| Monday, 26th September 2022, 8:41 pm

കില്ലിങ്ങിനും ത്രില്ലിങ്ങിനുമിടക്ക് പാളിപ്പോകാതെ ഒരു പ്രണയ ട്രാക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൈക്കോ ത്രില്ലര്‍ ശ്രേണിയിലേക്ക് എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ചുപ് ദി റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്. കലാകാരന്റെ പ്രതികാരം, അതാണ് ചുപ് പറയുന്നത്. നഗരത്തില്‍ നടക്കുന്ന ക്രൂരമായ കൊലപാതകങ്ങള്‍, ആ കേസ് അന്വേഷിക്കുന്ന ഐ.ജി. അരവിന്ദ് മാത്തൂര്‍, സിനിമാ നിരൂപക ആകാന്‍ ആഗ്രഹിക്കുന്ന നില മേനോന്‍, ഫ്‌ളവര്‍ ഷോപ്പ് നടത്തുന്ന ഡാനി എന്നിവരിലൂടെയാണ് കഥ മുന്നേറുന്നത്.

ചിത്രത്തിലെ ഏറ്റവും ആകര്‍ഷക ഘടകങ്ങളിലൊന്നാണ് നിലയുടെയും ഡാനിയുടെയും പ്രണയം. സാധാരണ ഒരു ത്രില്ലര്‍ സിനിമക്കിടക്ക് പ്രണയ ട്രാക്ക് പറഞ്ഞുപോകാന്‍ ബുദ്ധിമുട്ടാണ്. അത് പാളിപ്പോവാന്‍ നല്ല സാധ്യതയുണ്ട്. മുമ്പ് പാളിപ്പോയ അനുഭവങ്ങളുമുണ്ട്. എന്നാല്‍ ചുപില്‍ ആ ത്രില്ലിങ്ങ് ഫീലും ലവ് ട്രാക്കും ഒരു പോലെ ബ്ലന്‍ഡ് ചെയ്ത് കൊണ്ടുപോവാന്‍ സാധിച്ചിട്ടുണ്ട് ബാല്‍കിക്ക്.

അമ്മക്ക് വേണ്ടി പൂക്കള്‍ മേടിക്കാനാണ് നില ഡാനിയുടെ ഫ്‌ളവര്‍ ഷോപ്പിലേക്ക് വരുന്നത്. തുലിപ്‌സ് പൂക്കളാണ് നിലയുടെ അമ്മക്ക് ഏറ്റവുമിഷ്ടം. ഡാനി അത് തന്റെ തോട്ടത്തില്‍ തന്നെ വളര്‍ത്തുന്നുണ്ട്. പൂക്കള്‍ വങ്ങാന്‍ ദിവസേന വരുന്ന നില ഒടുവില്‍ ഡാനിയുമായി പ്രണയത്തിലാവുന്നു.

ഗുരു ദത്തിന്റെ പഴയ ഗാനങ്ങളാണ് ഈ പ്രണയത്തിന് പശ്ചാത്തല സംഗീതമായി വരുന്നത്. ചില ഗുരു ദത്ത് ചിത്രങ്ങളുടെ രംഗങ്ങളോട് സാദൃശ്യമുള്ള രംഗങ്ങളും ചിത്രത്തില്‍ വരുന്നുണ്ട്.

നിലയായും ഡാനിയായും ശ്രേയ ധന്വന്തരിയും ദുല്‍ഖറും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിലയെ വെറും നായികയായി ഒതുക്കാതെ മികച്ച ക്യാരക്റ്റര്‍ സ്‌കെച്ച് നല്‍കിയിട്ടുണ്ട്. അവര്‍ വളരെ അമ്പീഷ്യസ് ആയ യുവതിയാണ്. എന്റര്‍ടെയ്ന്‍മെന്റ് ജേണലിസ്റ്റായ നിലക്ക് ഫിലിം ക്രിട്ടിക്കാവാനാണ് ആഗ്രഹം.

ദുല്‍ഖറിന്റെ ഡാനിയാവട്ടെ പല ലെയറുകളുള്ള കഥാപാത്രമാണ്. സങ്കീര്‍ണമായ ഈ കഥാപാത്രത്തിന്റെ പല ഭാവങ്ങളും ഒരേ സമയം പുറത്തേക്ക് വരുന്നുണ്ട്. വളരെ കയ്യടക്കത്തോടെ ഡാനിയെ സ്‌ക്രീനില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരു നടന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മികച്ച പ്രകടനവും ചുപില്‍ കാണാനാവും.

Content Highlight: the love track in chup is beautifully blended with the thriller story

Latest Stories

We use cookies to give you the best possible experience. Learn more