1991ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്‍ ചിത്രമാണ് ഗുണാ. വര്‍ഷങ്ങള്‍ക്കിപ്പുറവും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഈ സിനിമ സംവിധാനം ചെയ്തത് സന്താന ഭാരതിയാണ്.
1991ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്‍ ചിത്രമാണ് ഗുണാ. വര്‍ഷങ്ങള്‍ക്കിപ്പുറവും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഈ സിനിമ സംവിധാനം ചെയ്തത് സന്താന ഭാരതിയാണ്.
തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ സ്വന്തമാക്കിയ ചിത്രം മികച്ച പ്രമേയത്തിനും പ്രകടനത്തിനുമുള്ള നിരൂപക പ്രശംസയും നേടിയിരുന്നു.
ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെടുന്ന കൊടൈക്കനാലിലെ ഗുഹയും ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷനായിരുന്നു. സിനിമ പുറത്തുവന്നതോടെ ആ ഗുഹ പിന്നീട് ഗുണാ കേവ് എന്നറിയപ്പെടാന്‍ തുടങ്ങി. ഈയിടെ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മലയാള സിനിമയുടെ റിലീസിന് പിന്നാലെ വീണ്ടും ചര്‍ച്ചയാവുകയായിരുന്നു ഗുണ.
പിന്നാലെ ചിത്രം റീ റിലീസ് ചെയ്യുന്നതിനെ കുറിച്ച് അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നു. എന്നാൽ ഗുണയുടെ റീ റീലീസ് മദ്രാസ് ഹൈക്കോടതി വിലക്കിയിരിക്കുകയാണ്. പകർപ്പവകാശം ചൂണ്ടിക്കാട്ടിയാണ് നടപടി. ചിത്രത്തിന്റെ പകർപ്പവകാശം തനിക്കാണെന്ന് അവകാശപ്പെട്ട് ഘനശ്യാം ഹേംദേവ് എന്ന വ്യക്തി സമർപ്പിച്ച ഹരജിയുടെ ഭാഗമായാണ് ജസ്റ്റിസ് പി.വേൽമുരുകന്റെ ഉത്തരവ്. ചിത്രത്തിന്റെ ഡിജിറ്റൽ പ്രിന്റുകൾ വീണ്ടും റീ റിലീസ് ചെയ്യാനൊരുങ്ങുമ്പോഴാണ് ഹൈക്കോടതിയുടെ ഇടപെടൽ.
പിരമിഡ് ഓഡിയോ ഇന്ത്യയും എവർഗ്രീൻ മീഡിയയും ഒന്നിച്ചാണ് ഗുണ റീ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ രണ്ട് കമ്പനിയേയും ഇതിൽ നിന്ന് വിലക്കുകയായിരുന്നു.
ചിത്രത്തിന്റെ പൂർണമായ അവകാശവും നിലവിൽ തനിക്കാണെന്ന് റീ റിലീസിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് പിരമിഡും ഏവർഗ്രീൻ മീഡിയയും ലക്ഷ്യമിടുന്നതെന്നും ഘനശ്യാം വ്യക്തമാക്കി. വിഷയത്തിൽ 22നകം പ്രതികരണമറിയിക്കാൻ ഇരു കമ്പനികൾക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.
മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ചിത്രത്തിലെ കണ്മണി അൻപോട് സോങ് വീണ്ടും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിലും വലിയ വിജയമായി മാറിയിരുന്നു.
Content Highlight: The Madras High Court blocked the re-release of Guna movie