. ലൈന്‍ ട്രാഫിക്കിങ്ങില്‍ ഇടതുവശത്തുകൂടെ ഓവര്‍ടേക്കിക്കിങ്ങ് തെറ്റാണെന്നാണ് ട്രാഫിക്ക് നിയമങ്ങള്‍ പറയുന്നത്.
രണ്ടുവരിപ്പാതയില്‍ വലതുവശത്തെ ട്രാക്കിന് ഓവര്‍ടേക്കിങ് ട്രാക്ക് എന്നും വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യാനുപയോഗിക്കേണ്ടത് ഈ ട്രാക്കാണ്. ലൈന്‍ ട്രാഫിക്കില്‍ കണ്ണാടി നോക്കി വാഹനമോടിക്കേണ്ടതിനും അതീവ പ്രാധാന്യമാണുള്ളത്.
Content Highlight: The Motor Vehicle Department is preparing to strengthen the traffic rules