ധ്യാന്‍ ശ്രീനിവാസന് തിരക്കഥയെഴുതുകയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രകാശന് പറക്കട്ടെ റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി ബിഹൈയിന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ തന്റെ ചേട്ടനായ വിനീത് ശ്രീനിവാസന്റെ കയ്യില്‍ നിന്നും കുറെ പൈസ വാങ്ങിയിട്ടുണ്ടെന്നും അതിനെല്ലാം തന്നെ വിനീത് ശ്രീനിവാസന്റെ കയ്യില്‍ കണക്ക് ഉണ്ടെന്നും ധ്യാന്‍ പറഞ്ഞിരുന്നു. ധ്യാന്‍ പറഞ്ഞ ഇക്കാര്യം തെറ്റാണെന്നാണ് വിനീത് ശ്രീനിവാസന് തന്നെ ഇപ്പോള്‍ പറയുന്നത്. ബിഹൈയിന്‍ഡ് വുഡ്സ് അവാര്‍ഡ് വേദിയിലെ റെഡ് കാര്‍പ്പെറ്റില്‍ വെച്ചായിരുന്നു വിനീതിന്റെ മറുപടി.
‘കണക്ക് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ആ പൈസ എന്റെ കയ്യില്‍ ഉണ്ടാകില്ലേ, അങ്ങനെ കണക്കൊന്നും എന്റെ കയ്യില്‍ ഇല്ല. അവന് വാങ്ങിയ കാശിന് ഒരു കയ്യും കണക്കും ഇല്ല’ എന്നാണ് വിനീത് ശ്രീനിവാസന് പറയുന്നത്. ധ്യാനെ വെച്ച് ഇനി സിനിമ എടുക്കുമോ എന്ന ചോദ്യത്തിന് ഞാന്‍ എഴുതുന്ന കഥക്ക് ആരാണോ ചേരുന്നത് അവര്‍ സിനിമയിലേക്ക് വരും എന്ന് മാത്രമേ ഉള്ളു എന്നും വിനീത് കൂട്ടിച്ചേര്‍ക്കുന്നു.