| Saturday, 23rd July 2022, 7:00 pm

ആലം ഉടയോന്റെ അരുളപാടിനാലേ; തല്ലുമാലയിലെ പുതിയ ഗാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് നായകനായ തല്ലുമാലയിലെ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. തല്ലുമാല പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് മ്യൂസിക്247 ചാനലിലൂടെ പുറത്ത് വിട്ടത്.

വിഷ്ണു വിജയ് ഈണം നല്‍കിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ഹൃത്വിക് ജയകിഷ്, നേഹ ഗിരീഷ്, ഇഷാന്‍ സനില്‍, തേജസ് കൃഷ്ണ, വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്നാണ്.

മണവാളന്‍ വസീം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. തല്ലുമാലയ്ക്കുവേണ്ടി പത്ത് കിലോയോളം ശരീരഭാരമാണ് ടൊവിനോ കുറച്ചത്. മൂന്ന് ഗെറ്റപ്പുകളാണ് ഈ ചിത്രത്തില്‍ ടൊവിനോയ്ക്കുള്ളത്.

കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്.

ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയാണ് തിരക്കഥ എഴുതിയത്.

Content Highlight: The lyrical video of the song in Thallumala is out

We use cookies to give you the best possible experience. Learn more