തിരുവനന്തപുരം: അനുവദിച്ച പണം മാക്‌സിമം ഉപയോഗിക്കുമെന്ന് ധനമന്ത്രി. വായ്പയായാണ് പണം അനുവദിച്ചതെന്നുള്ളതാണ് പ്രശ്‌നമെന്നും ആര്‍ക്കെങ്കിലും വിതരണം ചെയ്യാനായിരുന്നെങ്കില്‍ പെട്ടെന്ന് കഴിയുമായിരുന്നുവെന്നും ഇത് റീഹാബിലിറ്റേഷന്‍ പോലുള്ള കാര്യങ്ങള്‍ക്കായതിനാല്‍ സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കെട്ടിടങ്ങള്‍ കെട്ടാനും സ്‌കൂളുകള്‍ പണിയാനും പൈപ് ലൈന്‍ ഇടാനുമെല്ലാമുള്ള പണമാവുമ്പോള്‍ അത്രപെട്ടന്ന് ചെയ്യാന്‍ പറ്റുന്നതല്ലെന്നും ഇതെല്ലാം റീഹാബിലിറ്റേഷന് മാത്രം പറ്റുകയുമില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ഏതൊരു സ്‌റ്റേറ്റിനും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ സഹായിക്കുന്നതിന് വേണ്ടി പ്രത്യേക ഫണ്ട് വേണ്ടതാണെന്നും ലോണ്‍ ആയാല്‍ കാര്യങ്ങള്‍ പരിഹരിക്കാന്‍ പറ്റുന്നതല്ലെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും അത്യാവശ്യമായ കാര്യങ്ങള്‍ക്ക് വേണ്ടി അനുവദിക്കുന്ന പണം ലോണല്ലാത്തതായിരിക്കണമെന്നാണ് അഭിപ്രായമെന്നും ഗ്രാന്റ് അനുവദിച്ചാല്‍ ലോണ്‍ കുറയ്ക്കുമെങ്കില്‍ നല്ലതാണെന്നും മന്ത്രി പറഞ്ഞു.
ഒന്നരമാസം കൊണ്ട് 530 കോടിയുടെ യൂട്ടലാസേഷന്‍ നടത്തണമെന്ന് പറയുന്നത് അപ്രായോഗികമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പ്രായോഗികമായി ഇക്കാര്യങ്ങള്‍ എങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് നോക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രശ്‌നങ്ങള്‍ കേന്ദ്രത്തിനോട് സംസാരിക്കുമെന്നും ഫിനാന്‍സ് വിഭാഗം ഇക്കാര്യങ്ങള്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രനയത്തില്‍ കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും പ്രതികരിച്ചു. കേന്ദ്രം കാണിച്ചത് ജന്മി സ്വഭാവമെന്ന് ടി.സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. പുനരധിവാസത്തിന് ഉപാധികളോടെ പണം അനുവദിച്ചത് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
529 കോടി അനുവദിക്കുമ്പോള്‍ തിരിച്ചടവ് കാലാവധി നിശ്ചയിച്ച് പണം അനുവദിക്കുന്നത് ദുരന്ത മേഖലയില്‍ ദേശീയ ഗവണ്‍മെന്റിന് ചേര്‍ന്നതായ ഭരണപരമായി നീതികരിക്കാനാവുന്ന ഒന്നായില്ലെന്നും എം.എല്‍.എ പറഞ്ഞു.
ഈ സമീപനം ഫെഡറലിസത്തിന് നിലക്കാത്തതും മനുഷ്യത്ത രഹിതവും നീതികരിക്കാന്‍ കഴിയാത്തതുമായ സമീപനമാണെന്നും ജന്മിയുടെ സ്വഭാവം കാണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി ഈ സമീപനം മാറ്റുന്നതിന് വേണ്ടി ഒരുമിച്ച് നിലപാട് സ്വീകരിക്കുമെന്നും അന്നേ നല്‍കേണ്ടതാണ് അടിയന്തര സഹായമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: The maximum amount of money allocated will be used; It is impractical to use this much money in a month and a half: K.N. Balagopal