| Sunday, 28th April 2024, 3:54 pm

ഒറ്റ മുറിയില്‍ പ്രദര്‍ശനത്തിനൊരുങ്ങി മൊണാലിസ; ലൗവ്റേയുടെ തീരുമാനം ഏറ്റെടുത്ത് സന്ദര്‍ശകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: ലോക പ്രശസ്തമായ ഡാ വിഞ്ചിയുടെ പെയിന്റങ്ങായ മൊണാലിസ ഇനി ഒറ്റ മുറിയില്‍ പ്രദര്‍ശനത്തിനൊരുങ്ങും. പാരീസിലെ ലൗവ്റേ മ്യൂസിയത്തിലാണ് മൊണാലിസ പെയിറ്റിങ് പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്.

‘മൊണാലിസ പെയിറ്റിങ് കാണാനെത്തിയ ഒരു വ്യക്തിയാണ് ഞങ്ങള്‍ക്ക് ഈ ആശയം പറഞ്ഞു തന്നത്. ഒറ്റക്ക് ഒരു മുറിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അനുഭവം സാധ്യമാകും,’ ലൗവ്റേ മ്യൂസിയം ഡയറക്ടര്‍ ലൗറന്‍സ് ഡെസ് കാര്‍സ് പറഞ്ഞു.

വിശ്വ പ്രശസ്തനായ ചിത്രകാരന്‍ ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ ഈ ചിത്രം ലൗവ്റേ മ്യൂസിയത്തിലെ ഏറ്റവും വലിയ കണ്ണാടിക്കൂടിനുള്ളില്‍ ആയിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിലെ മറ്റ് ചിത്രങ്ങളോടൊപ്പമായിരുന്നു മൊണാലിസയും ഉണ്ടായിരുന്നത്. ഇതേ മുറിയില്‍ തന്നെയാണ് ലൗവ്റേയിലെ ഏറ്റവും വലിയ ചിത്രമായ ക്‌നാനയിലെ കല്യാണം എന്ന ചിത്രവും ഉള്ളത്.

തങ്ങളുടെ സന്ദര്‍ശകര്‍ക്ക് വേണ്ടവിധത്തില്‍ മൊണാലിസയെ കാണാന്‍ അവസരം നല്‍കാന്‍ സാധിക്കാതിരുന്നത് വളരെ സങ്കടകരമായിരുന്നു. ഇപ്പോള്‍ അതിന് നല്ല ഒരു പരിഹാരം കിട്ടിയിരിക്കുന്നുവെന്നും പാരീസിലെ ഒരു പബ്ലിക് റേഡിയോ ചാനലിനോട് ലൗറന്‍സ് ഡെസ് കാര്‍സ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയം ആണ് ലൗവ്റേ. 2023ല്‍ ഒമ്പത് ദശലക്ഷം സന്ദര്‍ശകരെ ആണ് ലൗവ്റ മ്യൂസിയം ആകര്‍ഷിച്ചത്. അതില്‍ 80 ശതമാനം ആളുകളും അതായത് ഒരു ദിവസം ഏകദേശം 20000 സന്ദര്‍ശകരും മൊണാലിസ ചിത്രം കാണാന്‍ വേണ്ടിയാണ് എത്തുന്നതെന്നാണ് ലൗറന്‍സ് ഡെസ് കാര്‍സ് പറയുന്നത്.

അതേസമയം 2024ന്റെ തുടക്കത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രതിഷേധക്കാര്‍ മൊണാലിസ ചിത്രത്തിലേക്ക് സൂപ്പ് ഒഴിച്ചു പ്രതിഷേധിച്ചിരുന്നു. ചിത്രത്തിന്റെ ചില്ല് ആവരണം ബുള്ളറ്റ്പ്രൂഫ് ആയതിനാല്‍ ചിത്രത്തിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിരുന്നില്ല .

Content Highlight: The Mona Lisa is on display in a single room at the Louvre Museum

We use cookies to give you the best possible experience. Learn more