തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍
മുസ്‌ലിം പള്ളി കൊവിഡ് സെന്ററാക്കി ഇസ്‌ലാമിക് സര്‍വ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദ്.
തൃശൂര്‍ മാളയിലെ മുസ്‌ലിം പള്ളിയാണ് കൊവിഡ് കെയര്‍ സെന്ററിന് വിട്ടുനല്‍കിയത്.
മാള പഞ്ചായത്തില്‍ മാത്രം 300 കൊവിഡ് കേസുകളാണ് ഉള്ളത്. ഇതില്‍ പലര്‍ക്കും സ്വന്തം വീടുകളില്‍ കഴിയാനുള്ള സാഹചര്യമില്ല. അതുകൊണ്ടാണ് പള്ളി വിട്ടുനല്‍കിയതെന്നാണ് പള്ളി അധികൃതര്‍ പറയുന്നത്.
കൊവിഡ് കെയര്‍ സെന്ററില്‍ എത്തുന്നവര്‍ക്ക് പഞ്ചായത്ത് ഭക്ഷണം ലഭ്യമാക്കുമെന്നും ഡോക്ടറുടേയും നഴ്സിന്റേയും സേവനം ലഭ്യമാക്കുമെന്നും മാള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് അറിയിച്ചു.
Content Highlights: The mosque in Thrissur has been turned into a Covid care center