ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വസ്തുക്കള്‍ക്കെല്ലാം കാവിനിറമടിക്കുന്നു. നേരത്തെ യു.പി.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ഇലക്ട്രിക് പോസ്റ്റുകള്‍ക്കും കാവി പെയിന്റടിച്ചിരുന്നു. ഇപ്പോള്‍ ഫര്‍ണിച്ചര്‍, യൂണിഫോം, ബാഗ്, ബുക്ക്‌ലെറ്റുകള്‍ എന്നിവയുടെയെല്ലാം നിറംമാറ്റാന്‍ പോകുകയാണ് യോഗിആദ്യത്യനാഥ് സര്‍ക്കാര്‍.
അഖിലേഷ് യാദവിന്റെ ചിത്രങ്ങള്‍ക്ക് പകരം കാവി നിറമുള്ള ബാഗുകള്‍ ഇറക്കാന്‍ യു.പി പ്രാഥമിക വിദ്യഭ്യാസവകുപ്പ് ഉത്തരവിട്ടിരുന്നു. ഇതുപോലെ വകുപ്പുകള്‍ക്ക് കീഴില്‍ സര്‍ട്ടിഫിക്കറ്റ്, ബുക്ക്‌ലെറ്റ്, ഡയറി, ഐ.ഡി കാര്‍ഡ് തുടങ്ങിയവയ്‌ക്കെല്ലാം കാവി നിറമാക്കിയിരുന്നു.
ലക്‌നൗവില്‍ വേസ്റ്റ് കൊട്ടകള്‍ക്കും മാലിന്യം കൊണ്ട് പോകുന്ന വണ്ടികള്‍ക്കും കാവി പെയിന്റടിക്കാനും ക്ഷേത്രങ്ങള്‍ വൃത്തിയാക്കുന്നവര്‍ക്ക് കാവി യൂണിഫോം നല്‍കാനും മുനിസിപ്പല്‍ അധികൃതര്‍ നിര്‍ദേശം വെച്ചിട്ടുണ്ട്.