| Wednesday, 10th February 2021, 3:43 pm

ട്വിറ്ററിന്റെ തലപ്പത്ത് ഏതെങ്കിലുമൊരു സംഘിയെ എത്തിക്കാന്‍ മോദി ശ്രമിക്കും, അതിനെക്കുറിച്ചാണ് നമ്മള്‍ ആശങ്കപ്പെടേണ്ടത്: സാകേത് ഗോഖലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ഉപയോക്തക്കളുടെ ട്വിറ്റര്‍ ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്രത്തിന്റെ നീക്കത്തില്‍ പ്രതികരണവുമായി വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഖോഗലെ. ട്വിറ്ററിന്റെ പബ്ലിക് പോളിസി മേധാവിയായി ഏതെങ്കിലും സംഘിയെ നിയമക്കാന്‍ ട്വിറ്ററിനെ വളച്ചൊടിച്ച് മോദി സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് അദ്ദേഹം പറഞ്ഞു.

ട്വിറ്ററിന്റെ തലപ്പത്ത് ഒരു സംഘി വരുന്നതിനെക്കുറിച്ചാണ് ആശങ്കപ്പെടേണ്ടതെന്നും അല്ലാതെ കമ്പനിക്ക് മേലുള്ള വിലക്കിനെയല്ലെന്നും സാകേത് ഗോഖലെ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ട്വിറ്റര്‍ 500 ലധികം ഉപയോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഗോഖലയുടെ പ്രതികരണം.
കമ്പിനിക്ക് വലിയ പിഴ ചുമത്തിയേക്കുമെന്നും മേലുദ്യോഗസ്ഥരെയടക്കം അറസ്റ്റ് ചെയ്തേക്കുമെന്നുമുള്ള ഭയത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം അതേപടി ട്വിറ്റര്‍ നടപ്പാക്കിയതെന്നുമാണ് വിവരം.

പ്രകോപനപരവും, അപകീര്‍ത്തികരവും വസ്തുത വിരുദ്ധവുമായ കാര്യങ്ങള്‍ പങ്കുവെച്ചെന്നാരോപിച്ചാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ModiPlanningFarmerGenocide എന്ന ഹാഷ്ടാഗ് ഉപയോഗിച്ച അക്കൗണ്ടുകള്‍ അടക്കം ബ്ലോക്ക് ചെയ്തതായും പറയുന്നു.

കമ്പനിയുടെ ജീവനക്കാര്‍ക്കു മേല്‍ അറസ്റ്റ് ഭീഷണി മുഴക്കി കേന്ദ്രം ട്വിറ്ററിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടി ഉണ്ടായിരിക്കുന്നത്.

നേരത്തെ ഐ.ടി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കമ്പനി 257 അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ വിലക്ക് നീക്കുകയും ചെയ്തിരുന്നു.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത കിസാന്‍ എക്താ മോര്‍ച്ച, ഭാരതീയ കിസാന്‍ യൂണിയന്റെ എക്താ ഉഗ്രഹന്‍ പ്രതിനിധികള്‍, ആംആദ്മി എം.എല്‍.എമാര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളായിരുന്നു ട്വിറ്റര് അന്ന് മരവിപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:The Modi govt will try hard to arm twist Twitter into appointing a sanghi as the new public policy head:  SaketGokhale

We use cookies to give you the best possible experience. Learn more