Advertisement
Film News
സി.ഇ.ഒ ഓഫ് ഇന്ത്യ; ദി മോണ്‍സ്റ്റര്‍ സോംഗ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 24, 10:53 am
Sunday, 24th April 2022, 4:23 pm

ഇന്ത്യയെങ്ങും തരംഗമായി മാറിയിരിക്കുകയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യഷ് നായകനായ ചിത്രം ഇതിനോടകം തന്നെ 750 കോടിയും കടന്ന് പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റായിരുന്നു. കെ.ജി.എഫിലെ ദി മോണ്‍സ്റ്റര്‍ സോംഗ് പുറത്തിറങ്ങിയിരിക്കുകയാണ്. പാട്ടിന് സംഗീതം നല്‍കി പാടി അഭിനയിച്ചിരിക്കുന്നത് അദിതി സാഗറാണ്. ഗാനത്തിന് വരികളെഴുതിയിരിക്കുന്നതും അദിതി തന്നെ. ചിത്രത്തിന്റെ അവസാനം വരുന്ന ഗാനമാണ് ദി മോണ്‍സ്റ്റര്‍.

2018 ല്‍ പുറത്ത് വന്ന കെ.ജി.എഫിന്റെ വിജയത്തിലും അതിലെ പാട്ടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. രണ്ടാം ഭാഗത്തിലും മികച്ച ഗാനങ്ങളും ബാക്ക് ഗ്രൗണ്ട് സ്‌കോറുകളുമാണ് ഒരുക്കിയത്.

പാന്‍ ഇന്ത്യ ലെവലില്‍ റിലീസ് ചെയ്യപ്പെട്ട ഈ ചിത്രം ഇന്ത്യയില്‍ ഹിന്ദിയിലും പ്രാദേശിക വിപണിയിലും ഒന്നിനു പുറകെ ഒന്നായി റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.

ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ്, കെ.ജി.ഫെ് ചാപ്റ്റര്‍ 2-ന്റെ ഇന്ത്യയിലെ ഹിന്ദി പതിപ്പിന്റെ കണക്കുകള്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

8 ദിവസം കൊണ്ട് വലിയ കളക്ഷന്‍ തുകയാണ് ചിത്രം നേടിയത്. വ്യാഴം 53.95 കോടി, വെള്ളി 46.79 കോടി, ശനി 42.90 കോടി , ഞായര്‍ 50.35 കോടി, തിങ്കള്‍ 25.57 കോടി, ചൊവ്വ 19.14 കോടി, ബുധന്‍ 16.35 കോടി, വ്യാഴം 13.58 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.

ചിത്രം ഹിന്ദി ബെല്‍റ്റില്‍ മാത്രം 300 കോടി നേടിയെന്ന് റിപ്പോര്‍ട്ടുകളും ഞായറാഴ്ച പുറത്ത് വരുന്നുണ്ട്.

Content Highlight: the monster song from kgf chapter 2