| Thursday, 28th January 2021, 7:43 pm

ജാവേദ് അലിയുടെ മാന്ത്രിക ശബ്ദം; സിജു വില്‍സണ്‍ ചിത്രം ഇന്നു മുതലിലെ 'മോസം' ഗാനം പുറത്തുവിട്ട് ചാക്കോച്ചനും അപര്‍ണ ബാലമുരളിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സിജു വില്‍സണെ നായകനാക്കി രജീഷ് മിഥില സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇന്ന് മുതലിലെ ഹിന്ദുസ്ഥാനി ഗാനം ‘മോസം’ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.

മലയാളത്തിന്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും അപര്‍ണ ബാലമുരളിയും ചേര്‍ന്നാണ് ഗാനം പുറത്തുവിട്ടത്. ബോളിവുഡ് ഗായകന്‍ ജാവേദ് അലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഷാരോണ്‍ ജോസഫ് എഴുതിയ വരികള്‍ക്ക് മെജോ ജോസഫ് ആണ് ഈണം പകര്‍ന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ചേരുവയുള്ള ഒരു മനോഹര മെലഡി ഗാനമാണ് മോസം.

‘ഇന്‍സ്‌പെയര്‍ഡ് ബൈ ട്രൂ ലൈസ്’ എന്ന ടാഗ് ലൈനോട് കൂടി വന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ദൈവത്തിന് കൈക്കൂലി കൊടുത്ത ഒരാളും അവധിയെടുത്ത ദൈവവും എന്ന വാചകങ്ങളോട് കൂടി വന്ന ടീസര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

സംഗീതത്തിനും ബന്ധങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയാണ് ഇന്ന് മുതലിന്റേത്. സ്മൃതി സുഗതന്‍ ആണ് ചിത്രത്തില്‍ സിജു വില്‍സന്റെ നായികയായി എത്തുന്നത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥില, സംഗീത സംവിധായകന്‍ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിമല്‍ കുമാര്‍ ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍.

വാരിക്കുഴിയിലെ കൊലപാതകം, ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രജീഷ് മിഥിലയുടെ സംവിധാനത്തില്‍ വരുന്ന ചിത്രമാണ് ഇന്ന് മുതല്‍.

ഇന്ദ്രന്‍സ്, സൂരജ് പോപ്‌സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലന്‍, ദിലീപ് ലോഖറെ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം എല്‍ദോ ഐസക്, എഡിറ്റിംഗ് ജംസീല്‍ ഇബ്രാഹിം, വസ്ത്രാലങ്കാരം ആന്‍ സരിക, മേക്കപ്പ് സിനൂപ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍ ജോസ്, എന്നിവരാണ്.

ഷംജിത് രവിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സ്റ്റില്‍ ഫോട്ടോഗ്രാഫി ശ്രീജിത്ത് ചെട്ടിപ്പടിയും, പബ്ലിസിറ്റി ഡിസൈന്‍സ് ചെയ്തിരിക്കുന്നത് സനൂപ് ഇ സി യുമാണ്. ഇന്ന് മുതലിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സ്റ്റോറീസ് സോഷ്യല്‍ന്റെ ബാനറില്‍ സംഗീത ജനചന്ദ്രന്‍ ആണ് കൈകാര്യം ചെയ്യുന്നത്.മീഡിയ റിലേഷന്‍സ് ഹുവൈസ് ഷെയ്ഖ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: The magical voice of Javed Ali; Chackochan and Aparna Balamurali release ‘Mosam’ song from Siju Wilson movie Innu Muthal

We use cookies to give you the best possible experience. Learn more