കോഴിക്കോട്: വിവാദമായ ദ കേരള സ്റ്റോറിയുടെ ട്രെയിലറിനൊപ്പം നല്‍കിയിരിക്കുന്ന യൂറ്റിയൂബ് ഡിസ്‌ക്രിപ്ഷന്‍ തിരുത്തി അണിയറപ്രവര്‍ത്തകര്‍. കേരളത്തില്‍ നിന്ന് 32000 പെണ്‍കുട്ടികളെ മതം മാറ്റി ഐ.എസില്‍ ചേര്‍ത്തുവെന്ന വിവരണം തിരുത്തി മൂന്ന് പെണ്‍കുട്ടികള്‍ എന്നാക്കി മാറ്റിയത്.
കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് പെണ്‍കുട്ടികളുടെ ജീവിതത്തില്‍ സംഭവിച്ച കഥ എന്നാണ് ട്രെയ്‌ലറിലുള്ള ഡിസക്രിപ്ഷന്‍. എന്നാല്‍ അഞ്ച് മാസം മുമ്പ് പുറത്തുവിട്ട സിനിമയുടെ ടീസറില്‍ 32,000 സ്ത്രീകള്‍ എന്ന ഡിസ്‌ക്രിപ്ഷന്‍ ഇപ്പോഴുമുണ്ട്.
ഇസ്‌ലാമോഫോബിക് ഉള്ളടക്കങ്ങളും കേരളത്തെക്കുറിച്ചുള്ള വ്യാജ പ്രചരണങ്ങളും കൊണ്ട് റിലീസിന് മുന്നെ വിവാദത്തിലായ ചിത്രത്തെ വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.
സിനിമയിലെ ലവ് ജിഹാദ് ആരോപണങ്ങള്‍ക്കുള്ള തെളിവ് ഹാജരാക്കുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ച് യൂത്ത് ലീഗ് രംഗത്ത് വന്നത്. 32,000 പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിന് തെളിവ് സമര്‍പ്പിക്കുന്നവര്‍ക്കാണ് പ്രതിഫലം പ്രഖ്യാപിച്ച് സംഘടന രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ഡിസ്‌ക്രിപ്ഷന്‍ തിരുത്തി അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
Content Highlight: The makers of the controversial ‘The Kerala Story’ have edited the YouTube description accompanying the trailer