മലയാളി ആഘോഷിച്ച സ്ത്രീവിരുദ്ധ സിനിമാ ഡയലോഗുകള്‍
Daily News
മലയാളി ആഘോഷിച്ച സ്ത്രീവിരുദ്ധ സിനിമാ ഡയലോഗുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th September 2014, 3:18 pm

സിനിമ, ലോകത്തെ മാറ്റാനല്ല, സിനിമയില്‍ ഒരു ഡയലോഗ് വന്നാല്‍ എന്താ കുഴപ്പം എന്നൊക്കെ നിര്‍ദ്ദോഷമായി വിഷയങ്ങളെ സമീപിക്കാന്‍ കഴിയുമോ? അടുത്തകാലത്ത് വന്ന “ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍” എന്ന ചിത്രത്തില്‍ പോലും, മുമ്പ് കൊണ്ടാടപ്പെട്ട ഒരു സിനിമാ ഡയലോഗ് കുഞ്ഞുകഥാപാത്രങ്ങളിലൂടെ ആവര്‍ത്തിക്കുന്നത് അതിന്റെ എല്ലാ ബീഭത്സതയോടും കൂടിയാണ് എന്നത് ലാഘവത്തോടെ കാണേണ്ടകാര്യമാണോ? കാലങ്ങളായി മലയാളി സമൂഹത്തിലേക്ക് സ്ത്രീവിരുദ്ധത ആവര്‍ത്തിച്ച് സന്നിവേശിപ്പിക്കാന്‍ ഈ സിനിമാ ഡയലോഗുകള്‍ക്ക് കഴിയുന്നു.


ANTI-WOMEN-FILM-DIALOGUES

 


ഷഫീക്ക് എച്ച്.


മലയാള സിനിമ എന്നും പൊതുസമൂഹത്തെ പോലെ അപരസ്വത്വങ്ങളോട് നീതി കാണിച്ചിട്ടേയില്ല. പ്രത്യേകിച്ച് സ്ത്രീകളോട്. അതിന്റെ ഹിംസാത്മകമായ ഇടപെടലുകള്‍ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. വളരെ അടുത്തകാലത്തുമാത്രമാണ് ഇത്തരം പ്രവണതകള്‍ പ്രകടമായിത്തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് മലയാള സിനിമ അല്‍പമെങ്കിലും വളര്‍ന്നത്.

സ്ത്രീയെ ദുര്‍ബലയായും പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തവളായും ചിത്രീകരിക്കുക എന്നത് മലയാള സിനിമയുടെ മാത്രം ഒരു സവിശേഷതയല്ല. ഇക്കാലത്തെ എല്ലാ കലാരൂപങ്ങളിലും ഈ പ്രവണത നമുക്ക് കാണാന്‍ കഴിയും എന്നതാണ് സത്യം. സ്ത്രീകളോടുള്ള സദാചാര ക്ലാസുകളായിരുന്നു ഒരുകാലത്തെ മുഴുവന്‍ സിനിമകളും എന്നു പറയാം.


Must Read: ശ്രീരാമന്റെ കാലത്തേ ഇന്ത്യയില്‍ വിമാനമുണ്ടായിരുന്നു; അന്നത്തെ കണ്ടുപിടുത്തങ്ങളുടെ വളര്‍ച്ചയാണ് ഇന്നത്തെ ടെക്‌നോളജി: പന്ന്യന്‍ രവീന്ദ്രന്‍


എങ്ങനെ ജീവിക്കണം, എങ്ങനെ വസ്ത്രധാരണം ചെയ്യണം, ആരൊക്കെയുമായി കൂട്ട് കൂടണം എന്നുവേണ്ട അവളുടെ ജീവിതവ്യവഹാരങ്ങളെയൊക്കെ വിവരിച്ചുകൊണ്ടേയിരുന്നു ഈ ചിത്രങ്ങള്‍. അവള്‍ക്ക് സ്വതന്ത്രമായ ഇടം നല്‍കാന്‍ സിനിമ വൈമനസ്യം കാണിച്ചുകൊണ്ടേയിരുന്നു. അതിനിടയില്‍ ചില അപവാദങ്ങള്‍ ഉണ്ട് എന്നത് ശരിതന്നെ.


നമ്മളോരോരുത്തരിലും സ്ത്രീവിരുദ്ധതയെ കണ്ടീഷന്‍ചെയ്ത് അതില്‍ കുരുക്കിയിടാന്‍ സിനിമകള്‍ക്ക്, അതും ഡയലോഗിന് അമിത പ്രാധാന്യം നല്‍കുന്ന നമ്മുടെ മലയാള സിനിമയ്ക്കാവുന്നു എന്നതിന് ഉദാഹരണങ്ങളാണ് ഇനി ഈ പോസ്റ്റില്‍ അടുത്ത പേജുകളിലായി വരാന്‍ പോകുന്ന, നമ്മള്‍ മലയാളികള്‍ ആഘോഷിച്ച സ്ത്രീവിരുദ്ധ ഡയലോഗുകള്‍.


anti-female

സിനിമയെ അതിന്റെ സ്ത്രീവിരുദ്ധതയില്‍ എന്തുകൊണ്ട് കൂടുതല്‍ വിമര്‍ശിക്കേണ്ടിവരുന്നു? വര്‍ത്തമാനകാലത്തിന്റെ കലാരൂപമെന്ന നിലക്ക് മനുഷ്യന്റെ ബോധമണ്ഡലങ്ങളില്‍ എപ്പോഴും ശീലങ്ങള്‍ അരക്കിട്ടുറപ്പിക്കാനുള്ള സിനിമയുടെ കഴിവ് ചെറുതല്ല എന്നതാണ് അതിന് ഉത്തരം.

[]സിനിമ, ലോകത്തെ മാറ്റാനല്ല, സിനിമയില്‍ ഒരു ഡയലോഗ് വന്നാല്‍ എന്താ കുഴപ്പം എന്നൊക്കെ നിര്‍ദ്ദോഷമായി വിഷയങ്ങളെ സമീപിക്കാന്‍ കഴിയുമോ? അടുത്തകാലത്ത് വന്ന “ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍” എന്ന ചിത്രത്തില്‍ പോലും, മുമ്പ് കൊണ്ടാടപ്പെട്ട ഒരു സിനിമാ ഡയലോഗ് കുഞ്ഞുകഥാപാത്രങ്ങളിലൂടെ ആവര്‍ത്തിക്കുന്നത് അതിന്റെ എല്ലാ ബീഭത്സതയോടും കൂടിയാണ് എന്നത് ലാഘവത്തോടെ കാണേണ്ടകാര്യമാണോ? കാലങ്ങളായി മലയാളി സമൂഹത്തിലേക്ക് സ്ത്രീവിരുദ്ധത ആവര്‍ത്തിച്ച് സന്നിവേശിപ്പിക്കാന്‍ ഈ സിനിമാ ഡയലോഗുകള്‍ക്ക് കഴിയുന്നു.

നമ്മളോരോരുത്തരിലും സ്ത്രീവിരുദ്ധതയെ കണ്ടീഷന്‍ചെയ്ത് അതില്‍ കുരുക്കിയിടാന്‍ സിനിമകള്‍ക്ക്, അതും ഡയലോഗിന് അമിത പ്രാധാന്യം നല്‍കുന്ന നമ്മുടെ മലയാള സിനിമയ്ക്കാവുന്നു എന്നതിന് ഉദാഹരണങ്ങളാണ് ഇനി ഈ പോസ്റ്റില്‍ അടുത്ത പേജുകളിലായി വരാന്‍ പോകുന്ന, നമ്മള്‍ മലയാളികള്‍ ആഘോഷിച്ച സ്ത്രീവിരുദ്ധ ഡയലോഗുകള്‍.

ഈ ഡയലോഗുകളില്‍ ചിരിയും ആവേശവും കണ്ടെത്തുന്ന നമ്മള്‍ ഇന്ത്യയിലെ സ്ത്രീത്വത്തെ അടിച്ചമര്‍ത്തുകയാണെന്ന് ഇനിയും കുമ്പസരിക്കപ്പെടേണ്ടിയിരിക്കുന്നു. നമ്മുടെ ഓരോ ചിരിയും കറുത്തവനെ കാണുമ്പോള്‍ വെളുത്തവനുണ്ടാവുന്ന, ദളിതനെ കാണുമ്പോള്‍ സവര്‍ണനുണ്ടാവുന്ന വംശീയ വെറിയുടെ ഉദാഹരണങ്ങളായി പ്രതിധ്വനിക്കുകയാണെന്ന മുന്നറിയിപ്പോടെ മലയാളസിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ കേള്‍ക്കാം, വായിക്കാം…

narasimham

-1-

പെണ്‍വിരുദ്ധ സിംഹം

സ്ത്രീവിരുദ്ധ ഡയലോഗുകളില്‍ ചക്രവര്‍ത്തിയാണ്, രഞ്ജിത് രചന നിര്‍വ്വഹിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച നരസിംഹത്തിലെ “ഇന്ദുചൂഡന്‍” എന്ന കഥാപാത്രത്തിന്റെത്. പുരുഷന്‍മാരില്‍ ലഹരി കുത്തിവെയ്ക്കുമ്പോലെയായിരുന്നു ആ ഡയലോഗ് സ്വീകരിക്കപ്പെട്ടത്. സ്ത്രീയെന്നാല്‍ ഒന്നിനും കൊള്ളാത്ത, പുരുഷന് തോന്നുമ്പോഴൊക്കെ ചെണ്ടപോലെ കൊട്ടാനുള്ള, ഒരു കളിപ്പാട്ടമായാണ് ആ കഥാപാത്രം അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ സവര്‍ണ ആകാരത്തില്‍ തുടകയറ്റിവെച്ച് അതില്‍ തടവി ഒന്ന് ചരിഞ്ഞ് ഫാസിസം പ്രതിഫലിപ്പിക്കപ്പെടുന്ന ചിരിയില്‍ പഞ്ച് ഡയലോഗ്:

“വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരാക്ക് വീട്ടി വന്നുകേറുമ്പോ ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്‌നേഹിക്കാനും എന്റെകുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിലൊരുനാള്‍ വടിയായി തെക്കേപറമ്പിലെ പുളിയന്‍മാവിന്റെ വിറകിനടിയില്‍ എരിഞ്ഞുതീരുമ്പോ നെഞ്ചു തല്ലിക്കരയാനും എനിക്ക് ഒരു പെണ്ണിനെ വേണം “


ഇന്ദുചൂഡന്‍ ഇങ്ങനെ ആക്രോശിച്ചപ്പോള്‍ തീയേറ്ററില്‍ ഉയര്‍ന്ന ഹര്‍ഷാരവം ഭയപ്പെടുത്തുന്ന പുരുഷാധികാരത്തിന്റെ തെളിവുതന്നെയാണ്. തൊഴിക്കാനും ഭോഗിക്കാനും തന്റെ കുഞ്ഞുങ്ങളെ പോറ്റാനും വിലപിക്കാനും ഒക്കെയായി സ്ത്രീകളെ ആഗ്രഹിക്കുന്ന ശരാശരി പുരുഷന്റെ, പുരുഷാധിപത്യമനോഭാവത്തിന്റെ പ്രതീകമാണ് ഇന്ദുചൂഡനും ഇന്ദുചൂഡന്റെ ഡയലോഗും.

ഇന്ദുചൂഡന്‍ ഇങ്ങനെ ആക്രോശിച്ചപ്പോള്‍ തീയേറ്ററില്‍ ഉയര്‍ന്ന ഹര്‍ഷാരവം ഭയപ്പെടുത്തുന്ന പുരുഷാധികാരത്തിന്റെ തെളിവുതന്നെയാണ്. തൊഴിക്കാനും ഭോഗിക്കാനും തന്റെ കുഞ്ഞുങ്ങളെ പോറ്റാനും വിലപിക്കാനും ഒക്കെയായി സ്ത്രീകളെ ആഗ്രഹിക്കുന്ന ശരാശരി പുരുഷന്റെ, പുരുഷാധിപത്യമനോഭാവത്തിന്റെ പ്രതീകമാണ് ഇന്ദുചൂഡനും ഇന്ദുചൂഡന്റെ ഡയലോഗും.

ഈ ഡയലോഗ് വീണ്ടും നമ്മള്‍ ഭയത്തോടെ ഒട്ടേറെ സങ്കടത്തോടെ കാണേണ്ടിയും കേള്‍ക്കേണ്ടിയും വരുന്നുണ്ട് ഷാനില്‍ മുഹമ്മദും റോജിന്‍ തോമസ്സും സംവിധാനം ചെയ്ത ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍ എന്ന ചിത്രത്തില്‍.

വാക്കുകള്‍ മാറ്റി പ്രതിഷ്ഠിച്ചും എന്നാല്‍ നരസിംഹത്തിലെ അതേ മനോഭാവത്തോടും കൂടി അതിലെ മുഖ്യകഥാപാത്രമായ (മാസ്റ്റര്‍ സനൂപ് സന്തോഷ് അവതരിപ്പിച്ച) 10 വയസുകാരന്‍ റിയാന്‍ ഫിലിപ്പ് തന്റെ കാമുകി പെണ്‍കുട്ടിയോട് ഈ ഡയലോഗ് ആവര്‍ത്തിക്കുന്നുണ്ട്.

 



“ക്രിക്കറ്റ് കളിച്ച് ക്ഷീണിച്ച് വരുമ്പോള്‍
ഹോം വര്‍ക്ക് ചെയ്യാനും,
മണ്‍സൂണ്‍ സീസണില്‍ മഴ പെയ്യുമ്പോ
കുടയില്‍ നിര്‍ത്താനും
അവസാനം കൊല്ലപ്പരീക്ഷയ്ക്ക് പൊട്ടുമ്പോള്‍
നെഞ്ചത്തടിച്ച് കരയാനും
ഒരു പെണ്ണിനെ വേണം..
വില്‍ യു ബി മൈ ഗേള്‍”

മങ്കി പെന്‍ എന്ന ചിത്രം തന്നെ കുഞ്ഞുങ്ങളുടെ സ്വത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നല്ലോ. അവരുടെ പ്രണയത്തിനും വികാരങ്ങള്‍ക്കും ജീവിത വ്യവഹാരങ്ങള്‍ക്കും പകരം കൗമാരക്കാരുടെ ജീവിത സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചിട്ട് അതിലേക്ക് കുഞ്ഞുങ്ങളുടെ ശരീരത്തെ തിരുകി കയറ്റുന്ന അപലപനീയമായ കടന്നാക്രമണരീതിയായിരുന്നു മങ്കി പെന്‍ എന്ന ചിത്രത്തില്‍ അവലംബിച്ചിരുന്നത് എന്ന് സാന്ദര്‍ഭികമായി പറഞ്ഞുകൊള്ളട്ടെ.

ANTI-WOMEN-FILM-DIALOGUES2

-2-

ജോസഫ് അലക്‌സിന്റെ “പെണ്ണ്”

മലയാളികള്‍ കൊണ്ടാടിയ, ആഘോഷിച്ച മററ്റൊരു സ്ത്രീ വിരുദ്ധ ഡയലോഗാണ് ദി കിങ്ങിലേത്. ഈ ഷാജി കൈലാസ് ചിത്രത്തില്‍ തിരക്കഥ രചിച്ച രഞ്ജി പണിക്കര്‍ തന്ത്രപൂര്‍വ്വമായാണ് ഈ സ്ത്രീവിരുദ്ധ ഡയലോഗ് സംവിധാനം ചെയ്തിരിക്കുന്നത്. ദേശീയതയുടെ ഇന്ധനത്തിലാണ് സ്ത്രീവിരുദ്ധത കാഴ്ച്ചക്കാരനിലേക്ക് പായിച്ചത്.

ജോസഫ് അലക്‌സ് എന്ന മമ്മൂട്ടി കഥാപാത്രം വാണി വിശ്വനാഥ് അഭിനയിച്ച അനുരാധാ മുഖര്‍ജി എന്ന കഥാപാത്രത്തിന്റെ, അഥവാ സഹപ്രവര്‍ത്തകയുടെ സ്വകാര്യതയിലേയ്ക്ക് കൊമ്പുകയറുന്നത് ദേശീയതയുടെ വാഗ്ദ്വാരണികളിലൂടെയായിരുന്നു. “സ്മഗ്” എന്നും “സ്‌നോബെ”ന്നും തുരുതുരാ തെറിവിളിക്കുന്നതും ഇതേ ദേശീയവികാരത്തിന്റെ മേമ്പൊടിയോടെയായതിനാല്‍ മുഴങ്ങി, തീയേറ്ററുകളില്‍ എഴുന്നേറ്റ് നിന്നുള്ള കയ്യടിയൊച്ചകള്‍.


ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാന്‍ കഴിയാത്ത ഐ.എ.എസ് അക്കദമി വിരിയിക്കുന്ന സ്‌നോബുകളാണ് അനുരാധാ മുഖര്‍ജിമാര്‍, എന്നാല്‍ ഇതെല്ലാം മനസിലാക്കുന്ന ധീരന്മാരാണ് ജോസഫ് അലക്‌സുമാരും.



സൗന്ദര്യമത്സരത്തിനു പോകുന്നതും “കൊച്ചമ്മമാരുടെ” മൂടും മുലയും ഇളക്കിയുള്ള നടത്തവുമൊക്കെ എപ്പോഴും ജോസഫ് അലക്‌സെന്ന സദാചാരപോലീസ് കൂടിയായ ഐ.എ.എസ് ഉദ്യോഗസ്ഥനെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഐശ്വര്യ റോയ് സുസ്മിതാ സെന്‍ ശൈലിയിലേയ്ക്ക് മക്കളെ കൈപിടിച്ചുയര്‍ത്തുന്ന അമ്മമാരുടെ വട്ടമേശ സമ്മേളനമാണത്രേ ബ്യൂട്ടികോണ്ടസ്റ്റിനെ കുറിച്ചുള്ള ചര്‍ച്ചകള്‍. ഇതേ മേഖലയിലേക്ക് പുരുഷനും സ്ത്രീകളും ഇന്ന് വന്‍തോതില്‍ തന്നെ കടന്നുവന്നുകഴിഞ്ഞിരിക്കുന്നു. മോഡലിങ് ഇന്ന് അറിയപ്പെടുന്ന ഒരു കലാരൂപമായി ലോകവും മനസില്ലാമനസ്സോടെ ഇന്ത്യയും അംഗീകരിച്ചുകൊണ്ടിരിക്കുന്നു.

എല്ലാം മനസിലാവുക കേവലം പുരുഷനുമാത്രം. അവള്‍ ജീവിക്കുന്നതുപോലും  രതിമൂര്‍ച്ചയ്ക്കുവേണ്ടിയാണെന്നുള്ള ആക്രോശവും.

നിങ്ങളെന്റെ സ്വകാര്യതയിലേക്ക് കടന്നുകയറണ്ട എന്ന അനുരാധാ മുഖര്‍ജിയുടെ അപേക്ഷയെ (ഒരിക്കലും ജോസഫ് അലക്‌സ് എന്ന പുരുഷമേധാവിത്വത്തിന്റെ പ്രതിനിധാനത്തെ മറികടക്കാന്‍ ശേഷിയില്ലാത്തവണ്ണമാണ് രഞ്ജി പണിക്കര്‍ ഈ സ്ത്രീ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നതുപോലും) ഒരിക്കല്‍ പോലും മാനിക്കാതെ ഐ.എ.എസ് എന്നതിന് ഒരു സ്റ്റഡിക്ലാസും എടുക്കുന്നുണ്ട് ജോസഫ് അലക്‌സ്.

the-king

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാന്‍ കഴിയാത്ത ഐ.എ.എസ് അക്കദമി വിരിയിക്കുന്ന സ്‌നോബുകളാണ് അനുരാധാ മുഖര്‍ജിമാര്‍, എന്നാല്‍ ഇതെല്ലാം മനസിലാക്കുന്ന ധീരന്മാരാണ് ജോസഫ് അലക്‌സുമാരും.

ജോസഫ് അലക്‌സ് തന്റെ വ്യക്തിത്വത്തെ അപഹസിക്കുകയും പച്ചത്തെറിവിളിക്കുകയും ചെയ്യുന്നത് സഹിക്കാനാവാതെ അനുരാധ പ്രതികരിക്കാനായി കൈയ്യോങ്ങുമ്പോള്‍ അത് പുഷ്പം പോലെ പിടിച്ചെടുത്തിട്ട് (തനിക്ക് കീഴടക്കാന്‍ അറിയാം എന്ന മട്ടില്‍) അനുരാധയെ തന്നിലേയ്ക്ക് ഒന്ന് വലിച്ചടുപ്പിച്ചിട്ട് ജോസഫ് പറയുന്നു;

“മേലിലൊരാണിന്റെയും മുഖത്തിനു നേരെ ഉയരില്ല നിന്റെ കയ്യ്
അതെനിക്കറിയാഞ്ഞിട്ടല്ല,
പക്ഷെ നീയൊരു പെണ്ണായിപ്പോയി,
വെറും പെണ്ണ്…”

പിന്നെ ഏതോ അക്രമിയെ കീഴ്‌പ്പെടുത്തിയ ഭാവത്തില്‍ പശ്ചാത്തല സംഗീതത്തോടെ ജോസഫ് അലക്‌സ് സ്ലോമോഷനില്‍ തന്റെ സ്ഥിരം തലമുടി ചികയലിലേക്ക്.

ANTI-WOMEN-FILM-DIALOGUES3
-3-

നിലവിളിച്ചില്ലെങ്കില്‍ നിന്നെ ഞാന്‍ ബലാത്സംഗം ചെയ്യും

സ്ത്രീവിരുദ്ധതയില്‍ ഹിറ്റ്‌ലര്‍ എന്ന സിനിമ തന്നെയാണ് ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയെന്ന പുരുഷാധിപത്യ കഥാപാത്രത്തെ കേരളത്തിന് നല്‍കിയത്. ഒരുപക്ഷെ അതിനുമുമ്പും മമ്മൂട്ടി ചെയ്ത വാത്സല്യം ഉള്‍പ്പെടെയുള്ള ഹൈടെക് “ചേട്ടന്‍” സിനിമകളൊക്കെയും സവര്‍ണ പുരുഷന്റെ സ്ത്രീവിരുദ്ധത തുളുമ്പിനില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നല്ലോ. സ്ത്രീകളെയൊക്കെയും തന്റെ കൂന്താണിത്തലയ്ക്കല്‍ കെട്ടിയിട്ടുകൊണ്ടുനടക്കേണ്ടുന്ന, അവര്‍ക്ക് സ്വന്തമായി ഒന്നും ചെയ്യാനനുവദിക്കാത്ത ഈ ചേട്ടന്‍മാരൊക്കെയും സ്വതന്ത്ര സ്ത്രീമുന്നേറ്റങ്ങളെ ഭയക്കുന്ന ഫ്യൂഡല്‍ ആണ്‍കോയ്മാ ബോധത്തിന്റെ നേര്‍പതിപ്പുകളായിരുന്നു. സഹോദരി സ്വന്തമായി തീരുമാനം എടുക്കുന്നതുകണ്ട് തളര്‍ന്നുപോവുകയും പിന്നീട് ഒരാക്‌സിഡന്റ് കണ്ട് ഭ്രാന്താവുകയും ചെയ്യുന്ന പവിത്രത്തിലെ “ചേട്ടച്ഛനായ” മോഹന്‍ലാലും വ്യത്യസ്തമല്ലതന്നെ.

ഇനി വീണ്ടും ഹിറ്റ്‌ലറിലേക്ക് തന്നെ വരാം. വാസ്തവത്തില്‍ അപകടകരമായ സന്ദേശം സമൂഹത്തിന് നല്‍കിയ ഡയലോഗായിരുന്നു സോമന്‍ ചെയ്ത കഥാപാത്രം. പഠിക്കാന്‍ വന്ന വിദ്യാര്‍ത്ഥിനിയെ ലൈംഗികതയ്ക്ക് വിധേയമാക്കിയിട്ട് അവള്‍ ഒന്ന് കരഞ്ഞിരുന്നെങ്കില്‍, ഒന്ന് നിലവിളിച്ചെങ്കില്‍ താനത് ചെയ്യുകയില്ലായിരുന്നു എന്നാണ് കഥാപാത്രം മാധവന്‍കുട്ടിയോട് ആക്രോശിക്കുന്നത്.

“അതെടാ.. ഞാന്‍ തെറ്റുചെയ്തു.. ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്തു… എന്റെ മദ്യത്തിന്റെ ലഹരിയില്‍ ചെയ്തുപോയതാ… പക്ഷെ അവളോ?? അവളൊന്ന് ഒച്ചവെച്ചിരുന്നെങ്കിലോ? ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിലോ?”

അത് കഴിഞ്ഞ് രംഗം മാറുന്നു. മാധവന്‍കുട്ടി തകര്‍ന്നടിഞ്ഞ് കണ്ണുമിഴിച്ച് നില്‍ക്കുമ്പോള്‍, ആക്രോശഭാവം മാറി സോമന്‍ കഥാപാത്രം കുറ്റബോധ ഭാവത്തില്‍,
“അവളൊന്ന് ഒച്ചവെച്ചിരുന്നെങ്കില്‍… ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍… ഞാനുണര്‍ന്നേനെ… ആ നിമിഷം ഞാനുണര്‍ന്നേനെ മാധവന്‍കുട്ടി..”


തന്റെ “പുരുഷത്വം” ഉണര്‍ന്നാല്‍ ഏതുപെണ്ണിനെയും തനിക്ക് കാമപൂരണത്തിന് ഉപയോഗിക്കാമെന്നും ഒന്നൊച്ചവെച്ച് രക്ഷപ്പെടാനുള്ള ബാധ്യത പെണ്ണിനാണെന്നും ഈ ഡയലോഗ് പറയാതെ പറയുകയായിരുന്നു. നമ്മുടെയൊക്കെ ഉള്ളിലെ “ചേട്ടന്‍”/പുരുഷന്‍ സ്ത്രീയെ കടന്നാക്രമിച്ച, അവളുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറ്റം ചെയ്ത അയാള്‍ക്ക് മാധവന്‍കുട്ടിക്കൊപ്പം മാപ്പുകൊടുത്തു, അയാളുടെ വാദം അഗീകരിച്ചു.



അതെ, ബലാത്സംഗത്തിനിരയാകുമ്പോഴും ഒന്നുറക്കെ കരയാത്തതിന്റെയും ഒച്ച വെക്കാത്തതിന്റെയും ബാധ്യത ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്ന പെണ്ണില്‍ നിക്ഷിപ്തമാക്കുകയാണ് ഈ ഡയലോഗ്. ബലാത്സംഗം ചെയ്യപ്പെടുന്നതല്ല അവള്‍ കുതറിമാറാത്തതാണ് പ്രശ്‌നമെന്ന് ചിത്രം നമ്മെ പഠിപ്പിച്ചു.

തന്റെ “പുരുഷത്വം” ഉണര്‍ന്നാല്‍ ഏതുപെണ്ണിനെയും തനിക്ക് കാമപൂരണത്തിന് ഉപയോഗിക്കാമെന്നും ഒന്നൊച്ചവെച്ച് രക്ഷപ്പെടാനുള്ള ബാധ്യത പെണ്ണിനാണെന്നും ഈ ഡയലോഗ് പറയാതെ പറയുകയായിരുന്നു. നമ്മുടെയൊക്കെ ഉള്ളിലെ “ചേട്ടന്‍”/പുരുഷന്‍ സ്ത്രീയെ കടന്നാക്രമിച്ച, അവളുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറ്റം ചെയ്ത അയാള്‍ക്ക് മാധവന്‍കുട്ടിക്കൊപ്പം മാപ്പുകൊടുത്തു, അയാളുടെ വാദം അഗീകരിച്ചു. ലൈംഗികാതിക്രമത്തിന് വിധേയമായ പെണ്‍കുട്ടിയോട് അവള്‍ക്ക് പറയാനുള്ളതു കേള്‍ക്കുന്ന ഒരു ദൃശ്യം പോലുമില്ലാതെ അയാള്‍ക്ക് അവളെ കെട്ടിച്ച് തന്റെ “ബാധ്യത”തീര്‍ക്കുകയായിരുന്നു ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി. അത് കണ്ട് നമ്മള്‍ കണ്ണീരൊലിപ്പിച്ച് തീയറ്റര്‍ വിട്ടു. പിന്നെ മിമിക്രി വേദികളില്‍ സോമന്‍ കഥാപാത്രം ഇതേ അവസ്ഥയില്‍ കുറേക്കാലം ജീവിച്ചു.

സമാനമായ ജീവിതാന്തരീക്ഷമായിരുന്നു സൂര്യനെല്ലി പെണ്‍വാണിഭ കേസിലും നടന്നിരുന്നത് എന്ന് പറയാതെ വയ്യ. സൂര്യനെല്ലി പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായപ്പോള്‍ രാഷ്ട്രീയപരമായും കായികമായും ശക്തരായ പ്രതികളില്‍ നിന്നും അവള്‍ രക്ഷപ്പെടാന്‍ ആഗ്രഹിക്കാതെ ലൈംഗികത ആസ്വദിക്കുകയായിരുന്നെന്നും അവള്‍ ബാല വേശ്യയായിരുന്നതായും നമ്മുടെ നീതിപീഠത്തിലെ ന്യായാധിപത്തമ്പുരാന്‍മാര്‍ പറഞ്ഞ് പല്ലിളിച്ചത് സമൂഹത്തില്‍ ഈ ബോധം എത്രമാത്രം ആഴത്തില്‍ വേരോടിയിരിക്കുന്നുവെന്നതിന്റെ തെളിവാണ്. അത് കേട്ട് അവളെ കല്ലെറിഞ്ഞ നമ്മള്‍ പുരുഷാധിപത്യത്തിന്റെ തുടര്‍നടത്തിപ്പുകാരായി മാറുകയായിരുന്നു. ഈ ബോധത്തെയാണ് സോമന്‍ കഥാപാത്രവും ഹിറ്റ്‌ലര്‍ എന്ന സിനിമയും താലോലിച്ചത്. അതുകൊണ്ടാണ് സോമന്‍ കഥാപാത്രത്തിന്റെ ഡയലോഗ് തീയറ്ററുകളെ പുളകം കൊള്ളിച്ചത്.

ANTI-WOMEN-FILM-DIALOGUE4
-4-
പോയപ്പോള്‍ വാലുപോലെ കൂടെ പോയതു കണ്ടോ?

മലയാളികള്‍ ഏറ്റവും കൂടുതല്‍ സ്വീകരിച്ച മറ്റൊരു ലോ ബജറ്റ് ചിത്രമായിരുന്നു ഗോഡ്ഫാദര്‍. സ്ത്രീകളെ തന്നെ പുരുഷന്റെ ഔദാര്യത്തില്‍ കഴിയേണ്ടിവരുന്ന, പുരുഷാധിപത്യത്തിന്റെ മുന്നില്‍ എപ്പോഴും തലകുനിക്കേണ്ടവളായി അവളെ ചിത്രീകരിക്കുന്ന ചിത്രമായിരുന്നു ഗോഡ്ഫാദര്‍. സ്ത്രീയെന്നാല്‍ പുരുഷന് മുന്നില്‍ തോറ്റുകൊടുക്കേണ്ടവളാണെന്ന ബിംബ നിര്‍മിതികളായിരുന്നു ആനപ്പാറ അച്ചാമ്മയിലൂടെയും അഞ്ഞൂറാനിലൂടെയും ഗോഡ്ഫാദര്‍ മുന്നോട്ട് വെച്ചത്. ചിത്രം മുഴുവനും സ്ത്രീവിരുദ്ധതകൊണ്ട് സമൃദ്ധമായിരുന്നു.

എന്നിരുന്നാലും സ്ത്രീയെന്നാല്‍ ഐക്യത്തിന് തുരങ്കം വെക്കുന്നവളും എല്ലാ നന്മകളെയും തകര്‍ക്കുന്നവളും ഭര്‍ത്താക്കന്‍മാരെ അടിമകളാക്കിവെക്കുന്നവളും കുടുംബാന്തരീക്ഷത്തെ എപ്പോഴും തകര്‍ക്കുന്നവളുമാക്കി ചിത്രീകരിക്കുന്ന സാമ്പ്രദായിക നിര്‍വ്വചനങ്ങളെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഈ വീഡിയോ ദൃശ്യത്തില്‍ അടങ്ങിയിരിക്കുന്നഭാഗം. സ്ത്രീയെ കൊണ്ട് സ്ത്രീക്കെതിരെ പറയിപ്പിക്കുന്ന സ്ഥിരം സ്ത്രീവിരുദ്ധ നമ്പര്‍ തന്നെയാണ് ഈ സിദ്ധീഖ്-ലാല്‍ കോമഡി ചിത്രം.


എന്നിരുന്നാലും സ്ത്രീയെന്നാല്‍ ഐക്യത്തിന് തുരങ്കം വെക്കുന്നവളും എല്ലാ നന്മകളെയും തകര്‍ക്കുന്നവളും ഭര്‍ത്താക്കന്‍മാരെ അടിമകളാക്കിവെക്കുന്നവളും കുടുംബാന്തരീക്ഷത്തെ എപ്പോഴും തകര്‍ക്കുന്നവളുമാക്കി ചിത്രീകരിക്കുന്ന സാമ്പ്രദായിക നിര്‍വ്വചനങ്ങളെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഈ വീഡിയോ ദൃശ്യത്തില്‍ അടങ്ങിയിരിക്കുന്നഭാഗം. സ്ത്രീയെ കൊണ്ട് സ്ത്രീക്കെതിരെ പറയിപ്പിക്കുന്ന സ്ഥിരം സ്ത്രീവിരുദ്ധ നമ്പര്‍ തന്നെയാണ് ഈ സിദ്ധീഖ്-ലാല്‍ കോമഡി ചിത്രം.


(ഈ വിഡിയോയിലെ 23.20 മിനിറ്റുമുതല്‍ 26 മിനിറ്റുവരെയുള്ള ഭാഗം)


അച്ചാമ്മ: “ടാ നിന്റെയൊക്കെ അച്ഛന്‍ മരിക്കുന്നതുവരെ അഞ്ഞൂറാനോട് തോറ്റിട്ടില്ല. തോല്‍ക്കാന്‍ ഞാന്‍ സമ്മതിച്ചിട്ടില്ല. നിന്നെയൊക്കെ പ്രസവിച്ച കണക്കില്‍ പോലും ഞാന്‍ വിട്ടുകൊടുത്തിട്ടില്ല. അവിടെ അഞ്ഞൂറാന്റെ ഭാര്യ നാലുപെറ്റപ്പോള്‍ ഇവിടെ ഞാനും പ്രസവിച്ചെടാ നിങ്ങള്‍ നാല് തടിയന്മാരെ. പക്ഷെ ഇപ്പോഴാണെടാ മനസിലാവുന്നത് അഞ്ഞൂറാന് ജനിച്ചത് ആണുങ്ങളും എനിക്ക് ജനിച്ചത് ആണും പെണ്ണും കെട്ടവന്മാരുമാണെന്ന്.”

ദേശ്യപ്പെട്ട് അച്ചാമ്മയുടെ മക്കള്‍ സ്ഥലം വിടാനൊരുങ്ങുമ്പോള്‍ ആനപ്പാറ തറവാട് വക്കീല്‍ അതില്‍ കാര്യമുണ്ടെന്നു പറയുന്നു. അഞ്ഞൂറാന്റെ മക്കളുടെ യോജിപ്പിനെ പറ്റിപുകഴ്ത്തുന്നു. അച്ചാമ്മയുടെ മക്കള്‍ക്കുള്ള പരാജയകാരണം യോജിപ്പില്ലായ്മയാണെന്നും അതിനു കാരണം അവര്‍ വിവാഹം ചെയ്ത പെണ്ണുങ്ങളാണെന്നും വക്കീല്‍ കണ്ടുപിടിത്തം നടത്തുന്നു. തുടര്‍ന്ന് പറയുന്നു

“അവിടെ അഞ്ഞൂറാന്‍ പറയുന്നു മക്കള്‍ അനുസരിക്കുന്നു. ഇവിടെ അതാണോ സ്ഥിതി? നിങ്ങള്‍ ഓരോരുത്തരുക്കും നിങ്ങളുടെ ഭാര്യമാര്‍ പറയുന്നതല്ലെ വലിയകാര്യം? ” ഇതുകേട്ട് മക്കളും ഭാര്യമാരും രംഗം വിടുന്നു. തുടര്‍ന്ന് അച്ചാമ്മക്ക് വക്കീല്‍ ഉപദേശം നല്‍കുന്നു.

“അസ്സലായി.. ഇതാ പെണ്ണിന്റെ ശക്തി. (പുരുഷന്‍മാര്‍ യോജിക്കാത്തതിനു കാരണമായി.) പോയപ്പോള്‍ വാലുപോലെ കൂടെ പോയതു കണ്ടോ? ഇതുപോലെ അവന്‍മാരും (അഞ്ഞൂറാന്‍മാരും) നാലും നാലുവഴിക്കാകണമെങ്കില്‍ അവിടെയും ഒരു പെണ്ണുവേണം. അവിടെ പെണ്ണില്ലാത്തതാ അവരുടെ ശക്തി.” അത്ഭുതം കേള്‍ക്കുന്നതുപോലെ അച്ചാമയുടെ മുഖം വിവര്‍ണമാകുന്നു. അവിടെ ഏതെങ്കിലും ഒരുത്തന്റെ മനസിലേക്ക് ഒരു പെണ്ണൊന്നു വന്നുനോക്കട്ടെ, പിന്നെ നിങ്ങളും വേണ്ട, വക്കീലും വേണ്ട, കേസും വേണ്ട, കോടതിയും വേണ്ട. ജഡ്ജിയും വേണ്ട. എല്ലാം അവള്‍ ചെയ്തുകൊള്ളും.

സ്ത്രീയെ എന്നെന്നും കീഴടക്കാനും കുടുംബത്തിനുള്ളില്‍ തറച്ചിടാനും പുരുഷമേധാവിത്വം ഉപയോഗപ്പെടുത്തുന്ന സ്ഥിരം ക്ലീഷെയെ ആഘോഷിക്കുകയായിരുന്നു ഇത്തരം ഡയലോഗിലൂടെ ഗോഡ്ഫാദര്‍. ഹിംസയുടെ പര്യായങ്ങളാണ് തന്റേടിയായ സ്ത്രീ എന്ന് ആനപ്പാറ അച്ചാമയിലൂടെ ചിത്രീകരിക്കുകയും എപ്പോഴുമവര്‍ അഞ്ഞൂറാന്‍മാരുടെ മുന്നില്‍ തലകുനിക്കേണ്ടവളാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നുണ്ട് സിനിമ.

oru-vadakkan-veera-gadha

-5-
പെണ്ണെന്ന “പുരുഷവിരുദ്ധ ആയുദ്ധം”

എം.ടിയുടെ തിരക്കഥകൊണ്ടും മമ്മൂട്ടിയുടെ അഭിനയം കൊണ്ടും ഹരിഹരന്റെ സംവിധാനം കൊണ്ടും ശ്രദ്ധേയമാവുകയും പുരുഷാധിപത്യം അലങ്കാരമാവുകയും ചെയ്ത മറ്റൊരു സിനിമയാണ് ഒരുവടക്കന്‍ വീരഗാഥ. മമ്മൂട്ടി അഭിനയിച്ച് തറപ്പിച്ച ഡയലോഗിലൂടെ കേരളത്തിലെ പുരുഷന്‍മാരില്‍ ഇന്നും ഈ ചിത്രം ജീവിക്കുന്നുണ്ട്. ചരിത്രത്തില്‍ ചതിയനായി ചിത്രീകരിക്കപ്പെട്ടിരുന്ന ചന്തുവെന്ന ഈഴവയോദ്ധാവിന്റെ മുഖം രക്ഷിച്ചെടുക്കുകയും ചതിയുടെ പാപഭാരം മുഴുവന്‍ പെണ്ണായ ഉണ്ണിയാര്‍ച്ചയില്‍ കൗശലപൂര്‍വ്വം സന്നിവേശിപ്പിക്കുകയുമായിരുന്നു എം.ടി.

എപ്പോഴും ചതിക്കുന്നവളും തന്റെ സ്വാര്‍ത്ഥതക്കായി എന്തും ചെയ്യാന്‍ തയ്യാറുള്ളവളുമായാണ് ഒരുവടക്കന്‍ വീരഗാഥയില്‍ സ്ത്രീകഥാപാത്രങ്ങളെ ഒരുക്കിയിരിക്കുന്നത്. ഇത്തരം ഡയലോഗുകള്‍ എപ്പോഴും മലയാള സിനിമയുടെ അലങ്കാരമാണ്. എന്നാല്‍ വടക്കന്‍ വീരഗാഥ പോലെ ഡയലോഗുകള്‍ ആഘോഷിച്ച ചിത്രങ്ങള്‍ ദുര്‍ലഭമാണ്. അതിലെ ഒരു ഡയലോഗ് നോക്കാം.


പെണ്ണുതന്നെ ഒരായുധമാണെന്നും ആര്‍ക്കും അത് ഉപയോഗിക്കാമെന്നും പെണ്ണിനെ പ്രതികാരത്തിന്റെയും തിന്മയുടെയും നാശത്തിന്റെയും പ്രതീകമാണെന്നുമുള്ള സന്ദേശമാണ് ഈ ഡയലോഗ് നല്‍കുന്നത്. ഏതൊരു നാശത്തിന്റെ പിന്നിലും പെണ്ണിന്റെ സാന്നിധ്യം കാണണമെന്നും പറഞ്ഞുവെക്കുന്നു.


കുഞ്ഞി: “എന്തുകണ്ടിട്ടാണവള്‍.. ആണും പെണ്ണുമല്ലാത്ത കുഞ്ഞിരാമനെ.. എന്നാണ് ആളുകള്‍ ചോദിക്കുന്നത്.”

ചന്തു: “മാലോകരുടെ ചോദ്യത്തിനോ നിനക്കോ മറുപടി വേണ്ടത്? പറഞ്ഞുതരാം. നീ അടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും കാണാത്തത് കാണും. നിങ്ങള്‍ ശപിച്ചുകൊണ്ടു കൊഞ്ചും. ചിരിച്ചുകൊണ്ട് കരയും. മോഹിച്ചുകൊണ്ട് വെറുക്കും.” കുറച്ചുനേരം മൗനത്തിലായ ശേഷം… “ഹും.. പിന്നെ വല്ല ആയുധവുമുണ്ടെങ്കില്‍ നീ എനിക്ക് പറഞ്ഞു താ…”

പെണ്ണുതന്നെ ഒരായുധമാണെന്നും ആര്‍ക്കും അത് ഉപയോഗിക്കാമെന്നും പെണ്ണിനെ പ്രതികാരത്തിന്റെയും തിന്മയുടെയും നാശത്തിന്റെയും പ്രതീകമാണെന്നുമുള്ള സന്ദേശമാണ് ഈ ഡയലോഗ് നല്‍കുന്നത്. ഏതൊരു നാശത്തിന്റെ പിന്നിലും പെണ്ണിന്റെ സാന്നിധ്യം കാണണമെന്നും പറഞ്ഞുവെക്കുന്നു. ഇതില്‍ നിന്നെല്ലാം പുരുഷനെ സ്വതന്ത്രനായും അന്യനായും ചിത്രീകരിക്കുന്നുമുണ്ട്. അവന്‍ തെറ്റു ചെയ്താല്‍ പോലും അത് പെണ്ണിനുവേണ്ടിയോ പെണ്ണിന്റെ “താളത്തിനു തുള്ളുന്നതു”കൊണ്ടോ ആണത്രേ. ഇത്തരത്തില്‍ സ്ത്രീവിരുദ്ധത സമൂഹത്തില്‍ സന്നിവേശിപ്പിക്കാന്‍ സദാ ശ്രമിക്കുന്നുണ്ട് എം.ടി.യുടെ ചിത്രങ്ങള്‍, ഡയലോഗുകള്‍, വിശിഷ്യ ഒരുവടക്കന്‍ വീരഗാഥ.

സ്ത്രീയെന്നാല്‍ ചതിയുടെയും വഞ്ചനയുടെയും പ്രതിരൂപമാണെന്നാണ് ഈ ഡയലോഗിലൂടെ ചിത്രം പറയാന്‍ ശ്രമിക്കുന്നത്. പ്രണയത്തെപ്പോലും സ്ത്രീയുടെ സ്വതന്ത്രകര്‍തൃത്വമല്ലെന്നും അത് അവളുടെ ബാധ്യതയാണെന്നും പറഞ്ഞുകൊണ്ട് പതിവ്രതയെന്ന സ്ത്രീവിരുദ്ധ മതാത്മക സങ്കല്‍പ്പത്തെ പ്രതിഷ്ഠിക്കാനാണ് ചിത്രവും ഡയലോഗും ശ്രമിക്കുന്നത്. ഇതുതന്നെയാണ് എക്കാലത്തും ചലച്ചിത്രം സ്ത്രീയോട് കാട്ടിക്കൊണ്ടിരുന്നതും.

pattabhishekam
-6-
എത് മഹാറാണിയും….

ജയറാം സിനിമകളെ കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് ഭേദം. എന്നിരുന്നാലും ഈ ഡയലോഗ് എടുക്കുന്നത് സിനിമയില്‍ സര്‍വ്വസാധാരണയായി ഉപയോഗിക്കുന്ന ഒരു സ്ത്രീവിരുദ്ധ ക്ലീഷെയെ കുറിച്ച് പറയാനാണ്.

നായികയുടെ കിടപ്പുമുറിയില്‍ അറിയാതെ പെട്ടുപോകുന്ന നായകന്‍ അവള്‍ വസ്ത്രം മാറുന്നത് കാണുന്നു. തന്റെ മുറിയില്‍ മറ്റൊരാളുടെ സാന്നിധ്യം അറിയുന്ന നായിക ഒച്ചവെച്ച് അളുകളെ കൂട്ടാനൊരുങ്ങുന്നു. അവളുടെ വാപൊത്തി നായകന്‍ പറയുന്നു


നായകന്റെ ഈ കടന്നാക്രമണത്തെ (വില്ലന്റേതല്ല. വില്ലന്റേത് നായകനാല്‍ പകരം വീട്ടേണ്ട ഒന്നാണല്ലൊ) അതേ നായകനെ കൊണ്ട് തന്നെ വിവാഹം കഴിപ്പിച്ചാണ് ന്യായീകരിക്കാറുള്ളത്. ഇത്തരത്തില്‍ പെണ്ണിനോട് നടത്തുന്ന അതിക്രമത്തെ “ജീവിക്കാന്‍ പറ്റാത്തവിധം” സദാചാര ബോധ മറകളുണ്ടാക്കി അയാളെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിച്ച് പരിഹരിക്കുന്ന അടിമത് വല്‍ക്കരണം.


(വീഡിയോയിലെ 52 മിനിറ്റ് മുതല്‍ 55 മിനിറ്റ് വരെയുള്ള ഭാഗം)


“ടീ… നീ ഒച്ചവെച്ച് നിന്റെ ആങ്ങളമാരെ കൂട്ടരുത്. നീ എന്തു പറഞ്ഞാലും ഇവിടത്തെ തമ്പുരാക്കന്മാരത് വിശ്വസിക്കും. അവര്‍ വന്നാല്‍ എന്റെ കൈയ്യും കാലും അടിച്ചൊടിക്കുമായിരിക്കും. പക്ഷെ രക്ഷപ്പെട്ട് ഞാന്‍ പുറത്തുപോയാല്‍ പിന്നെ ഈ കോവിലകം വിട്ട് പുറത്തിറങ്ങാന്‍ പറ്റാത്തവിധം നാറ്റിക്കും നിന്നെ ഞാന്‍. പിന്നീട് കൊച്ചുതമ്പുരാട്ടീടെ കിടപ്പറയില്‍ ആനക്കാരനെ വിളിച്ചുകയറ്റി സല്‍ക്കരിച്ച കഥ നാട്ടിലെങ്ങും പാട്ടാക്കും. തമ്പുരാട്ടിക്കുട്ടീടെ ശരീര ശാസ്ത്രം നാട്ടുകാര്‍ മുഴുവന്‍ പാടി നടക്കും. അന്ന് ഞാന്‍ പറഞ്ഞതുപോലെ പള്ളിക്കെട്ട് നടക്കാതെ മൂത്ത് നരച്ച് ഇതിനകത്ത് ഇരിക്കേണ്ടി വരും നിനക്ക്.”

പിന്നീട് നായകന്‍ കൈ തട്ടിക്കളയുന്നു. തുടര്‍ന്ന് “ഇപ്പോള്‍ നിനക്ക് മനസിലായില്ലെ തമ്പുരാട്ടിയല്ല, ഏത് മഹാറാണിയായാലും അടക്കി നിര്‍ത്താന്‍ ഒരു പുരുഷന് ഇത്രയൊക്കെ മതീന്ന്.”

വരേണ്യ കുടുംബത്തിലെ സ്ത്രീകളെ ഉപയോഗിച്ചുകൊണ്ടുതന്നെ സമൂഹത്തിലെ മൊത്തം സ്ത്രീകള്‍ക്കുമേലും ഹിംസാത്മകമായ “ഒതുക്കി നിര്‍ത്തല്‍” പ്രക്രിയയുടെ പ്രതിഫലനമാണ് ഈ കേട്ടത്, കണ്ടത്. സ്ത്രീ ഏതര്‍ത്ഥത്തിലും ഒതുക്കി നിര്‍ത്തപ്പെടേണ്ടവളാണ്. ഈ ചിത്രത്തില്‍ തന്നെ (മറ്റ് പല സിനിമകളെയും പോലെ) സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന (അഹങ്കാരി എന്ന മുദ്രയാണ് ഇത്തരം സിനിമകള്‍ അവള്‍ക്ക് നല്‍കുന്ന പേര്.) സ്ത്രീകളെ നായകനാല്‍/ പുരുഷനാല്‍ ഒതുക്കി നിര്‍ത്തേണ്ടവളാണെന്നും പെണ്ണെന്നാല്‍ ചോറിനും പേറിനുവേണ്ടിയാണെന്നും ഇത്തരം സിനിമകള്‍ സമൂഹത്തെ എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.


പെണ്ണിന്റെ ശരീരം അത്രമേല്‍ അശ്ലീലമാണെന്നും ഗോപ്യമാക്കേണ്ടതാണെന്നും “കിട്ടാക്കനി”യാണെന്നും അത് ഭര്‍ത്താവ് മാത്രം “ആസ്വദിക്കേണ്ട”താണെന്നും വിവാഹം കഴിക്കുന്ന പുരുഷന് “ഫ്രഷ്” ആയി ഉപയോഗിക്കേണ്ട വസ്തുവാണെന്നുമുള്ള പരമ്പരാഗത പുരുഷാധികാരത്തിന്റെ സാമ്പത്തികയുക്തിക്കുള്ളിലാണ് ഇത്തരം ഡയലോഗുകള്‍ സ്ത്രീയെ കെട്ടിയിടുന്നതും കണ്ടീഷന്‍ ചെയ്യുന്നതും.


നായകന്റെ ഈ കടന്നാക്രമണത്തെ (വില്ലന്റേതല്ല. വില്ലന്റേത് നായകനാല്‍ പകരം വീട്ടേണ്ട ഒന്നാണല്ലൊ) അതേ നായകനെ കൊണ്ട് തന്നെ വിവാഹം കഴിപ്പിച്ചാണ് ന്യായീകരിക്കാറുള്ളത്. ഇത്തരത്തില്‍ പെണ്ണിനോട് നടത്തുന്ന അതിക്രമത്തെ “ജീവിക്കാന്‍ പറ്റാത്തവിധം” സദാചാര ബോധ മറകളുണ്ടാക്കി അയാളെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിച്ച് പരിഹരിക്കുന്ന അടിമത് വല്‍ക്കരണം.

പെണ്ണിന്റെ ശരീരം അത്രമേല്‍ അശ്ലീലമാണെന്നും ഗോപ്യമാക്കേണ്ടതാണെന്നും “കിട്ടാക്കനി”യാണെന്നും അത് ഭര്‍ത്താവ് മാത്രം “ആസ്വദിക്കേണ്ട”താണെന്നും വിവാഹം കഴിക്കുന്ന പുരുഷന് “ഫ്രഷ്” ആയി ഉപയോഗിക്കേണ്ട വസ്തുവാണെന്നുമുള്ള പരമ്പരാഗത പുരുഷാധികാരത്തിന്റെ സാമ്പത്തികയുക്തിക്കുള്ളിലാണ് ഇത്തരം ഡയലോഗുകള്‍ സ്ത്രീയെ കെട്ടിയിടുന്നതും കണ്ടീഷന്‍ ചെയ്യുന്നതും. അവള്‍ ആരുടെയും ഉപഭോഗ വസ്തുവല്ലെന്നും അഥവാ “ചരക്കല്ലെന്നും” മറിച്ച് ഒരു മനുഷ്യ സ്ത്രീയാണെന്നും വ്യക്തിയാണെന്നും പുരുഷനുള്ള അവകാശങ്ങളത്രയുമുള്ള വ്യക്തിത്വമാണെന്നും കാണാന്‍ വിസമ്മതിക്കുന്ന സാസ്‌കാരിക യുക്തിയാണ് ഇത്. പുരുഷന്റേതുപോലെ അവളുടെ ശരീരം അവളുടെതാണെന്നും അതിന്‍മേലുള്ളത് അവളുടെ സ്വാതന്ത്ര്യവും അവകാശവുമാണെന്നും അവളെ കാഴ്ചവസ്തുവാക്കുന്നത് കനത്ത സ്ത്രീവിരുദ്ധമാണെന്നും സിനിമകളുടെ സൃഷ്ടാക്കള്‍ സൗകര്യപൂര്‍വ്വം മറക്കുന്നു.

valsalyam

-7-

വന്നുകയറുന്ന പെണ്ണ്, വന്നുകയറാത്ത പെണ്ണ്

വാത്സല്യം എന്ന ചിത്രത്തിന് ഒരുപാട് മാനങ്ങളുണ്ട്. തകര്‍ന്നുകൊണ്ടിരുന്ന ജന്മിത്വപുരുഷബോധത്തിന്റെ വിലാപമായിരുന്നു പൂര്‍ണമായും ആ ചിത്രം എന്നു തന്നെ വിലയിരുത്താവുന്നതാണ്. നഗരസംസ്‌കാരത്തോടുള്ള വിദ്വേഷവും ഗ്രാമ്യ സത്യസന്ധതയോടും നിഷ്‌കളങ്കതയോടും വെച്ചുപുലര്‍ത്തുന്ന ഭക്തിയും ഈ ചിത്രത്തിന്റെ ഒരു സവിശേഷതതന്നെയായിരുന്നു. എപ്പോഴും ഗ്രാമസംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സ്ത്രീവിരുദ്ധത പറയുക എന്നത് ഒരു ഫാഷനായിരുന്ന സിനിമാകാലത്തെ ഹിറ്റ് സിനിമയാണ് വാത്സല്യം.

ഇതിലെ സ്ത്രീകഥാപാത്രങ്ങളെല്ലാം തന്നെ തയ്യാറാക്കപ്പെട്ടിരുന്നത് കുടുംബസ്ത്രീമഹത്വവല്‍ക്കരണത്തിനായിരുന്നു. വീട്ടില്‍ ഭര്‍ത്താവിനെ പരിരക്ഷിച്ച് മക്കളെ പോറ്റി ജീവിക്കുന്ന സ്ത്രീയെ ആദര്‍ശവല്‍ക്കരിച്ചുകൊണ്ട് സ്ത്രീ എന്നെന്നും കുടുംബത്തിനുള്ളില്‍ കഴിച്ചുകൂട്ടുകയും പുരുഷന്റെ സുഖദുഖങ്ങള്‍ എപ്പോഴും പങ്കുവെയ്ക്കുകയും ചെയ്യുക എന്ന ധര്‍മത്തില്‍ കെട്ടിയിടാനുള്ള വെമ്പലായിരുന്നു വാത്സല്യം.

നഗരമെന്നാല്‍ അഹങ്കാരമെന്നും മോശമെന്നും ക്രൂരമെന്നും ഗ്രാമമെന്നാല്‍ നിഷ്‌കളങ്കമെന്നും സ്‌നേഹമെന്നും ഇത്തരം ചിത്രങ്ങള്‍ ആവര്‍ത്തിച്ച് വിധിയെഴുതിക്കൊണ്ടിരുന്നു. സദാചാരവാദിയായ “ചേട്ടന്‍”മനോഭാവത്തിന്റെ മകുടോദാഹരണവും ആദര്‍ശഭാര്യ, ആദര്‍ശ സഹോദരി, ആദര്‍ശ അമ്മ, ആദര്‍ശ അമ്മായിയമ്മ, എന്നിങ്ങനെ സ്ത്രീകള്‍ക്കുമേല്‍ സമൂഹം ചാര്‍ത്തിക്കൊടുത്ത എല്ലാ പരിവേഷത്തെയും വാല്‍സല്യം ആദര്‍ശവല്‍ക്കരിച്ചുവെന്നു തന്നെ പറയാം.


ഈ ഏട്ടത്തിയമ്മ പുരുഷന്റെ ഇംഗിതം സൃഷ്ടിച്ചെടുത്ത ഏട്ടത്തിയമ്മയാണ്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണ്ട എന്ന് സ്വയം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കുള്ളില്‍ തന്നെ പുരുഷ വ്യവഹാരത്താല്‍ കണ്ടീഷന്‍ ചെയ്‌തെടുക്കപ്പെട്ട ആത്മബോധമാണ്.


(വീഡിയോയില്‍ സമയം 1:42:30 മുതലുള്ള ഭാഗം)


ഇതിനെല്ലാം പുറമേ ഈ ചിത്രം സ്ത്രീകളോടുള്ള ഒരു ഉപദേശമായിരുന്നു. പുരുഷനെ കൊണ്ടു സ്ത്രീകഥാപാത്രങ്ങളെ കൊണ്ടും ലോഹിതദാസിന്റെ രചനാ വൈഭവം സദുപദേശം നല്‍കിക്കൊണ്ടിരുന്നു. സ്ത്രീയെന്നാല്‍ എന്തും സഹിച്ചും കേട്ടും വളരേണ്ടവളാണെന്നും അവളെ ശിക്ഷിക്കാന്‍ പുരുഷന് അധികാരമുണ്ടെന്നും അതിന് വിധേയപ്പെട്ട് നില്‍ക്കുന്നവളാണ് ഉത്തമ ഭാര്യ/സഹോദരി/അമ്മ എന്നുമുള്ള ആവര്‍ത്തനവിരസമായ ക്ലാസെടുക്കല്‍ പരിപാടി തകൃതിയായി നടന്നിട്ടുണ്ട് ഈ ചിത്രത്തില്‍. ഒപ്പം ഇത് പൊട്ടിച്ചെറിയുന്ന സ്ത്രീയെന്നാല്‍ നഗരത്തിലെ “അഭ്യസ്തവിദ്യയായ പരിഷ്‌കാരി”സ്ത്രീയാണെന്നും (മറ്റൊരര്‍ത്ഥത്തില്‍ നഗരത്തിലെ സ്ത്രീകള്‍ക്കുമാത്രമേ അങ്ങനെ ചെയ്യാനാവു എന്നും) ചിത്രം പറയുന്നു.

ഇതിലെ മമ്മൂട്ടിചെയ്ത ചേട്ടന്‍ കഥാപാത്രത്തിന്റെ ഫ്യൂഡല്‍ നിഷ്‌കളങ്കതയും അയാള്‍ക്കു പറ്റുന്ന ജീവിതാവസ്ഥയും കണ്ട് നമ്മള്‍ കണ്ണുനിറയ്ക്കുമ്പോഴും ചിത്രം ലാഭം കൊയ്‌തെടുത്തപ്പോഴും സമാന്തരമായി സ്ത്രീവിരുദ്ധത അതിന്റെ പൂര്‍ണാവസ്ഥയില്‍ തന്നെ പകര്‍ന്നുകൊടുക്കാന്‍ ചിത്രത്തിനായി.

സ്ത്രീയെ കൊണ്ടുതന്നെ സ്ത്രീ എന്തെന്ന് പറയിപ്പിക്കുന്ന ഒരു ഡയലോഗാണ് ഇവിടെ എടുത്തുപറയേണ്ടത്. കാഴ്ച്ചക്കാരൊക്കെ ഒരേസമയം “വേദനയോടെ” സ്വീകരിച്ചു ഈ ഡയലോഗ്;


നഗരമെന്നാല്‍ അഹങ്കാരമെന്നും മോശമെന്നും ക്രൂരമെന്നും ഗ്രാമമെന്നാല്‍ നിഷ്‌കളങ്കമെന്നും സ്‌നേഹമെന്നും ഇത്തരം ചിത്രങ്ങള്‍ ആവര്‍ത്തിച്ച് വിധിയെഴുതിക്കൊണ്ടിരുന്നു. സദാചാരവാദിയായ “ചേട്ടന്‍”മനോഭാവത്തിന്റെ മകുടോദാഹരണവും ആദര്‍ശഭാര്യ, ആദര്‍ശ സഹോദരി, ആദര്‍ശ അമ്മ, ആദര്‍ശ അമ്മായിയമ്മ, എന്നിങ്ങനെ സ്ത്രീകള്‍ക്കുമേല്‍ സമൂഹം ചാര്‍ത്തിക്കൊടുത്ത എല്ലാ പരിവേഷത്തെയും വാല്‍സല്യം ആദര്‍ശവല്‍ക്കരിച്ചുവെന്നു തന്നെ പറയാം.


valsalyam-2

ഏട്ടത്തിയമ്മ എന്ന കഥാപാത്രം കുടുംബത്തിലേക്ക് “വന്നുകയറിയ” പുതിയ മരുമകളെ ഉപദേശിക്കുന്നതാണ് സന്ദര്‍ഭം.

“നമ്മള് വന്നുകയറിയ പെണ്ണുങ്ങളാ.. നമ്മള് വേണം എവിടെയും താഴ്ന്നുകൊടുക്കാന്‍. എന്നാലെ കുടുംബത്തില്‍ സമാധാനമുണ്ടാകൂ.”

സ്വന്തം കുട്ടിക്കാലത്ത് പിടിവാശിയാണെന്ന് വിസ്തരിച്ച ശേഷം തുടരുന്നു “ഇവിടെ വന്ന് ആ സ്വഭാവമെടുത്താല്‍ ഇടിച്ചെല്ലൊടിക്കും. അതുകൊണ്ട് മാറി. പെണ്ണുങ്ങളങ്ങനെയാ. സ്വന്തം വീട്ടിലൊരു സ്വഭാവം. കെട്ടിക്കൊണ്ടുവരുന്ന വീട്ടില്‍ ഒരു സ്വഭാവം.”

ഈ ഏട്ടത്തിയമ്മ പുരുഷന്റെ ഇംഗിതം സൃഷ്ടിച്ചെടുത്ത ഏട്ടത്തിയമ്മയാണ്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണ്ട എന്ന് സ്വയം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കുള്ളില്‍ തന്നെ പുരുഷ വ്യവഹാരത്താല്‍ കണ്ടീഷന്‍ ചെയ്‌തെടുക്കപ്പെട്ട ആത്മബോധമാണ്. ഇതിനോട് കലഹിക്കുന്നുണ്ട് വാത്സല്യത്തിലെ പ്രതിയോഗിയായ പെണ്‍ കഥാപാത്രം. എന്നാല്‍ പ്രസ്തുത പെണ്‍കഥാപാത്രം വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്നു എന്നതുകൊണ്ടുമാത്രം വാത്സല്യത്തില്‍ കുറ്റക്കാരിയായി ചിത്രീകരിക്കപ്പെടുകയും പിന്നീട് ഒരു മാനസാന്തരത്തിന് വിധേയമാക്കപ്പെടുകയും പുരുഷന് വഴങ്ങി ജീവിക്കേണ്ടവളായി മാറുകയും ചെയ്യുമ്പോള്‍ ഏടത്തിയമ്മ കഥാപാത്രത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നു.


Don”t Miss:സ്ത്രീകളെ തെരുവിലിറക്കുന്നത് തെറ്റെങ്കില്‍ ആ തെറ്റ് ചെയ്തത് മുഹമ്മദ് നബിയാണ്


“പുരുഷന് വഴങ്ങുന്ന/വഴങ്ങേണ്ടുന്ന സ്ത്രീ” അഥവാ അടിമയായ സ്ത്രീ എന്ന അച്ചില്‍ വാര്‍ത്തെടുക്കേണ്ട വാര്‍പ്പുമാതൃകയായി ഇത്തരം കഥാപാത്രങ്ങള്‍ നമ്മുടെ സിനിമാ കൊട്ടകകളില്‍ ദിനംപ്രതി പ്രത്യുല്‍പാദിപ്പിക്കുന്ന സാസ്‌കാരികാന്തരീക്ഷം വിചാരണചെയ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

katha-nayakan

-8-

അവളുടെ അഹങ്കാരം…

സ്ഥിരം ജയറാം സിനിമകളിലെ സ്ത്രീ വിരുദ്ധ ചേരുവകളിലൊന്നിലേയ്ക്ക് അടുത്തതായി നമുക്ക് പോകാം എന്ന് തോന്നുന്നുന്നു. പെണ്ണിന് ഒരു വ്യക്തിത്വവുമില്ലെന്നും അവളെ എവിടെ വെച്ചും പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യാമെന്നുമുള്ള പൊതുബോധം നല്‍കുക ജയറാം സിനിമകളുടെ സവിശേഷതയാണ്. തന്റേടിയായ പെണ്ണിനെ മെരുക്കുക എന്നത് അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങളുടെ സാര്‍വ്വത്രിക ദൗത്യമായും പ്രത്യക്ഷപ്പെടാറുണ്ട്.

പെണ്ണ് മെരുക്കപ്പെടേണ്ടവളാണെന്നും പെണ്ണിന് ആണിന്റെ തുണയില്ലാതെ ജീവിക്കാനാവില്ലെന്നും ഇത്തരം ചിത്രങ്ങള്‍ സമൂഹത്തെ സദാ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ അശ്ലീലചുവയുള്ള സ്ത്രീവിരുദ്ധയും. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് “കഥാനായകന്‍” എന്ന ചിത്രത്തിലെ ഈ ഡയലോഗ്.


തനിക്ക് വിവാഹം കഴിക്കണമെന്ന് തോന്നുന്ന പെണ്ണിനെ എന്തും പറയാമെന്നും പെണ്ണിന് അഹങ്കാരം കുറയണമെന്നുമുള്ള പുരുഷാഹങ്കാരത്തിന്റെ സാമാന്യരൂപമാണ് ഈ ഡയലോഗുകള്‍. അതുകൊണ്ട് തന്നെ ഇത്തരം ഡയലോഗുകള്‍ കുത്തി നിറച്ച കഥാനായകന്‍ എന്ന ലോബജറ്റ് ചിത്രം വന്‍ വിജയവുമായിരുന്നു. കാല്‍കീഴില്‍ കെട്ടിയിട്ട് മെരുക്കേണ്ടവളാണ് സ്ത്രീ എന്ന ബോധം തന്നെയാണ് ഇത് ആവര്‍ത്തിച്ചതും.


(വീഡിയോയില്‍ 8 മിനിറ്റ് മുതലുള്ള ഭാഗം)


ദിവ്യ ഉണ്ണി അഭിനയിച്ച ടീച്ചര്‍ കഥാപാത്രത്തെ ഇംഗ്ലീഷ് ഗ്രാമര്‍ ശരിയല്ല എന്നു പറഞ്ഞ് പരസ്യമായി കുട്ടികളുടെ മുന്നില്‍ വെച്ച് കളിയാക്കുന്നു. തുടരെ തുടരെ കളിയാക്കുന്നു. (ഇത്തരം സിനിമകള്‍ പരിശോധിച്ചാല്‍ സ്ത്രീ കഥാപാത്രങ്ങള്‍ നായകന്റെ അത്ര അറിവില്ലാത്തവളോ അല്ലെങ്കില്‍ എല്ലാ വിഷയങ്ങളിലും നായകന്‍ കൊമ്പത്തെ അറിവുള്ള ആളോ ആയിരിക്കും. അയാളുടെ പ്രഹസനവും കളിയാക്കലും കേള്‍ക്കാന്‍ നായിക കഥാപാത്രങ്ങള്‍ക്ക് എപ്പോഴും ഒരു ബാധ്യതയുമുണ്ടായിരിക്കും.) തുടര്‍ന്ന് തന്റെ കൂട്ടുകാരനോട് പറയുന്നതാണ് ഡയലോഗ്. നായകന്റെ അവസരോചിതമല്ലാത്ത വെറും “ഷൈന്‍” ചെയ്യാനുള്ള ഈ കപട അറിവു പ്രകടനം കണ്ട് സുഹൃത്തിനു തന്നെ അരോചകം തോന്നുന്നുണ്ട്. ഈ വിജ്ഞാന പ്രകടനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം നായികയുടെ തെറ്റ് തിരുത്തുക എന്നതല്ല എന്ന് ഡയലോഗ് അവസാനം ബോധ്യപ്പെടുത്തുന്നുമുണ്ട്.

സുഹൃത്ത് (നായകകഥാപാത്രത്തോട്): ദേ മാഷെ കൂടുതല്‍ ഷൈന്‍ ചെയ്യല്ലേ. അവരുടെ സ്‌കൂളാട്ടോ.
നായകന്‍: സ്വന്തം സ്‌കൂളാന്ന് വെച്ച് എന്തു തോന്ന്യാസോം പഠിപ്പിക്കാമെന്നാ? നീ പോടാ അവിടുന്നു.
വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ: മാഷെ ഈ ടീച്ചര്‍ക്ക് ഒന്നും അറിഞ്ഞുകൂടാ. (കുട്ടികളെകൊണ്ട് അങ്ങനെ പറയിപ്പിക്കുന്നു.)
ടീച്ചര്‍ ദേഷ്യത്തോടെ കുട്ടികളോടൊപ്പം ക്ലാസിനുള്ളിലേയ്ക്ക് പോകുന്നു.
ഇനിയാണ് നായകകഥാപാത്രത്തിന്റെ ശരിയായ ഉള്ളിലിരിപ്പ് പുറത്തുവരുന്നത്.
താന്‍ ബോധപൂര്‍വ്വം ടീച്ചറെ പറഞ്ഞതാണെന്ന ബോധ്യപ്പെട്ടുത്തുന്നവിധം ഒരു പ്രത്യക ചിരിയോടെ തലകുലുക്കി: “പെണ്ണല്ലേടാ.. അഹങ്കാഹരം കുറയട്ടെ..”
സുഹൃത്ത്: “അതെന്തിനാ?”
നായകന്‍: “എനിക്കവളെ ആവശ്യമുണ്ട്”
സുഹൃത്ത്: “അതെന്തിനാ?”
നായകന്‍: “കല്യാണം കഴിക്കാന്‍”
സുഹൃത്ത്: “അതെന്തിനാ?”
നായകന്‍ സുഹൃത്തിന്റെ ചെവിയില്‍ ചിലത് പറയുന്നു. സന്ദര്‍ഭം കൊണ്ട് അത് എന്താണെന്ന് മനസിലാക്കാവുന്നതേയുള്ളു.

തനിക്ക് വിവാഹം കഴിക്കണമെന്ന് തോന്നുന്ന പെണ്ണിനെ എന്തും പറയാമെന്നും പെണ്ണിന് അഹങ്കാരം കുറയണമെന്നുമുള്ള പുരുഷാഹങ്കാരത്തിന്റെ സാമാന്യരൂപമാണ് ഈ ഡയലോഗുകള്‍. അതുകൊണ്ട് തന്നെ ഇത്തരം ഡയലോഗുകള്‍ കുത്തി നിറച്ച കഥാനായകന്‍ എന്ന ചിത്രം വന്‍ വിജയവുമായിരുന്നു. കാല്‍കീഴില്‍ കെട്ടിയിട്ട് മെരുക്കേണ്ടവളാണ് സ്ത്രീ എന്ന ബോധം തന്നെയാണ് ഇത് ആവര്‍ത്തിച്ചതും.

MONKEY-PEN

-9-
“ബോയ്”ആകുമ്പോള്‍ കിട്ടുന്നത്!!!

സ്ത്രീവിരുദ്ധതയില്‍ ന്യൂജനറേഷനാണ്  ഫിലിപ് ആന്‍ ദി മങ്കിപെന്‍ എന്ന ചിത്രം. ഇതിനെ പറ്റി ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സംസാരിച്ചിട്ടുമുണ്ട്. കുഞ്ഞുങ്ങളില്‍ എങ്ങനെയാണ് സ്ത്രീ വിരുദ്ധത ഇഞ്ചക്ട് ചെയ്യുന്നത് എന്നതിന്റെ ഉദാഹരണമാണ് ഈ ചിത്രം.

വാസ്തവത്തില്‍ തുമ്പിയെകൊണ്ട് കല്ലെടുപ്പിച്ച് കൈയ്യടി നേടുന്ന തന്ത്രമാണ് ഈ ചിത്രത്തിന്റെ സവിശേഷത. തുടക്കത്തില്‍ തന്നെ വിശദീകരിച്ചതുപോലെ യുവാക്കളുടെ കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് അതിലേയ്ക്ക് ബാലശരീരങ്ങള്‍ തിരുകി കയറ്റുകയായിരുന്നു ചിത്രം. ഒട്ടും തന്നെ സത്യസന്ധമല്ലാത്ത അഭിനയമുഹൂര്‍ത്തങ്ങളാണ് ഇത് മലയാളിക്ക് സമ്മാനിച്ചത്. കോളേജ് കുമാരി-കുമാരന്‍മാരുടെ പ്രണയലീലകള്‍ കുഞ്ഞുശരീരങ്ങളില്‍ പ്രദര്‍ശിപ്പിച്ച് കൗതുകമുണര്‍ത്തിയാണ് ഈ ചിത്രം വിറ്റഴിച്ചത്. (കുഞ്ഞുങ്ങളില്‍ സ്വതവേ ജനിക്കുന്ന ഇഷ്ടങ്ങളും പ്രണയങ്ങളും ലൈംഗികതയുമൊന്നും ചിത്രത്തില്‍ ചിത്രീകരിക്കപ്പെട്ടിട്ടുമില്ല.)


Don”t Miss:പെണ്ണുങ്ങളുടെ വസ്ത്രം ലൈംഗീക പീഡനത്തിന് നീതീകരണമല്ല; ശക്തമായ സന്ദേശവുമായി ഒരു ചിത്ര പരമ്പര


അതുമാത്രമായിരുന്നില്ല ചിത്രം. സ്മാര്‍ട്ടെന്നാല്‍ “ബോയ്‌സ്” എന്ന സമവാക്യമാണ് ചിത്രം പുനരുല്‍പാദിപ്പിച്ചത്. എന്തിലും ആണ്‍കുട്ടികള്‍ ക്രിയാത്മകപ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുന്ന ദൃശ്യങ്ങള്‍ മാത്രം. തന്റെ “ബോയ്”ത്വത്തെ ഒരു മഹാസംഭവമായി ചിത്രം ആവര്‍ത്തിച്ചാവര്‍ത്തിച്ച് കൊണ്ടാടി. അത്തരമൊരു ഡയലോഗാകട്ടെ അടുത്തത്.


ചിത്രം തന്നെ ആണ്‍കുട്ടികളുടെ പ്രായോഗിക ബുദ്ധി വൈഭവത്തിന്റെ ആഘോഷമായിരുന്നു. വിദ്യാര്‍ത്ഥികളുടെ/കുട്ടികളുടെ അവകാശത്തെയും ചിന്താ ശേഷിയേയും സ്വാതന്ത്ര്യത്തെയും സ്വതന്ത്ര വ്യക്തിത്വത്തെയും ഉയര്‍ത്തിക്കാട്ടാനായി നിര്‍മിക്കപ്പെട്ടത് എന്ന് അവകാശപ്പെടുന്ന ചിത്രത്തില്‍ പെണ്‍കുട്ടികളുടെ സ്വതന്ത്രകര്‍തൃത്വം മഷിയിട്ട് നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ല എന്നത് അത്ര യാദൃശ്ചികമല്ല. മറിച്ച് വിദ്യാര്‍ത്ഥിയെന്നാല്‍/ കുട്ടിയെന്നാല്‍ ബോയ്‌സ് മാത്രമാണെന്ന സാമ്പ്രദായിക സ്ത്രീവിരുദ്ധ ബോധം ചിത്രം പേറുന്നതുകൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് പ്രണയത്തിന്റെ പാഠപുസ്തകമായി മോഹന്‍ലാല്‍ ഡയലോഗുകള്‍ മാറുന്നതും.


(വീഡിയോയിലെ 1.11 മിനിറ്റുമുതലുള്ള ഭാഗം)


ചെടികള്‍ നനയ്ച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ “ലൈന”ടിക്കാന്‍ വരുന്ന റിയാന്‍ അവളെ “ഹെല്‍പ്” ചെയ്യാന്‍ ഒരുങ്ങുന്നു. വളരെ ദൂരത്തേയ്ക്ക് വെള്ളം ചീറ്റിക്കാനാവാതെ ബുദ്ധിമുട്ടുന്ന പെണ്‍കുട്ടിയോട്:

റിയാന്‍ (ഒരു ചിരിയോടെ): മെ ഐ ഹെല്‍പ് യു?
പെണ്‍കുട്ടി: ഹും എന്ന് പറഞ്ഞ് നീരസത്തോടെ തല തിരിക്കുന്നു.
പെട്ടെന്ന് പെണ്‍കുട്ടിയുടെ കൈയ്യിലിരുന്ന ഓസ് വാങ്ങി അതിന്റെ വട്ടത്തില്‍ പകുതി വിരല്‍ കൊണ്ട് തടസപ്പെടുത്തി വെള്ളം ദൂരേക്ക് റിയാന്‍ ചീറ്റിക്കുന്നു.
പെണ്‍കുട്ടി: എനിക്ക് ഈ ബോയ്‌സിനെയൊന്നും വലിയ വിലയില്ലായിരുന്നു. അപ്പോള്‍ നിങ്ങള്‍ ബോയ്‌സിന്റെ കൂട്ടത്തില്‍ ബുദ്ധിയുള്ളവരും ഉണ്ടല്ലേ?
(ദേഷ്യഭാവത്തില്‍) അതെന്താ നിനക്ക് ബോയ്‌സിനെ ഒരു വിലയില്ലാത്തെ? പിന്നീട് തെല്ലൊരഭിമാനത്തോടും അഹങ്കാരത്തോടും കൂടി റിയാന്‍: ഈ ബുദ്ധിയേ.. ഞാനൊരു ബോയ് ആയതോണ്ട് മാത്രം കിട്ടിയതാ…

പിന്നീട് പശ്ചാത്തലത്തില്‍ അതിന്റെ യുക്തിയെന്നവണ്ണം ആണ്‍കുട്ടികള്‍ വരിവരിയായി നിന്ന് ഉയരത്തിലേയ്ക്ക് മൂത്രം ചീറ്റിച്ച് രസിക്കുന്നു.

MONKEY-PEN2

ചിത്രം തന്നെ ആണ്‍കുട്ടികളുടെ പ്രായോഗിക ബുദ്ധി വൈഭവത്തിന്റെ ആഘോഷമായിരുന്നു. വിദ്യാര്‍ത്ഥികളുടെ/കുട്ടികളുടെ അവകാശത്തെയും ചിന്താ ശേഷിയേയും സ്വാതന്ത്ര്യത്തെയും സ്വതന്ത്ര വ്യക്തിത്വത്തെയും ഉയര്‍ത്തിക്കാട്ടാനായി നിര്‍മിക്കപ്പെട്ടത് എന്ന് അവകാശപ്പെടുന്ന ചിത്രത്തില്‍ പെണ്‍കുട്ടികളുടെ സ്വതന്ത്രകര്‍തൃത്വം മഷിയിട്ട് നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ല എന്നത് അത്ര യാദൃശ്ചികമല്ല. മറിച്ച് വിദ്യാര്‍ത്ഥിയെന്നാല്‍/ കുട്ടിയെന്നാല്‍ ബോയ്‌സ് മാത്രമാണെന്ന സാമ്പ്രദായിക സ്ത്രീവിരുദ്ധ ബോധം ചിത്രം പേറുന്നതുകൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് പ്രണയത്തിന്റെ പാഠപുസ്തകമായി മോഹന്‍ലാല്‍ ഡയലോഗുകള്‍ മാറുന്നതും.

ഉപസംഹാരം

ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്നതിനേക്കാള്‍ ഗൗരവവും തീവ്രവുമാണ് വിഷയം. സ്ത്രീ വിരുദ്ധത മലയാള സിനിമയുടെ ഒരു മുഖമുദ്ര തന്നെയാണെന്ന് പറയാം. സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളും കൊണ്ട് സമൃദ്ധമാണത്. ഇതില്‍ തന്നെ സ്ത്രീവിരുദ്ധതയില്‍ “നിത്യഹരിത”മെന്ന് വിശേഷിപ്പിക്കാവുന്ന ഡയലോഗുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

[]ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും അശ്ലീലങ്ങളിലൂടെയും പ്രത്യക്ഷ ഡയലോഗില്‍ക്കൂടെയും അത് പുരുഷമേധാവിത്വത്തെ സന്തോഷിപ്പിക്കുകയും അരക്കിട്ടുറപ്പിക്കുകയും ചെയ്തുകൊണ്ടുമിരിക്കുന്നു. ഒരുപക്ഷെ ഈ പോസ്റ്റിന്റെ വായനക്കാര്‍ക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനേക്കാള്‍ സ്ത്രീവിരുദ്ധത പ്രകടമായി തന്നെ പ്രതിഫലിപ്പിക്കുന്ന ഡയലോഗുകള്‍ കണ്ടെത്താനുമാവും.


Also Read: സെക്‌സില്‍ പുരുഷനറിയേണ്ട ഏഴ് സ്ത്രീ രഹസ്യങ്ങള്‍


ഇതില്‍ ആരാണ് കുറ്റക്കാരന്‍? സിനിമാക്കാര്‍ മാത്രമാണോ. അതോ സ്ത്രീവിരുദ്ധത കൈവെടിയാന്‍ മടികാട്ടുന്ന പൊതുമനസാക്ഷിയോ. സ്ത്രീവിരുദ്ധത നിര്‍മ്മിച്ചെടുക്കുന്ന സിനിമാക്കാര്‍ മാത്രമല്ല ഇതിന്റെ മുഖ്യ ഉത്തരവാദി. മറിച്ച് അത് കാണുകയും ആഘോഷിക്കുകയും ചെയ്യുന്ന നമ്മുടെ കാഴ്ചയെ തന്നെ പുനര്‍വായനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. നമ്മുടെ കാഴ്ചാഭിരുചികൂടി സ്ത്രീവിരുദ്ധതയില്‍ നിന്നും മോചിപ്പിക്കപ്പെടാത്തിടത്തോളം കാലം സ്ത്രീവിരുദ്ധത സിനിമയുടെ ചേരുവകളില്‍ പ്രമുഖ സ്ഥാനം കരസ്ഥമാക്കിക്കൊണ്ടിരിക്കും.

ഇന്ന് വളരെ ശുഷ്‌കമെങ്കിലും ഇത്തരം പ്രവണതകളെ ചെറുക്കാനുള്ള സാമൂഹ്യ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട് എന്നത് കാണാതിരുന്നുകൂടാ. ഒപ്പം ശക്തമായ സ്ത്രീപക്ഷ കാഴ്ചകളും സമൂഹത്തില്‍ കടന്നുവരേണ്ടിയിരിക്കുന്നു. സ്ത്രീപക്ഷ, ലിംഗവിവേചനങ്ങളില്ലാത്ത ഒരു ചലച്ചിത്രഭാഷയും കാഴ്ചയും വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ ഉയര്‍ന്നുവരും.