Kerala News
കണ്ണൂര്‍ അമ്പായത്തോടില്‍ പ്രകടനം നടത്തി മാവോയിസ്റ്റ് സംഘം; പോസ്റ്ററുകള്‍ പതിപ്പിച്ചും ലഘുലേഖകള്‍ വിതരണം ചെയ്തും മടക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 20, 03:10 am
Monday, 20th January 2020, 8:40 am

കണ്ണൂര്‍: കണ്ണൂരിലെ അമ്പായത്തോട് ടൗണില്‍ മാവോയിസ്റ്റു സംഘം പ്രകടനം നടത്തി. രാവിലെ ആറുമണിയോടെയാണ് സംഘം പ്രകടനം നടത്തിയത്. ഒരുസ്ത്രീയടക്കം നാലംഗ സംഘമാണ് ടൗണില്‍ പ്രകടനം നടത്തിയത്.

സംഘം ടൗണില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തു. പോസ്റ്ററുകളില്‍ അട്ടപ്പാടി ഏറ്റുമുട്ടലില്‍ പകരം വീട്ടണമെന്നാണ് ആഹ്വാനം.

കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക നടപടി പരാജയപ്പെടുത്തുക, ഇതിനെതിരെ തിരിച്ചടിക്കാന്‍ സജ്ജരാകുക,ജനുവിരി 31 ന് പ്രഖ്യാപിച്ച ഭാരത ബന്ദ് വിജയിപ്പിക്കുക എന്നീ ആവശ്യങ്ങളും പോസ്റ്ററുകളില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴിയെത്തിയ സംഘം പ്രകടനം നടത്തിയ ശേഷം ആ വഴി തന്നെ തിരിച്ചു പോവുകയും ചെയ്തു. പ്രകടനം നടത്തിയ മൂന്നുപേരുടെ കയ്യില്‍ തോക്കുകള്‍ ഉണ്ടായിരുന്നു.