|

ഡയറ്റിങ് തടി കുറക്കില്ല; മന്ദബുദ്ധിയാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തടികുറയ്ക്കാന്‍ ഡയറ്റിങ് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്. ഡയറ്റിങ്ങിലൂടെ കുറയുന്നത് നിങ്ങളുടെ തടിയല്ല, മറിച്ച് നിങ്ങളെ ഏകാകിയും നിശ്ബദനുമാക്കിയേക്കും.

ഭക്ഷണത്തില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ വരുത്തുന്നതിലൂടെ ശരീരത്തിലെത്തേണ്ട കലോറിയുടെ അളവ് കുറയുകയും തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെയും വരും. ഇത് നിങ്ങളെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്യും.

കൂടാതെ ഡയറ്റിങ് ചില മാനസിക പ്രശ്‌നങ്ങളിലേക്കും വഴിവെക്കുമെന്നാണ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ ഉച്ചയ്ക്ക് ശേഷമുള്ള ഒരു മീറ്റിങ്ങില്‍ പങ്കെടുക്കുകയാണെങ്കില്‍ അവിടെ നിങ്ങള്‍ക്കായി ബിസ്‌കറ്റോ മറ്റോ വെച്ചിരിക്കും.

മാന്യതയുടെ പേരില്‍ അത് കഴിക്കാന്‍ നിങ്ങള്‍ തയ്യാറായില്ലെങ്കില്‍ ക്ഷീണം കാരണം കഴിച്ചാലോ എന്നും നിങ്ങള്‍ ആലോചിക്കും. ഇതോടെ മീറ്റിങ്ങില്‍ ശ്രദ്ധിക്കാനും നിങ്ങള്‍ക്ക് സാധിക്കില്ല.

ഡയറ്റിങ് ചെയ്യാത്തവരേക്കാളും ഡയറ്റിങ് ചെയ്യുന്നവര്‍ക്ക് അത്യാര്‍ത്തി കൂടുമെന്നും മനശാസ്ത്രജ്ഞര്‍ പറയുന്നു. കൂടാതെ തലച്ചോറില്‍ ആവശ്യത്തിന് ഊര്‍ജം എത്താതാകുന്നതോടെ ഓര്‍മ കുറയുകയും ലോജികല്‍ സ്‌കില്‍ കുറയുകയും ചെയ്യും.

ഡയറ്റിങ് നടത്തുന്നയാളുകള്‍ ഒരു ഭക്ഷണം ലഭിച്ചാല്‍ അത് കഴിക്കുന്നതിന് മുമ്പ് പത്ത് തവണയെങ്കിലും ആലോചിക്കും. പല കാര്യങ്ങള്‍ ആലോചിച്ചേ ഭക്ഷണം കഴിക്കുകയുള്ളൂ. ഇതുമൂലം വിശപ്പ് മാറുകയുമില്ല ടെന്‍ഷനുമുണ്ടാകുന്നു.

Video Stories