മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം കളക്ഷനുമായി ദ മാര്‍വല്‍സ്
മാര്‍വല്‍ ഫ്രാഞ്ചൈസിയുടെ 15 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ ആഴ്ച്ചയില്‍ ഏറ്റവും കുറവ് കളക്ഷന്‍ നേടുന്ന സിനിമയായി ദ മാര്‍വല്‍സ്. ആദ്യ ആഴ്ച്ചയില്‍ വെറും 47 മില്യണ്‍ ഡോളര്‍ മാത്രമാണ് ദ മാര്‍വല്‍സ് നേടിയത്. കഴിഞ്ഞ ആഴ്ച്ചയായിരുന്നു സിനിമ തിയേറ്ററില്‍ എത്തിയിരുന്നത്.
മാര്‍വല്‍ സിനിമകളില്‍ ഇത്രനാള്‍ ആദ്യ ആഴ്ച്ചയില്‍ ഏറ്റവും കുറവ് കളക്ഷന്‍ നേടിയ സിനിമ ദി ഇന്‍ക്രെഡിബിള്‍ ഹള്‍ക്ക് ആയിരുന്നു. ദ മാര്‍വല്‍സിന്റെ ആദ്യ ആഴ്ച്ചയിലെ കളക്ഷന്‍ ദി ഇന്‍ക്രെഡിബിള്‍ ഹള്‍ക്കിനേക്കാള്‍ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യകാല മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ (എം.സി.യു) ചിത്രങ്ങളിലൊന്നായ ദി ഇന്‍ക്രെഡിബിള്‍ ഹള്‍ക്ക് ഫ്രാഞ്ചൈസി ആരംഭിച്ച അതേവര്‍ഷം (2008ല്‍) തന്നെയായിരുന്നു റിലീസ് ചെയ്തിരുന്നത്. ആദ്യ ആഴ്ച്ചയില്‍ ആ സിനിമ 55 മില്യണ്‍ ഡോളറായിരുന്നു നേടിയത്.
അതേസമയം ദ മാര്‍വല്‍സ് ഇന്ത്യയിലെ ബോക്സ് ഓഫീസിലും ദുര്‍ബലമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. നവംബര്‍ 11ന് 2.83 കോടി രൂപയാണ് ചിത്രം നേടിയത്. നവംബര്‍ 12ന് ദീപാവലി ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ഒരു കോടി രൂപ നേടി. നവംബര്‍ 14ന് അഞ്ചാം ദിനത്തില്‍ ചിത്രം 1.43 കോടിയാണ് നേടിയത്. ദ മാര്‍വല്‍സ് ഇന്ത്യയില്‍ ആകെ നേടിയ കളക്ഷന്‍ 9.73 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
എന്തുകൊണ്ടാകും ദ മാര്‍വല്‍സിന്റെ ആദ്യ ആഴ്ച്ചയിലെ കളക്ഷന്‍ ഇത്രയും മോശമായത് എന്ന ചോദ്യം ഉയരുന്നുണ്ട്. ബോക്സ് ഓഫീസിലെ സൂപ്പര്‍ഹീറോ ചിത്രങ്ങളുടെ കളക്ഷന്‍ പ്രതീക്ഷിച്ച അത്രയും ഉയരാത്തത് സൂപ്പര്‍ഹീറോ ചിത്രങ്ങളോടുള്ള പ്രേക്ഷകരുടെ താത്പര്യം കുറഞ്ഞതാണോ എന്ന ചോദ്യങ്ങളും ഉയര്‍ത്തുന്നു.
Content Highlight: The Marvels Collection In First Week