| Tuesday, 24th February 2015, 5:11 pm

പത്രത്തെ പൊതിയുന്ന പട്ട്, പട്ടിനെ താങ്ങുന്ന പത്രം...

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലേന്ന് കണ്ട സഹപ്രവര്‍ത്തകരെ പിറ്റേന്ന് കാണാതാകുന്ന അവസ്ഥക്ക് അറുതിയുണ്ടാകാന്‍ വേണ്ടി അവര്‍ യൂണിയനില്‍ ചേരുകയായിരുന്നു. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു എന്ന് മാനേജ്‌മെന്റ് കരുതുന്ന തൊഴിലാളികളെ ഉടന്‍ തന്നെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. അയ്യായിരവും ആറായിരവും മാസശമ്പളം കിട്ടുന്ന ഒരു സ്ത്രീക്ക് തിരുവനന്തപുരത്ത് ചെന്നാല്‍ വീട്ടുവാടക കൊടുക്കാന്‍ പോലും അവരുടെ വരുമാനം തികയില്ല എന്ന് മാനേജ്‌മെന്റിന് കൃത്യമായും അറിയാം. യൂണിയന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് സ്ഥാപനത്തില്‍ ജോലിയില്ല എന്നുതന്നെയാണ് അവര്‍ ആ നടപടിയിലൂടെ വ്യക്തമാക്കിയത്.



| ഒപ്പീനിയന്‍ | എസ്. നാരായണന്‍ |


    വി.ടി.ഭട്ടതിരിപ്പാട് സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നമ്പൂതിരി പെണ്‍കിടാങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു കത്ത് തയ്യാറാക്കുകയും അത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ദേവകി നിലയങ്ങോട് തന്റെ ആത്മകഥയായ “നഷ്ടബോധങ്ങളില്ലാതെ” എന്ന കൃതിയില്‍ ഇതിനെപറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.

“നമ്പൂതിരി പെണ്‍കിടാങ്ങള്‍ക്ക് ഒരു കത്ത് ” എന്ന തലക്കെട്ടോടുകൂടി വി.ടി.എഴുതിയതിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്.

പ്രിയ സോദരീ…..

ഇന്നത്തെ നിങ്ങളുടെ നില എന്താണ്! അമ്മാത്തെ അമ്പലക്കുളത്തിനപ്പുറം ഒരു ലോകമുണ്ടെന്ന് നിങ്ങളില്‍ എത്രപേര്‍ അറിഞ്ഞിട്ടുണ്ട്. കുളത്തില്‍ നിന്നു വലിച്ച ഈറന്‍ ചണ്ടിപോലെ ദുര്‍ഗന്ധപൂരിതമായ നിങ്ങളുടെ തലമുടിക്കെട്ട് ഈ നേരത്തേക്കെങ്കിലും ഒന്നു വിടര്‍ത്തി വകഞ്ഞിടുവാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടോ?

വി.ടി.നമ്പൂതിരി പ്പെണ്‍കിടാങ്ങള്‍ക്കെഴുതിയ ആ കത്ത് പെണ്‍കിടാങ്ങളുടെ വിയര്‍പ്പ് ഏറ്റേറ്റ് അന്നേക്ക് ദ്രവിച്ച് കഴിഞ്ഞിരുന്നു….

നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ സ്ഥിതിയോ? അച്ഛന്റെ പവിത്ര മോതിരം കൊണ്ടു കുട്ടിക്കാലത്ത് ആ ലഹളപിടിച്ച ഹോമാചാരത്തിനിടയില്‍ നിങ്ങളുടെ നാവ് പിടിച്ചിഴച്ച് അന്‍പത്തിയൊന്നക്ഷരം എഴുതിയിരുന്നില്ലായിരുന്നെങ്കില്‍ അക്ഷരജ്ഞാനത്തിന്റെ സ്വാദുപോലും നിങ്ങള്‍ ആസ്വദിച്ചിട്ടില്ലെന്നു ഞാന്‍ ശഠിക്കുമായിരുന്നു.

പ്രിയ സഹോദരീ, നല്ലവണ്ണം ആലോചിച്ചുനോക്കൂ… സ്ഥിതിക്കൊത്തു പരിഷ്‌ക്കാരങ്ങളില്‍ പ്രവേശിക്കൂ….. അന്തപ്പുരത്തിലും ഒന്നു വെളിച്ചം വെയ്ക്കട്ടെ. ആ “ഈര്‍ച്ചവാളുകൊണ്ട് ഈര്‍ന്നാലും ഒരിഞ്ചുപോലും മുറിഞ്ഞുപോകാത്ത” മാമൂല്‍ കോട്ടയിലെ ഒറ്റക്കല്ലെങ്കിലും ഒന്നു പുഴങ്ങിയാല്‍ അതായില്ലേ?

നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളിലും ഞങ്ങള്‍ പങ്കുകൊള്ളും. ഞങ്ങള്‍ ഉണ്ടാല്‍ നിങ്ങളെ ഊട്ടും. അല്ലെങ്കില്‍ നിങ്ങള്‍ ഉണ്ടേ ഞങ്ങള്‍ ഉണ്ണുകയുള്ളൂ. ഞങ്ങള്‍ ചിരിച്ചാല്‍ നിങ്ങളും ചിരിക്കും അല്ലെങ്കില്‍ നിങ്ങള്‍ ചിരിച്ചേ ഞങ്ങള്‍ ചിരിക്കൂ….

എന്ന് വിനീതന്‍,
വി.ടി.ഭട്ടതിരിപ്പാട്


ആരും കാണാതെ കടലാസു ചുരുള്‍ നിവര്‍ത്തി വായിക്കാന്‍ പറ്റിയ സ്വകാര്യ സ്ഥലവും ഉണ്ടായിരുന്നില്ല. ഒടുക്കം അവര്‍ കുളക്കടവിനെ ആശ്രയിച്ചു. അന്ന് വൈകുന്നേരം കടവില്‍ ആരും വരില്ലെന്ന് ഉറപ്പായ നേരത്ത് ഏട്ടത്തിയും കൂട്ടുകാരികളും ഒക്കില്‍ സൂക്ഷിച്ച കടലാസു ചുരുള്‍ ശ്രദ്ധാപൂര്‍വ്വം എടുത്തു നിവര്‍ത്തി മെല്ലെ മെല്ലെ വായിക്കാന്‍ തുടങ്ങി.


നമ്പൂതിരി സ്ത്രീകളുടെ ഉന്നമനത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള വി.ടിയുടെ ചരിത്രപ്രസിദ്ധമായ ഈ കത്ത് എങ്ങിനെയാണ് നമ്പൂതിരി ഇല്ലങ്ങളിലെ അന്തര്‍ജ്ജനങ്ങള്‍ പരസ്പരം കൈമാറിയിരുന്നത് എന്ന് ദേവകി നിലയങ്ങോട് തുടര്‍ന്ന് വിശദീകരിക്കുന്നു. “….. ഇല്ലത്തു പരസ്യമായി ആ കടലാസ് കൊണ്ടുനടക്കാന്‍ പറ്റില്ല. അത് വലിയ കുറ്റമാകും. എന്തായാലും അത് കളയാനായില്ല. അതിലെന്താണ് എന്ന കൗതുകത്തോടെ അത് മടക്കിചുരുട്ടി പിടിച്ച് ഏട്ടത്തിയും കൂട്ടുകാരികളും ഇല്ലത്തേക്കു കുതിച്ചു.

ഇല്ലത്തെത്തിയിട്ടും പേടി കുറയുകയല്ല, കൂടുകയാണുണ്ടായത്. ആരെങ്കിലും ആ കടലാസു കണ്ടാലോ? എവിടെയാണ് സൂക്ഷിക്കുക? ആരെങ്കിലും കണ്ടെത്തിയാല്‍ പിന്നെ ഘോഷമാവും. കടലാസ് നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ട്, കടലാസ് ചുരുട്ടി, ഉടുക്കുന്ന ശീലയുടെ ഉള്ളിലേക്കു തിരുകി വയ്ക്കുന്ന ഭാഗമായ “ഒക്കില്‍” അത് അവര്‍ ഭദ്രമായി തിരുകിവെച്ചു.

ആരും കാണാതെ കടലാസു ചുരുള്‍ നിവര്‍ത്തി വായിക്കാന്‍ പറ്റിയ സ്വകാര്യ സ്ഥലവും ഉണ്ടായിരുന്നില്ല. ഒടുക്കം അവര്‍ കുളക്കടവിനെ ആശ്രയിച്ചു. അന്ന് വൈകുന്നേരം കടവില്‍ ആരും വരില്ലെന്ന് ഉറപ്പായ നേരത്ത് ഏട്ടത്തിയും കൂട്ടുകാരികളും ഒക്കില്‍ സൂക്ഷിച്ച കടലാസു ചുരുള്‍ ശ്രദ്ധാപൂര്‍വ്വം എടുത്തു നിവര്‍ത്തി മെല്ലെ മെല്ലെ വായിക്കാന്‍ തുടങ്ങി.

മുഴുവന്‍ മനസ്സിലായിട്ടില്ല. എങ്കിലും വീണ്ടും വീണ്ടും അത് വായിക്കണമെന്ന് ഒരു തോന്നല്‍. ആ വാക്കുകളോട് എന്തെന്നില്ലാത്ത ഒരു അടുപ്പം. വായിക്കണമെന്നു തോന്നുമ്പോഴെല്ലാം അവര്‍ കുളത്തില്‍ പോകും. ശ്രദ്ധാപൂര്‍വ്വം ഒക്കില്‍ നിന്നും കടലാസെടുത്തു വായിക്കും. അവിടെ തന്നെ സൂക്ഷിച്ചു വെച്ചു തിരിച്ചുപോരും.

കടലാസ് അത്ര ബലമുള്ളതായിരുന്നില്ല. പലതവണ ഇങ്ങനെ ചുരുട്ടുകയും നിവര്‍ത്തുകയും ചെയ്തതുകൊണ്ട് അത് കുറേശ്ശെ കീറാന്‍ തുടങ്ങി. ക്രമേണ മുഴുവന്‍ വായിക്കാന്‍ കഴിയാത്ത വിധം അവിടവിടെ കീറലും തുളകളുമായി.

എനിക്കാ കടലാസുകള്‍ വായിക്കാന്‍ കഴിഞ്ഞില്ല. വി.ടി.നമ്പൂതിരി പ്പെണ്‍കിടാങ്ങള്‍ക്കെഴുതിയ ആ കത്ത് പെണ്‍കിടാങ്ങളുടെ വിയര്‍പ്പ് ഏറ്റേറ്റ് അന്നേക്ക് ദ്രവിച്ച് കഴിഞ്ഞിരുന്നു….”

അടുത്തപേജില്‍ തുടരുന്നു


കല്ല്യാണ്‍ സാരീസില്‍ നടക്കുന്ന സമരം ശമ്പള വര്‍ദ്ധനവിനു വേണ്ടിയോ മറ്റു സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കു വേണ്ടിയോ അല്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കേവലമായ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ മാത്രമാണ് അതിനു പിന്നിലുള്ളത്.



1931 ല്‍ നടന്ന ഈ സംഭവത്തെക്കുറിച്ച് ഈ 2015 ല്‍ ഓര്‍ക്കേണ്ടി വന്നിരിക്കുന്നു. തൃശൂരിലെ “കല്യാണ്‍ സാരീസ്” എന്ന വസ്ത്ര വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളികളില്‍ നിന്നാണ് ഇരുട്ടുമൂടിയ കാലത്തേതുപോലുള്ള അനുഭവങ്ങള്‍ കേള്‍ക്കേണ്ടിവന്നത്.

അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ ചേര്‍ന്ന് കോഴിക്കോട് ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍ (AMTU) എന്നാണതിന്റെ പേര്. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുമുള്ള തിക്താനുഭവങ്ങള്‍ സഹിക്കാവുന്നതിന്റെ പരിധിയും വിട്ടപ്പോഴാണ് തൃശൂര്‍ കല്ല്യാണ്‍ സാരീസിലെ സ്ത്രീ തൊഴിലാളികള്‍  AMTU വില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചത്.

ആകെ ഇരുനൂറ്റമ്പതോളം ജീവനക്കാരുള്ളതില്‍ മുപ്പതിലധികം പേര്‍ യൂണിയനില്‍ അംഗത്വമെടുത്തു. യൂണിയന്റെ നോട്ടീസും അംഗത്വ ഫോറവും സാരിയുടെ ഒക്കില്‍ ഒളിപ്പിച്ച് മൂത്രപ്പുരയില്‍ വെച്ചാണ് അവര്‍ കൈമാറിയത്. 84 വര്‍ഷം കഴിഞ്ഞിട്ടും കാര്യങ്ങള്‍ ദേവകി നിലയങ്ങോട് പറഞ്ഞിടത്ത് തന്നെ നില്‍ക്കുകയാണ്.

മകന്റെ ഓപ്പറേഷനാണെന്നു പറഞ്ഞ് ലീവ് ചോദിച്ചാലും “കച്ചവട സീസണ്‍ കഴിയും വരെ ഓപ്പറേഷന്‍ നീട്ടിവച്ചുകൂടേ” എന്നാണ് മറുപടിയുണ്ടാവുക.

കല്ല്യാണ്‍ സാരീസില്‍ നടക്കുന്ന സമരം ശമ്പള വര്‍ദ്ധനവിനു വേണ്ടിയോ മറ്റു സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കു വേണ്ടിയോ അല്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കേവലമായ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ മാത്രമാണ് അതിനു പിന്നിലുള്ളത്.

രാവിലെ ഒമ്പതരക്കു തുടങ്ങി രാത്രി എട്ടുമണി വരെയുള്ള 11-12 മണിക്കൂര്‍ ജോലിക്കിടയില്‍ അല്പനേരം ഇരിക്കാന്‍ അനുവദിക്കണം എന്നതാണ് അവരുടെ പ്രധാന ആവശ്യം. ഉച്ചഭക്ഷണത്തിന് സ്ഥാപനത്തിന്റെ അഞ്ചാമത്തെ നിലയില്‍ എത്തണമെന്നതും (ലിഫ്റ്റ് ഉപയോഗിക്കാന്‍ അനുവാദമില്ല) വൃത്തിഹീനമായ ആ സ്ഥലത്തുപോയി ഭക്ഷണം കഴിച്ചുവരുന്നതിന് 20 മിനിറ്റ് മാത്രമാണ് അനുവദിക്കുന്നത് എന്നതിലും അവര്‍ക്ക് പരാതിയുണ്ട്.

രാവിലെ ഒരു മിനിറ്റ് വൈകിയാലോ, യൂണിഫോം തെറ്റായി ധരിച്ച് വന്നാലോ, മൂത്രമൊഴിച്ച് തിരികെ എത്തുന്നതിനുള്ള സമയം അതിക്രമിച്ചാലോ ഹാഫ്‌ഡേ ലീവ് രേഖപ്പെടുത്തും. (കോഴിക്കോട്ടെ പീടികത്തൊഴിലാളികളായ സ്ത്രീകള്‍, തങ്ങള്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ മൂത്രപ്പുരകള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍, പെണ്ണുങ്ങള്‍ വീട്ടില്‍ നിന്നും മൂത്രമൊഴിച്ചിട്ട് ജോലിക്ക് വന്നാല്‍ മതിയെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീന്റെ വായില്‍ നിന്നും വമിച്ച മറുപടി.)

കല്ല്യാണ്‍ സാരീസില്‍ മാസാവസാനം ശമ്പളം കിട്ടുമ്പോഴാണ് ഹാഫ്‌ലീവ് മാര്‍ക്ക് ചെയ്തതും ശമ്പളത്തില്‍ വെട്ടിക്കുറച്ചതും ജീവനക്കാര്‍ അറിയുക. രജിസ്റ്ററില്‍ ഹാഫ്‌ഡേ ലീവ് രേഖപ്പെടുത്തിയാലും ജോലി ചെയ്യണമെന്നര്‍ത്ഥം. പി.എഫിനും മറ്റും ശമ്പളത്തില്‍ നിന്നും പിടിക്കുന്നതിന്റെ ഒരു രേഖയും തൊഴിലാളിക്ക് കൊടുക്കുന്നില്ല.

മകന്റെ ഓപ്പറേഷനാണെന്നു പറഞ്ഞ് ലീവ് ചോദിച്ചാലും “കച്ചവട സീസണ്‍ കഴിയും വരെ ഓപ്പറേഷന്‍ നീട്ടിവച്ചുകൂടേ” എന്നാണ് മറുപടിയുണ്ടാവുക. ഇത്തരം കാര്യങ്ങളില്‍ പരാതിപ്പെടുന്നവരെ സ്ഥാപനത്തില്‍ നിന്നും പറഞ്ഞുവിടുക എന്നതാണ് മാനേജുമെന്റിന്റെ രീതി.


ജോലി ഇല്ലാതായതോടെ വീട്ടുവാടക കൊടുക്കാന്‍ പറ്റാത്ത സ്ത്രീകള്‍ എവിടുന്നൊക്കെയോ സ്വരുക്കൂട്ടിയെടുത്ത്, 1500 രൂപ പ്രസ് ക്ലബ്ബില്‍ കൊടുത്ത്, ഒരു പത്രസമ്മേളനം നടത്തി. മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും അടങ്ങുന്ന പത്രങ്ങളും ഗീര്‍വാണങ്ങള്‍ വിടുന്ന ചാനലുകളും ഇക്കാര്യം പുറം ലോകമറിയാതിരിക്കാന്‍ പ്രത്യേകം ജാഗ്രത കാണിച്ചു.



തലേന്ന് കണ്ട സഹപ്രവര്‍ത്തകരെ പിറ്റേന്ന് കാണാതാകുന്ന അവസ്ഥക്ക് അറുതിയുണ്ടാകാന്‍ വേണ്ടി അവര്‍ യൂണിയനില്‍ ചേരുകയായിരുന്നു. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു എന്ന് മാനേജ്‌മെന്റ് കരുതുന്ന തൊഴിലാളികളെ ഉടന്‍ തന്നെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി.

അയ്യായിരവും ആറായിരവും മാസശമ്പളം കിട്ടുന്ന ഒരു സ്ത്രീക്ക് തിരുവനന്തപുരത്ത് ചെന്നാല്‍ വീട്ടുവാടക കൊടുക്കാന്‍ പോലും അവരുടെ വരുമാനം തികയില്ല എന്ന് മാനേജ്‌മെന്റിന് കൃത്യമായും അറിയാം. യൂണിയന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് സ്ഥാപനത്തില്‍ ജോലിയില്ല എന്നുതന്നെയാണ് അവര്‍ ആ നടപടിയിലൂടെ വ്യക്തമാക്കിയത്.

ഇരുപതു ദിവസം കഴിഞ്ഞിട്ടും മാനേജ്‌മെന്റ് പരാതി കേള്‍ക്കാനുള്ള മര്യാദ പോലും കാണിക്കാത്തതിനെ തുടര്‍ന്നാണ് അവര്‍ 6 പേര്‍ ചേര്‍ന്ന് ഡിസംബര്‍ 30 ന് സ്ഥാപനത്തിനു മുന്നില്‍ പന്തല്‍കെട്ടി “ഇരിപ്പു സമരം” ആരംഭിച്ചത്.

സ്ഥലംമാറ്റ ഉത്തരവ് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ് പിറ്റേന്നു മുതല്‍ ജോലിക്കുവന്ന സ്ത്രീകളെ ഗേറ്റ് കടക്കാന്‍ സെക്യൂരിറ്റിക്കാരും സൂപ്പര്‍വൈസര്‍മാരും അനുവദിച്ചില്ല. തുടര്‍ന്ന് ഇരുപത് ദിവസത്തോളം അവര്‍ ജോലിക്ക് വരുകയും ഗേറ്റില്‍ തടയപ്പെടുകയും വൈകുന്നേരം വരെ പുറത്ത് നിര്‍ക്കുകയും ചെയ്തു.

ഇരുപതു ദിവസം കഴിഞ്ഞിട്ടും മാനേജ്‌മെന്റ് പരാതി കേള്‍ക്കാനുള്ള മര്യാദ പോലും കാണിക്കാത്തതിനെ തുടര്‍ന്നാണ് അവര്‍ 6 പേര്‍ ചേര്‍ന്ന് ഡിസംബര്‍ 30 ന് സ്ഥാപനത്തിനു മുന്നില്‍ പന്തല്‍കെട്ടി “ഇരിപ്പു സമരം” ആരംഭിച്ചത്.

ജനുവരി 21 ന് സാഹിത്യ അക്കാദമി ഹാളില്‍ മുപ്പതോളം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ നടന്നു. ജനപങ്കാളിത്തംകൊണ്ട് വന്‍ വിജയമായിരുന്നു ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍.

കല്ല്യാണ്‍ സാരീസ് എന്ന സ്ഥാപനത്തില്‍ നിന്ന് തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ സമീപനങ്ങള്‍ അവിടത്തെ ഒരു തൊഴിലാളി സ്ത്രീ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടായിരുന്നു കണ്‍വെന്‍ഷന്‍ ആരംഭിച്ചത്. മൂത്രമൊഴിക്കാന്‍ പോലും സമയപരിധി നിശ്ചയിക്കുന്ന മാനേജ്‌മെന്റിന്റെ കഠിന രീതികളെ പറ്റി പറഞ്ഞുകൊണ്ടിരുന്നത് മുഴുമിക്കാനാകാതെ വിതുമ്പിക്കൊണ്ട് അവര്‍ വേദിവിട്ടു പോകുകയായിരുന്നു.

പ്രീതിമോള്‍ എന്ന സെയില്‍സ് ഗേളിന്റെ കണ്ണുനീരില്‍ ചവിട്ടിനിന്നുകൊണ്ട് ആദിവാസി ഗോത്രമഹാസഭയുടെ അനിഷേധ്യ നേതാവായ സി.കെ. ജാനു ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അവര്‍ പറഞ്ഞു “ഞങ്ങള്‍ കാട്ടിലെ ആദിവാസികള്‍ ഒരു കാലത്ത് അടിമത്തൊഴിലാളികളായിരുന്നു. എന്റെ അമ്മ അങ്ങനെ ഒരാളായിരുന്നു. അതിരാവിലെ പാടത്തേക്ക് പണിക്കിറങ്ങിയാല്‍ ഇരുട്ടിയാലല്ലാതെ കയറാന്‍ അനുവാദമില്ല. രാത്രിയിലും പണിതന്നെയാണ്. ജന്മിയുടെ വീട്ടില്‍ നിന്നും കൊടുത്തയക്കുന്ന നെല്ല് ഉരലിലിട്ട് ഇടിച്ച് അരിയാക്കിമാറ്റി പിറ്റേന്ന് രാവിലെ പണിക്കിറങ്ങുന്നതിനു മുമ്പ് തിരിച്ചെത്തിക്കണം. കുറച്ചു നേരമാണ് ഉറങ്ങാന്‍ പറ്റുക. ഞങ്ങളുടെ അവസ്ഥയൊക്കെ മാറി. ഇന്ന് ഈ സ്റ്റേജിലിരുന്ന് കല്ല്യാണ്‍ സാരീസിലെ സഹോദരിമാരുടെ അവസ്ഥകള്‍ കേട്ടപ്പോള്‍ പട്ടണ മദ്ധ്യത്തിലാണ് ഇപ്പോള്‍ അടിമപ്പണി നിലനില്‍ക്കുന്നതെന്ന് എനിക്ക് മനസ്സിലായി”. ജാനു ഒന്നുകൂടി പറഞ്ഞു. “അടിമകളായിരുന്നെങ്കിലും ഞങ്ങള്‍ക്ക് മൂത്രമൊഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു!”

സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിലെ നിറഞ്ഞുകവിഞ്ഞ സദസ്സിനു മുന്നില്‍, മുപ്പതോളം ബഹുജന സംഘടനകളുടെ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഈ കണ്‍വെന്‍ഷനെക്കുറിച്ച് മലയാള പത്രങ്ങളിലോ ചാനലുകളിലോ ഒരു വരി പോലും വന്നില്ല.

ജോലി ഇല്ലാതായതോടെ വീട്ടുവാടക കൊടുക്കാന്‍ പറ്റാത്ത സ്ത്രീകള്‍ എവിടുന്നൊക്കെയോ സ്വരുക്കൂട്ടിയെടുത്ത്, 1500 രൂപ പ്രസ് ക്ലബ്ബില്‍ കൊടുത്ത്, ഒരു പത്രസമ്മേളനം നടത്തി. മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും അടങ്ങുന്ന പത്രങ്ങളും ഗീര്‍വാണങ്ങള്‍ വിടുന്ന ചാനലുകളും ഇക്കാര്യം പുറം ലോകമറിയാതിരിക്കാന്‍ പ്രത്യേകം ജാഗ്രത കാണിച്ചു.

അടുത്തപേജില്‍ തുടരുന്നു


ട്യൂട്ടോറിയല്‍ കോളേജുകളുടേയും നാട്ടിന്‍ പുറത്തെ പന്തുകളി മത്സരങ്ങളുടേയും നോട്ടീസുകള്‍ പത്രത്തിനുള്ളില്‍ വെച്ച് വിതരണം ചെയ്യുന്നതുപോലെ, ഇപ്പോള്‍ നമുക്ക് മാതൃഭൂമിയും മനോരമയും ദേശാഭിമാനിയുമൊക്കെ കല്ല്യാണ്‍ പോലുള്ള കുത്തക സ്ഥാപനങ്ങളുടെ നോട്ടീസിനുള്ളില്‍ നിന്നും എടുത്തു വായിക്കേണ്ടിവരുന്നത് നോട്ടുകെട്ടുകള്‍ക്കു മുന്നില്‍ വാലുചുരുട്ടുന്ന നാണംകെട്ട ഈ പത്രധര്‍മ്മം മൂലമാണ്.



ദിവസേന പത്രം വായിക്കുകയും ചാനല്‍ കാണുകയും ചെയ്യുന്ന മലയാളിക്ക് കല്ല്യാണ്‍ സാരീസിനു മുന്നില്‍ തൊഴിലാളികള്‍ പന്തല്‍ കെട്ടി സമരത്തിലാണെന്ന്, സമരം തുടങ്ങി രണ്ടുമാസം കഴിഞ്ഞിട്ടും അറിയില്ല. അതേ സമയം തന്നെ കല്ല്യാണില്‍ നടക്കുന്ന സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ് ഫലവും ഡിസ്‌കൗണ്ട് സെയില്‍ ആരംഭിച്ചതും വിശദമായിത്തന്നെ വരിക്കാരെ അറിയിക്കുന്നുമുണ്ട്.

അവര്‍ക്ക് വേണ്ടത് വരിക്കാരില്‍ നിന്ന് പത്രത്തിന്റെ വിലയായി കിട്ടുന്ന ആറു രൂപയുടെ തുട്ടുകളല്ല. കല്ല്യാണ്‍ മുതലാളിയില്‍ നിന്നും പരസ്യയിനത്തില്‍ കിട്ടുന്ന ആറുലക്ഷത്തിന്റെയോ ആറുകോടിയുടെയോ കറന്‍സി നോട്ടുകളാണ്. അവയ്ക്കു മുന്നില്‍ പത്രധര്‍മ്മത്തെ അവര്‍ കൊലക്കു കൊടുക്കുകയാണ്.

ട്യൂട്ടോറിയല്‍ കോളേജുകളുടേയും നാട്ടിന്‍ പുറത്തെ പന്തുകളി മത്സരങ്ങളുടേയും നോട്ടീസുകള്‍ പത്രത്തിനുള്ളില്‍ വെച്ച് വിതരണം ചെയ്യുന്നതുപോലെ, ഇപ്പോള്‍ നമുക്ക് മാതൃഭൂമിയും മനോരമയും ദേശാഭിമാനിയുമൊക്കെ കല്ല്യാണ്‍ പോലുള്ള കുത്തക സ്ഥാപനങ്ങളുടെ നോട്ടീസിനുള്ളില്‍ നിന്നും എടുത്തു വായിക്കേണ്ടിവരുന്നത് നോട്ടുകെട്ടുകള്‍ക്കു മുന്നില്‍ വാലുചുരുട്ടുന്ന നാണംകെട്ട ഈ പത്രധര്‍മ്മം മൂലമാണ്.

സമരപ്പന്തലില്‍ ഉണ്ടാക്കി വെച്ചിട്ടുള്ള “പത്രക്കോല”ത്തിന്മേല്‍ കല്ല്യാണില്‍ നിന്നും വാങ്ങിയ പട്ടു മൂടിക്കൊണ്ട്,”പത്രങ്ങള്‍ക്ക് പട്ടു ചാര്‍ത്തല്‍” എന്ന ഒരു പരിപാടി സമരക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വയറ്റുപ്പിഴപ്പിനു വേണ്ടി തൊഴിലാളി സമരത്തേയും മാധ്യമ മൂല്യങ്ങളേയും ഒറ്റുകൊടുക്കേണ്ടിവരുന്ന പത്രപ്രവര്‍ത്തകരുടെ അവസ്ഥ അവര്‍ക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ, അതിലേക്ക് തങ്ങളുടെ പിച്ചച്ചട്ടിയില്‍ നിന്നും 1500 രൂപ പിടുങ്ങിയതിലാണ് അവര്‍ക്ക് പരാതിയുള്ളത്. ആ പണം തിരിച്ചുതരണമെന്നാവശ്യപ്പെട്ട് പ്രസ്‌ക്ലബ്ബിലേക്ക് ഒരു മാര്‍ച്ച് അവര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

സെയില്‍സ് ഗോള്‍സിന്റെ അടിമജീവിതത്തെ പറ്റി മാധ്യമ പ്രവര്‍ത്തകരോട് വിവരിക്കുന്നത് ഉരല് ചെന്ന് മദ്ദളത്തോട് പരാതി പറഞ്ഞതുപോലെയിരിക്കും. അതറിയണമെങ്കില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ “പത്രപ്രവര്‍ത്തകന്‍ ” എന്ന മുഖപത്രത്തിന്റെ പുതിയ ലക്കം ഒന്നു നോക്കിയാല്‍ മതി.


മാധ്യമ മുതലാളിയുടെ താല്പര്യങ്ങളെപറ്റി വേറൊരിടത്ത് പറയുന്നു. “വാര്‍ത്താ മാധ്യമ വ്യവസായത്തില്‍ പണിയെടുക്കുന്നവര്‍ക്ക് ഇത് ഉദാത്തവും പരിപാവനവും ജനാധിപത്യസംരക്ഷണവുമായി ബന്ധപ്പെട്ടതുമായ വിശുദ്ധ തൊഴിലാണ്. ഉടമയെ സംബന്ധിച്ചിടത്തോളം മറ്റു പല കച്ചവടങ്ങളുടെയും മറയാണ്. ആ മറ തീര്‍ക്കാനാണ് ഈ സംവിധാനം നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. അതിന്റെ ലാഭം സാധാരണക്കാര്‍ക്ക് കാണാന്‍ കഴിയാത്തതാണ്”.


അതിന്റെ കവര്‍ സ്റ്റോറി തന്നെ “വിശുദ്ധ തൊഴിലിന്റെ അടിമഭാരം” എന്നാണ്. അതില്‍ പറയുന്നു: “വേതനത്തിന്റെ കാര്യത്തില്‍ കടുത്ത അവഗണനയാണിവര്‍ പ്രകടിപ്പിക്കുന്നത്. പ്രവൃത്തി സമയത്തിന്റേയും മറ്റ് ആനുകൂല്യങ്ങളുടേയും അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. അതില്‍ പണിയെടുക്കുന്നവരുടെ മനുഷ്യാവകാശം പോലും നിഷേധിക്കുന്ന പ്രവണത പരക്കെയുണ്ട്. അത്തരം സംഭവങ്ങള്‍ വിശദീകരിക്കാത്തത് ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ അന്തസ്സ് പരിപാലിക്കപ്പെടേണ്ടതുണ്ട് എന്നതിനാലാണ്”.

മാധ്യമ മുതലാളിയുടെ താല്പര്യങ്ങളെപറ്റി വേറൊരിടത്ത് പറയുന്നു. “വാര്‍ത്താ മാധ്യമ വ്യവസായത്തില്‍ പണിയെടുക്കുന്നവര്‍ക്ക് ഇത് ഉദാത്തവും പരിപാവനവും ജനാധിപത്യസംരക്ഷണവുമായി ബന്ധപ്പെട്ടതുമായ വിശുദ്ധ തൊഴിലാണ്. ഉടമയെ സംബന്ധിച്ചിടത്തോളം മറ്റു പല കച്ചവടങ്ങളുടെയും മറയാണ്. ആ മറ തീര്‍ക്കാനാണ് ഈ സംവിധാനം നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. അതിന്റെ ലാഭം സാധാരണക്കാര്‍ക്ക് കാണാന്‍ കഴിയാത്തതാണ്”.

“ദ ഹിന്ദു” അടക്കമുള്ള പത്രങ്ങള്‍ കോര്‍പ്പറേറ്റു വല്‍ക്കരണത്തിന്റെ പിടിയിലേക്ക് പൂര്‍ണ്ണമായും അമരുകയാണെന്ന് മുഖപത്രം എഴുതുന്നു. കോഴിക്കോട് മെയ് 1 ന് തുണിക്കടകളില്‍ വനിതാ ജീവനക്കാര്‍ നടത്തിയ സമരത്തെ തങ്ങളുടെ അവസ്ഥയുമായി താരതമ്യം ചെയ്തുകൊണ്ട് എഴുതിയിട്ടുള്ള ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.”ഇരിക്കാനുള്ള അവകാശം തേടിയാണ് സമരം നടന്നത്. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ വ്യവസായമായ തുണിക്കടകളില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ അസംഘടിത തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുഴുവന്‍ പ്രതീകങ്ങളാണ്….


സെയില്‍സു ഗേളിനെ പോലെതന്നെ മാധ്യമ പ്രവര്‍ത്തകനും കഴുത്തില്‍ ടാഗ് അണിയുന്നുണ്ട്. അവരുടെ കൈയില്‍ കൂടുതലുള്ളത് ഒരു റൈറ്റിംഗ് പാഡോ ഒരു ക്യാമറയോ മാത്രം. സഹജീവികളെ ചൂഷണം ചെയ്യുന്നത് അതുപയോഗിച്ച് രേഖപ്പെടുത്തിയാല്‍ മുതലാളിയുടെ താല്പര്യമനുസരിച്ച് അത് എഡിറ്റ് ചെയ്ത് നീക്കപ്പെടും.


ഐക്യാദാര്‍ഢ്യ പരിപാടിയില്‍ ട്രേഡുയൂണിയന്‍ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ബോബി തോമസ് സംസാരിക്കുന്നു.


അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ പ്രതിനിധി എന്ന നിലയില്‍ കൂടി മാധ്യമ പ്രവര്‍ത്തകനെ കാണണം എന്നതറിയുന്ന എത്ര പേരുണ്ടാകും കേരളത്തില്‍? ഒരു പക്ഷേ, ബംഗാളിയോടും നേപ്പാളിയോടുമുള്ള പെരുമാറ്റം കഴിഞ്ഞാല്‍ തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ നേരിടുന്നത് മാധ്യമ പ്രവര്‍ത്തകര്‍ ആയിരിക്കും. ഹോട്ടലില്‍ എല്ലുമുറിയെ പണിയെടുക്കുന്നവര്‍ക്കും സെയില്‍സ് ഗേളുമാര്‍ക്കും മാസാവസാനം കിട്ടുന്ന ശമ്പളത്തിനൊപ്പമോ, താഴെയോ മാത്രം ശമ്പളം വാങ്ങുന്നവരാണ് തങ്ങളുടെ വിഷയങ്ങളില്‍ ഇടപെടുന്നതെന്ന് എത്ര സെയില്‍സ് ഗേളുകള്‍ക്ക് അറിയാം?”

സെയില്‍സു ഗേളിനെ പോലെതന്നെ മാധ്യമ പ്രവര്‍ത്തകനും കഴുത്തില്‍ ടാഗ് അണിയുന്നുണ്ട്. അവരുടെ കൈയില്‍ കൂടുതലുള്ളത് ഒരു റൈറ്റിംഗ് പാഡോ ഒരു ക്യാമറയോ മാത്രം. സഹജീവികളെ ചൂഷണം ചെയ്യുന്നത് അതുപയോഗിച്ച് രേഖപ്പെടുത്തിയാല്‍ മുതലാളിയുടെ താല്പര്യമനുസരിച്ച് അത് എഡിറ്റ് ചെയ്ത് നീക്കപ്പെടും.

തങ്ങളുടെ തന്നെ ദുരിതം പകര്‍ത്തുന്നത് ആലോചിക്കാനേ കഴിയില്ല. കോര്‍പ്പറേറ്റുവല്‍ക്കരണത്തില്‍ പെട്ട് വെറും പാവനാടകമായി മാറുന്നു മനുഷ്യ ജീവിതം. ജോര്‍ജ്ജ് ബുഷിനെ കെട്ടിപ്പിടിച്ചുകൊണ്ട് മന്‍മോഹന്‍സിംഗ് അതിനെ എതിരേറ്റു. ബറാക്ക് ഒബാമയേയും ഭാര്യ മിഷേലിനേയും ഒന്നിച്ച് കെട്ടിപ്പുണര്‍ന്നുകൊണ്ട് നരേന്ദ്രമോഡി അതിന് ആക്കം കൂട്ടി കൊണ്ടിരിക്കുന്നു!

അടുത്തപേജില്‍ തുടരുന്നു


സോഷ്യല്‍ മീഡിയയിലൂടെയുള്ള ബഹിഷ്‌കരണാഹ്വാനവും ജനകീയ കണ്‍വെന്‍ഷന്റെ വമ്പിച്ച വിജയവും കാരണമാകാം, മാനേജ്‌മെന്റ് പുതിയ ഒത്തുതീര്‍പ്പു ഫോര്‍മുലയുമായി ജനറല്‍ മാനേജരെ സമരപ്പന്തലിലേക്കയച്ചു. സ്ഥലംമാറ്റം റദ്ദുചെയ്തിരിക്കുന്നുവെന്നും തൃശൂര്‍ ടൗണില്‍ തന്നെ ആരംഭിക്കാനിരിക്കുന്ന ഡെപ്പോ ഓഫീസിലേക്ക് മാറ്റി നിയമിച്ചിരിക്കുന്നുവെന്നും അവിടെ ക്ലറിക്കല്‍ ജോലികളായിരിക്കും അവര്‍ക്ക് നല്‍കുക എന്നുമാണ് ജനറല്‍ മാനേജര്‍ നല്‍കിയ കത്തില്‍ പറയുന്നത്.


പത്രമാധ്യമങ്ങള്‍ കല്ല്യാണ്‍ സാരീസിലെ സമരത്തെ തിരിഞ്ഞു നോക്കുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി വന്‍ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. പുറത്താക്കിയ തൊഴിലാളികളെ തിരിച്ചെടുക്കുന്നതുവരെ കല്ല്യാണ്‍ വസ്ത്രങ്ങള്‍ ബഹിഷ്‌ക്കരിക്കുക എന്ന മുദ്രാവാക്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.

ഇതിനിടയില്‍ ജില്ലാ ലേബര്‍ ഓഫീസറുടേയും ജില്ലാ കളക്ടറുടേയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ മാനേജ്‌മെന്റിന്റെ കടും പിടുത്തം കാരണം വിജയിച്ചില്ല. അന്യായമായ സ്ഥലംമാറ്റമാണ് കല്ല്യാണ്‍ സാരീസില്‍ ഉണ്ടായിട്ടുള്ളത് എന്ന് ലേബര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഫലമൊന്നുമില്ല.

സോഷ്യല്‍ മീഡിയയിലൂടെയുള്ള ബഹിഷ്‌കരണാഹ്വാനവും ജനകീയ കണ്‍വെന്‍ഷന്റെ വമ്പിച്ച വിജയവും കാരണമാകാം, മാനേജ്‌മെന്റ് പുതിയ ഒത്തുതീര്‍പ്പു ഫോര്‍മുലയുമായി ജനറല്‍ മാനേജരെ സമരപ്പന്തലിലേക്കയച്ചു. സ്ഥലംമാറ്റം റദ്ദുചെയ്തിരിക്കുന്നുവെന്നും തൃശൂര്‍ ടൗണില്‍ തന്നെ ആരംഭിക്കാനിരിക്കുന്ന ഡെപ്പോ ഓഫീസിലേക്ക് മാറ്റി നിയമിച്ചിരിക്കുന്നുവെന്നും അവിടെ ക്ലറിക്കല്‍ ജോലികളായിരിക്കും അവര്‍ക്ക് നല്‍കുക എന്നുമാണ് ജനറല്‍ മാനേജര്‍ നല്‍കിയ കത്തില്‍ പറയുന്നത്.

പുതിയ ഓഫീസിന്റെ വിലാസം ഒരാഴ്ചക്കകം അറിയിക്കുമെന്നും ഫെബ്രുവരി 1 മുതല്‍ ജോലിക്ക് കയറണമെന്നും കത്തിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ നടത്തിയ അഭിപ്രായങ്ങളും സന്ദേശങ്ങളും ഉടനെത്തന്നെ പിന്‍വലിക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.


കാറ്റും വെളിച്ചവും കടക്കാത്ത, ഒരു ബള്‍ബ് മാത്രം പ്രകാശിക്കുന്ന ഏതെങ്കിലും ഗുദാമില്‍, പുരുഷന്മാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന, വസ്ത്ര ബണ്ടിലുകള്‍ പൊട്ടിക്കുകയും അടുക്കിവെക്കുകയും ചെയ്യുന്ന ഭാരിച്ച ജോലികളാണ് ഡിപ്പോയില്‍ തങ്ങളെ കാത്തിരിക്കുന്നതെന്ന് തൊഴിലാളികള്‍ക്ക് നന്നായറിയാവുന്നതാണ്.


മാനേജ്‌മെന്റിന്റെ ഒത്തുതീര്‍പ്പ് പ്രകാരം സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന് സമരത്തോടൊപ്പം നില്‍ക്കുന്ന പലരും അഭിപ്രായപ്പെട്ടെങ്കിലും തൊഴിലാളികള്‍ ആരുംതന്നെ അതിന് തയ്യാറല്ല. മാനേജുമെന്റിന്റെ കുതന്ത്രങ്ങള്‍ അറിയാവുന്ന അവര്‍ ഇതിനു പിന്നിലെ കള്ളക്കളികള്‍ അക്കമിട്ട് നിരത്തുന്നു.

നിയമനത്തിനുള്ള കത്ത് നല്കുമ്പോള്‍ പോലും വിലാസം അറിയിക്കാനാകാത്ത ഒരു ഡിപ്പോയിലേക്ക് എങ്ങനെ ജോലിക്ക് പോകും എന്നാണവര്‍ ചേദിക്കുന്നത്. (കത്ത് നല്‍കി ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും അങ്ങിനെയൊരു ഡിപ്പോ നിലവില്‍ വന്നിട്ടില്ല എന്നത് അവരുടെ സംശയം ശരിയായിരുന്നു എന്നു തെളിയിക്കുന്നു).

കാറ്റും വെളിച്ചവും കടക്കാത്ത, ഒരു ബള്‍ബ് മാത്രം പ്രകാശിക്കുന്ന ഏതെങ്കിലും ഗുദാമില്‍, പുരുഷന്മാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന, വസ്ത്ര ബണ്ടിലുകള്‍ പൊട്ടിക്കുകയും അടുക്കിവെക്കുകയും ചെയ്യുന്ന ഭാരിച്ച ജോലികളാണ് ഡിപ്പോയില്‍ തങ്ങളെ കാത്തിരിക്കുന്നതെന്ന് തൊഴിലാളികള്‍ക്ക് നന്നായറിയാവുന്നതാണ്.

ഏഴാംക്ലാസും എട്ടാം ക്ലാസ്സും വിദ്യാഭ്യാസമുള്ള തങ്ങളെ  ജോലി അറിയില്ലെന്നു പറഞ്ഞ് “ക്ലെറിക്കല്‍ ജോലി”യില്‍ നിന്നും പുറത്താക്കാനുള്ള തന്ത്രവും അവര്‍ മനസ്സിലാക്കുന്നുണ്ട്. തങ്ങളെ പുറത്താക്കിയ സ്ഥാപനത്തില്‍, തങ്ങള്‍ ജോലി ചെയ്തിരുന്ന സെയില്‍സ്‌ഗേള്‍ എന്ന തസ്തികയില്‍ തന്നെ തുടരണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

മാനേജുമെന്റിന്റെ ഒത്തുതീര്‍പ്പുകള്‍ അനുസരിക്കാന്‍ ആവശ്യപ്പെടുന്ന ഉപദേശകരോട് യോജിക്കാന്‍ “ഡെപ്പോ തന്ത്രങ്ങള്‍” അറിയാവുന്ന അവര്‍ക്ക് നിര്‍വ്വാഹമില്ല. സൈബീരിയയിലേക്കും ഗ്വാണ്ടനാമോയിലേക്കും നാടുകടത്തുന്ന ഒത്തുതീര്‍പ്പുകള്‍ അനുസരിക്കാന്‍ യഥാക്രമം റഷ്യക്കാരോടും ഇറാക്കികളോടും ആവശ്യപ്പെടുന്നതില്‍ എന്തോ തരക്കേടുണ്ട്.


ഈ സമരത്തോടെ തൃശൂര്‍ ജില്ലയില്‍ തന്നെയുള്ള മറ്റു സ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികളെ കൂടുതല്‍ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ക്ക് കിട്ടുന്ന ഈ ആനുകൂല്യങ്ങള്‍ പുറത്ത് ഏതാനും പേര്‍ ഇരുന്ന് വെയിലുകൊള്ളുന്നതുകൊണ്ടാണെന്ന് സമരത്തില്‍ പങ്കെടുക്കാതെ ജോലിക്ക് കയറുന്ന തൊഴിലാളികള്‍ക്കും ബോധ്യപ്പെട്ടു തുടങ്ങി. പന്തലിലിരുന്ന് സമരം ചെയ്യുന്ന തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനായി അകത്തുള്ള ഇരുനൂറ്റമ്പതുപേരും ഇറങ്ങിവരുന്ന കാലം അധികം അകലെയല്ല.


ഇരിപ്പുസമരം ഇപ്പോള്‍ തന്നെ പകുതി വിജയിച്ചു കഴിഞ്ഞു. സമരം തുടങ്ങിയതിനെ തുടര്‍ന്ന് കല്ല്യാണിലെ സെയില്‍സ് ഗേളിന് ഇരിക്കാനുള്ള കസേരകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഭക്ഷണം കഴിക്കുന്ന സ്ഥലം പഴയതിനേക്കാള്‍ ശുചിത്വമുള്ളതായി.

പി.എഫ്, ക്ഷേമനിധി തുടങ്ങിയവയുടെ രേഖകള്‍ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ നേരിട്ട് ലഭിക്കുന്നു. തൊഴിലാളികളെ സംബന്ധിച്ച രജിസ്റ്ററും ഈയിടെ പ്രത്യക്ഷപ്പെട്ടു. നാലായിരവും അയ്യായിരവും ആയിരുന്ന ശമ്പളം അടിസ്ഥാന ശമ്പളമായ 7200 ലേക്കെത്തി.

ഈ സമരത്തോടെ തൃശൂര്‍ ജില്ലയില്‍ തന്നെയുള്ള മറ്റു സ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികളെ കൂടുതല്‍ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ക്ക് കിട്ടുന്ന ഈ ആനുകൂല്യങ്ങള്‍ പുറത്ത് ഏതാനും പേര്‍ ഇരുന്ന് വെയിലുകൊള്ളുന്നതുകൊണ്ടാണെന്ന് സമരത്തില്‍ പങ്കെടുക്കാതെ ജോലിക്ക് കയറുന്ന തൊഴിലാളികള്‍ക്കും ബോധ്യപ്പെട്ടു തുടങ്ങി. പന്തലിലിരുന്ന് സമരം ചെയ്യുന്ന തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനായി അകത്തുള്ള ഇരുനൂറ്റമ്പതുപേരും ഇറങ്ങിവരുന്ന കാലം അധികം അകലെയല്ല.

വേതന വര്‍ദ്ധനവ് ആവശ്യപ്പെടാത്ത, സംഘടിക്കാനുള്ള സ്വാതന്ത്ര്യത്തിനും അന്തസ്സോടെ ജോലിയെടുക്കാനും വേണ്ടി നടത്തുന്ന ഈ സമരം വിജയിപ്പിക്കേണ്ടത് ഒരോരുത്തരുടേയും ഉത്തരവാദിത്വമാണ്. ഈ സമരം ഒത്തുതീര്‍ക്കാനായി ലേബര്‍ ഓഫീസറോ ജില്ലാ കളക്ടറോ തൊഴില്‍ മന്ത്രിയോ ഒന്നും വേണമെന്നില്ല.

മുഖ്യാധാരാ രാഷ്ട്രീയ കക്ഷികള്‍ക്കോ അവരുടെ തൊഴിലാളി യൂണിയനുകള്‍ക്കോ മാധ്യമങ്ങള്‍ക്കോ ആവശ്യമില്ലാത്ത, അറുപത്തഞ്ച് ലക്ഷത്തോളം അംഗബലമുള്ള അസംഘടിത മേഖലയിലെ ഈ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉപഭോക്താക്കള്‍ മാത്രം വിചാരിച്ചാല്‍ മതി.

ബാലവേലയിലൂടെ ഉണ്ടാക്കിയെടുക്കുന്ന ഇന്ത്യന്‍ പരവതാനികള്‍ നിരസിച്ച യൂറോപ്യന്‍ ഉപഭോക്താക്കളെ പോലെ, ഈ സ്ത്രീകള്‍ പുറത്തിരുന്ന് വെയിലുകൊള്ളുന്ന കാലത്തോളം കല്ല്യാണിന്റെ ഒരു കടയില്‍ നിന്നും ഒന്നും വാങ്ങിക്കുകയില്ലെന്ന തീരുമാനമായിരിക്കും ഈ സമരത്തെ വിജയിപ്പിക്കുക. അതിന് പത്രങ്ങളുടേയോ ചാനലുകളുടേയോ ആവശ്യമില്ല. അവനവന്റെ വായിലെ നാവു തന്നെ അതിന് ധാരാളം.

Latest Stories

We use cookies to give you the best possible experience. Learn more