ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ സൂപ്പര്‍ പോരാട്ടമെന്ന് വിശേഷിപ്പിച്ച ജര്‍മനി- സ്‌പെയ്ന്‍ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോളുകളാണ് നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്.
62ാം മിനിട്ടില്‍ ആല്‍വാരോ മൊറാട്ടയുടെ ഗോളില്‍ സ്പെയ്‌നാണ് ആദ്യം മുന്നിലെത്തിയത്. ഇടതുവിങ്ങില്‍ നിന്ന് ജോഡി ആല്‍ബ നല്‍കിയ പാസ് മൊറാട്ട വലയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് 83ാം മിനിട്ടില്‍ നിക്ലാസ് ഫുള്‍ക്രഗ് ജര്‍മനിയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. മുസിയാലയുടെ അസിസ്റ്റില്‍ പന്തുമായി വലതുവിങ്ങിലൂടെ വന്ന ഫുള്‍ക്രഗ് ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ തോല്‍വിയുറപ്പിച്ചടത്തു നിന്നാണ് അവസാന മിനിട്ടുകളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ജര്‍മനി സമനില പിടിച്ചെടുത്തത്.
ആല്‍വാരോ മൊറാട്ടയും നിക്ലാസ് ഫുള്‍ക്രുഗും പകരക്കാരായി വന്നാണ് സ്‌കോര്‍ ചെയ്തത്. ആദ്യ മത്സരത്തില്‍ ജപ്പാനോട് അട്ടിമറി തോല്‍വി വഴങ്ങിയ ജര്‍മനി ഈ സമനിലയോടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കക്കെതിരെ ഏഴ് ഗോളുകള്‍ക്ക് വിജയിക്കാന്‍ സ്‌പെയ്‌നിനായിരുന്നു.
Germany have 7 Bayern Munich players, while Spain have 8 Barcelona players. pic.twitter.com/MwJspNPx4I
— Barça Universal (@BarcaUniversal) November 27, 2022