ചെന്നൈ: സനാതന ധര്‍മ തത്വങ്ങളില്‍ എവിടെയെങ്കിലും തൊട്ടുകൂടായ്മ അനുവദനീയമാണെന്ന് കണ്ടാല്‍ അത് അംഗീകരിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. തുല്യ പൗരന്‍മാരുള്ള രാജ്യത്ത് തൊട്ടുകൂടായ്മ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.
ചെന്നൈ: സനാതന ധര്‍മ തത്വങ്ങളില്‍ എവിടെയെങ്കിലും തൊട്ടുകൂടായ്മ അനുവദനീയമാണെന്ന് കണ്ടാല്‍ അത് അംഗീകരിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. തുല്യ പൗരന്‍മാരുള്ള രാജ്യത്ത് തൊട്ടുകൂടായ്മ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.
ഭരണഘടനയുടെ 17ാം അനുച്ഛേദം പ്രകാരം തൊട്ടുകൂടായ്മ രാജ്യത്ത് നിന്ന് ഇല്ലാതാക്കിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. സനാതന ധര്‍മ വിവാദത്തില്‍ സര്‍ക്കാര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ ചിന്തകള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ട് പുറത്തിറിക്കിയ സര്‍ക്കുലര്‍ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.
മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. ശേഷസായിയുതേടാണ് നിരീക്ഷണങ്ങള്‍. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുതെന്നും അദ്ദേഹം പറഞ്ഞു. മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുല്ല പ്രസംഗങ്ങള്‍ ആരുടെയും വികാരം വ്രണപ്പെടുത്തരുതെന്നും ജസ്റ്റിസ് എന്‍. ശേഷസായി പറഞ്ഞു.
എന്നാല്‍ സനാതന ധര്‍മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമായുള്ളതാണ് എന്ന ധാരണ തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രത്തോടും, രാജാവിനോടും, മാതാപിതാക്കളോടും, ഗുരുക്കന്‍മാരോടുമുള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ശാശ്വതമായ കടമകളാണ് സനാതന ധര്‍മമെന്നും കോടതി ചൂണ്ടിക്കാട്ടി.
സനാതന ധര്‍മവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് യുജവന, കായികക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയുടെ കൂടി പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.
CONTENT HIGHLIGHTS: The Madras High Court said that it is not acceptable if untouchability is allowed in Sanatana Dharma