പത്തനംതിട്ട: മോട്ടോർ വാഹന നിയമം പാലിക്കാതെ അപകടകരമായ തരത്തിൽ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടകരമായ രീതിയിൽ മാറ്റം വരുത്തി റോഡിൽ ഇറക്കിയത്.

യാത്രക്കിടെ ഇലവുങ്കലിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുക്കുകയായിരുന്നു. കൊല്ലം സ്വദേശികളായ ശബരിമല തീർത്ഥാടകരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.
ശബരിമല ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയിൽ കെട്ടിവെച്ചിരുന്നു. ഓട്ടോറിക്ഷയുടെ വലിപ്പവും കവിഞ്ഞ് വശങ്ങളിൽ ഏറെ പുറത്തേക്ക് തള്ളി നിൽക്കുന്ന തരത്തിലായിരുന്നു ഈ അലങ്കാരമെല്ലാം.
അപകടമുണ്ടാക്കും വിധം വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് ഓട്ടോറിക്ഷ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നേരത്തെ ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് നിർദേശം ഉണ്ടായിരുന്നു.
Content Highlight: The modified vehicle was seized