| Saturday, 9th February 2019, 8:06 pm

ആ കാക്കയല്ല ഈ കാക്ക!; നാളെ കൃതി സാഹിത്യോത്സവത്തിനു തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഒറ്റനോട്ടത്തിൽ ഒന്നായി തോന്നാം. പക്ഷെ ഒന്നല്ല. പറഞ്ഞു വരുന്നത് കൃതി സാഹിത്യോത്സവത്തിന്റെ ലോഗോ ആയ കാക്കയെ കുറിച്ചാണ്. കൃതിയുടെ 2018 എഡിഷനിലെ കാക്കയും 2019 എഡിഷനിലെ കാക്കയും തമ്മിൽ പ്രത്യക്ഷത്തിൽ വ്യത്യാസങ്ങളൊന്നുമില്ല. എന്നാൽ സൂക്ഷിച്ച് നോക്കിയാൽ രണ്ടും ഒരേ കാക്കയല്ല എന്ന രസകരമായ വസ്തുത പിടികിട്ടും.

Also Read ബി.ജെ.പിയെ വെല്ലുവിളിച്ച് പി.പി.മുകുന്ദൻ; പുറത്താക്കുമെങ്കിൽ പുറത്താക്കട്ടെ എന്ന് ഭീഷണി

“കൂരിരുട്ടിന്റെ കിടാത്തിയെന്നാൽ സൂര്യപ്രകാശത്തിനുറ്റ തോഴി”എന്നാ വൈലോപ്പള്ളിയുടെ പ്രശസ്തമായ വരിയാണ് 2018ലെ “കൃതി”യെ നിർമ്മിക്കാൻ ഉപയോഗപ്പെടുത്തിയതെങ്കിൽ ഇത്തവണ, “കാക്ക നീ ഞങ്ങളെ സ്‌നേഹിക്കിലും കാക്കണം സ്വാതന്ത്ര്യം എന്നറിവോള്‍” എന്ന വരിയാണ് കാക്കയുടെ ശരീരമാകുന്നത്. രണ്ടു വരികളും വൈലോപ്പിള്ളിയുടെ “കാക്ക” എന്ന കവിതയിൽ നിന്നുമാണ് സ്വീകരിച്ചിരിക്കുന്നത്. മനുഷ്യന്റെ അറിവിനായുള്ള ദാഹമാണ് “കാക്ക” വിഷയമാക്കുന്നത്.

സംസ്ഥാന സാഹിത്യ പ്രവർത്തക സംഘം സംഘടിപ്പിക്കുന്ന “കൃതി 2019” നാളെ കൊച്ചി മറൈൻ ഡ്രൈവിൽ ആരംഭിക്കുകയാണ്. ഫെബ്രുവരി 8 മുതൽ 17 വരെയാണ് സാഹിത്യമേള നടക്കുക. 120 പ്രസാധകരും 250 ബുക്ക് സ്റ്റാളുകളുമായാണ് ഇത്തവണ മേള പുസ്തകപ്രേമികളുടെ മുന്നിലേക്കെത്തുന്നത്.

Also Read പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമോ സംയുക്ത പ്രചാരണമോ ഉണ്ടാകില്ല: സീതാറാം യെച്ചൂരി

നാളെ വൈകിട്ട് 6 മണിക്ക് ഗവർണ്ണർ പി.സദാശിവം മേള ഉത്‌ഘാടനം ചെയ്യും. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും സാഹിത്യത്തിനുപരി, കലാ സാംസ്കാരിക പരിപാടികളും സാഹിത്യ മേളയുടെ ഭാഗമായി ഉണ്ടാകും. “ഭാവിലേക്ക് ഒരു മടക്കയാത്ര” എന്നതാണ് ഇക്കുറി മേളയുടെ പ്രമേയം.

We use cookies to give you the best possible experience. Learn more