| Tuesday, 12th November 2024, 4:37 pm

മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; നിയമ നടപടിക്കൊരുങ്ങി പി.പി. ദിവ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തനിക്കെതിരായ വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യയുടെ പ്രതികരണം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെയും കുടുംബത്തെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതായാണ് പി.പി. ദിവ്യ പറയുന്നത്.

അപമാനിക്കുന്നതിനായി വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ കെട്ടിച്ചമടച്ചവര്‍ക്കെതിരെയും വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നാണ് പി.പി. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

തന്റെ പ്രതികരണമെന്ന നിലയില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്റെ അഭിപ്രായമല്ലെന്ന് കഴിഞ്ഞ ദിവസം പി.പി. ദിവ്യ പറഞ്ഞിരുന്നു. അത്തരമൊരു പ്രതികരണം താന്‍ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങളോട് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും പി.പി. ദിവ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

എ.ഡി.എം കെ. നവീന്‍ ബാബു മരണപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ തനിക്കെതിരെയും കുടുംബത്തിനെതിരെയും വ്യാജ പ്രചരണങ്ങള്‍ നടത്തിയിരുന്നതായി പി.പി ദിവ്യ പറഞ്ഞിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ ഫോണ്‍ നമ്പറും കുടുംബത്തിന്റെ വിവരങ്ങളും ഉള്‍പ്പെടെ പ്രചരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. ..
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്നെയും എന്റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലൂടെയും, അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും വാട്‌സ്അപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാമിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും.

Content Highlight: The media spreads fake news; P.P. divya preparing legal action.

We use cookies to give you the best possible experience. Learn more