എന്നാല്‍ തങ്ങളുടെ ദുരിത ജീവിതങ്ങള്‍ വിളിച്ചുപറയാന്‍ അവര്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. അത് താങ്ങാനുള്ള ശേഷി ഒരുപക്ഷെ സവര്‍ണ പുരുഷാരവത്തിന് കഴിയുകയില്ല. അതുകൊണ്ടാണ് അവളുടെ ഏതൊരു ഉയര്‍ത്തെഴുന്നേല്‍പ്പിനേയും ഭയപ്പാടോടെ മാത്രം അവര്‍ നോക്കിക്കാണുന്നത്, അടിച്ചമര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനാകട്ടെ ഭരണകൂടത്തിലെ എല്ലാ തലങ്ങളില്‍പ്പെട്ടവരും ഒത്താശചെയ്തുകൊടുക്കുകയും ചെയ്യുന്നു.
വളരെ നാളുകളോളം ബലാത്സംഗത്തിനു വിധേയമാകേണ്ടിവരിക.പരാതികൊടുക്കാന്‍ പോകുമ്പോള്‍ അവിടെനിന്നും അതേ അനുഭവം നേരിടേണ്ടിവരിക. വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെടുക. എന്തൊരു ഭീതിതമായ ജീവിതമാണിത്. എന്നാല്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലെ ദളിത് സ്ത്രീകള്‍ക്ക് ഇത് ഒരു പുതിയ അനുഭവമായിരിക്കുകയില്ല. പലപ്പോഴും ഇത്തരം കഥകള്‍ എത്രതന്നെ ഉണ്ടാവുമ്പോഴും പുറം ലോകം അറിയുന്നില്ല എന്നതാണ് വാസ്തവം. ഒന്നുകില്‍ ഭരണകൂടവുമായി ചേര്‍ന്ന് പീഡനത്തിന് വിധേയമായ സ്ത്രീയെ അടിച്ചമര്‍ത്തുന്നു, അല്ലെങ്കില്‍ കൊന്ന് മരത്തിനുമുകളില്‍ കെട്ടിത്തൂക്കുന്നു. ഇതാണ് ഇന്ത്യയിലെ ദളിത് പെണ്‍കുടികളുടെ ജീവിതം.
ഇപ്പോള്‍ ഒരു ദളിത് സ്ത്രീ തന്റെ ദുരിതം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പങ്കുവെച്ചു. പീഡനങ്ങളും തുടര്‍പീടനങ്ങളും മാത്രമല്ല, അധികാരികളില്‍ നിന്നും പോലീസില്‍ നിന്നുകൂടിയും ദാരുണമായി അനുഭവിക്കേണ്ടിവരുന്നു, ലൈംഗികമായി പിഡനം ഏറ്റുവാങ്ങേണ്ടിവരുന്നു.
സ്ത്രീകള്‍, വിശിഷ്യ ദളിത് സ്ത്രീകള്‍ എത്രമാത്രം ഹൃദയഭേദകമായ ചുറ്റുപാടുകളിലൂടെയാണ് ജീവിതം മുന്നോട്ട് നയിക്കുന്നതെന്ന ഭീതിതമായ ചിത്രമാണ് ഈ ദളിത് പെണ്‍കുട്ടിയുടെ ജീവിതകഥ വരച്ചിടുന്നത്. ഭയപ്പെടാത്ത രാത്രികളില്ലാത്ത ഒരു ജനതയാണ് ഇന്ന് ആദിവാസി-ദളിത് ജീവിതങ്ങള്‍.
എന്നാല്‍ തങ്ങളുടെ ദുരിത ജീവിതങ്ങള്‍ വിളിച്ചുപറയാന്‍ അവര്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. അത് താങ്ങാനുള്ള ശേഷി ഒരുപക്ഷെ സവര്‍ണ പുരുഷാരവത്തിന് കഴിയുകയില്ല. അതുകൊണ്ടാണ് അവളുടെ ഏതൊരു ഉയര്‍ത്തെഴുന്നേല്‍പ്പിനേയും ഭയപ്പാടോടെ മാത്രം അവര്‍ നോക്കിക്കാണുന്നത്, അടിച്ചമര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനാകട്ടെ ഭരണകൂടത്തിലെ എല്ലാ തലങ്ങളില്‍പ്പെട്ടവരും ഒത്താശചെയ്തുകൊടുക്കുകയും ചെയ്യുന്നു.
കാരണം ഇവിടെ ഇന്ത്യയില്‍ ജാതീയമായ അടിച്ചമര്‍ത്തലുകള്‍ അത്രത്തോളം ചരിത്രപരമായി വേരോട്ടമുള്ളതാണ്. ബലാത്സംഗത്തിന് വിധേയമായിട്ടും പതറാതെ അതിനെ ചോദ്യം ചെയ്യുകയും തന്റെ ജീവിതം തിരികെ പിടിക്കാനും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ശ്രമിക്കുന്ന ആ ധീരവനിതയുടെ അനുഭവം നമുക്ക് വായിക്കാം….
അടുത്തപേജില്‍ തുടരുന്നു
അതിനു ശേഷം അയാള്‍ എന്റെ വീടിനുമുന്നില്‍ എന്നെ ഡമ്പ് ചെയ്തു. അപ്പോഴേക്കും ഞാന്‍ ആകെ തകര്‍ന്നിരുന്നു. എന്നാല്‍ ഞാനനുഭവിച്ച ഈ യാതനകളൊന്നും എന്റെ രക്ഷകര്‍ത്താക്കളോട് പറയരുതെന്ന് ഞാന്‍ തീരുമാനിച്ചു. എന്നാല്‍ അത് വലിയൊരബദ്ധമാണെന്ന് പിന്നീടാണ് മനസിലായത്. കാരണം അവന്‍ എന്നെ വീഡിയോ ദൃശ്യങ്ങള്‍ വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. അയാളുടെ ഇംഗിതത്തിനു വഴങ്ങാതെ മറ്റ് മാര്‍ഗങ്ങള്‍ എനിക്കുണ്ടായിരുന്നില്ല. 2011 ജനുവരി 20ന് ഞാന്‍ പോലീസിനെ സമീപിക്കുന്നതുവരെ ഈ ലൈംഗിക പീഡനം തുടര്‍ന്നു.
പ്രൊവിഷണല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിക്കഴിഞ്ഞ് ഒരു ജഡ്ജിയാവുന്ന ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. നിയമബിരുദത്തിലെ മൂന്ന് സെമസ്റ്ററുകളും ഞാന്‍ പൂര്‍ത്തിയാക്കിയത് എന്റെ ഈ ആഗ്രഹം പൂര്‍ത്തീകരിക്കുക എന്ന കാഴ്ച്ചപ്പാടോടെയായിരുന്നു. പ്രൊവിഷണല്‍ സിവില്‍ സര്‍വീസ് പരീക്ഷ എന്ന കടമ്പ ഞാന്‍ ഭേദിക്കുമെന്നുറപ്പാണ്. ദുഷ്ടബുദ്ധികളെ എനിക്ക് ശിക്ഷിക്കണം. ഇനി ഒരാളും നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ “സഹോദരി” എന്ന് വിളിച്ച് പ്രലോഭിപ്പിച്ചിട്ട് അവരുടെ ശരീരത്തെയും ആത്മാവിനെയും എല്ലാറ്റിനുമുപരി അവരുടെ വിശ്വാസത്തെയും ബലാത്സംഗം ചെയ്യാനും പീഡിപ്പിക്കാനും പാടില്ല.
എന്നെ ഒരു വിദ്യാര്‍ത്ഥി നേതാവ് ബലാത്സംഗം ചെതിട്ട് അയാള്‍ സ്വതന്ത്രനായി ഇവിടെ വിലസുന്നു. അയാള്‍ ഇപ്പോള്‍ ഒരു വക്കീലായിക്കഴിഞ്ഞു. കോടതിയില്‍ എവിടെയെങ്കിലും വെച്ച് കണ്ടാല്‍ എന്നെ നോക്കി യാതൊരു സങ്കോചവുമില്ലാതെ അയാള്‍ ചിരിക്കും. അയാളുടെ ഓരോ ചിരിയും എന്നില്‍ രോഷാഗ്നി ആളിക്കത്തിക്കുകയാണ്. ഞാന്‍ കൂടുതല്‍ കരുത്തുള്ളവളായതിന്റെ പ്രധാന കാരണവും അതുതന്നെ്.
ബലാത്സംഗം ഒരു സംഭവം മാത്രമാണ്. എന്നാല്‍ അതിനെ തുടര്‍ന്ന് വരുന്ന സംഭവങ്ങള്‍ നമ്മളെ നിരന്തരം കൊന്നുകൊണ്ടിരിക്കും.
ഡെറാഡൂണിലെ ഒരു ദളിത് കുടുംബത്തില്‍ ജനിച്ച സന്തോഷവതിയായ പെണ്‍കുട്ടിയായിരുന്നു ഞാന്‍. എന്റെ അച്ഛന്‍ ഒരു തടിപ്പണിക്കാരനാണ്. അമ്മ വീട്ടുജോലിക്ക് പോകും.
എനിക്ക് അയാളുടെ ഉദ്ദേശം ആദ്യം മനസിലായിരുന്നില്ല. അതായത് കാറിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യുക എന്നതായിരുന്നു അത്. ഒരു വിജനമായ സ്ഥലത്ത് വാഹനം ഒതുക്കി. കാറിനുള്ളിലിരുന്നുകൊണ്ട് വാതിലുകള്‍ അയാള്‍ ലോക്കു ചെയ്യുകയും എന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.
12-ാം ക്ലാസ് പാസായപ്പോള്‍ വീണ്ടും പഠിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. എന്നാല്‍ ബിരുദ കോഴ്‌സ് ചെയ്യാന്‍ ഒരു ലോക്കല്‍ കോളേജ് തിരഞ്ഞെടുക്കുകയായിരുന്നു ഞാന്‍. അഡ്മിഷന്‍ഫോം കൊടുക്കേണ്ട അവസാനത്ത ദിവസമായിരുന്നു. ഫോം വാങ്ങാന്‍ പോയപ്പോള്‍ അവ തീര്‍ന്നു കഴിഞ്ഞിരുന്നു. അപ്പോഴാണ് ഒരു വിദ്യാര്‍ത്ഥി നേതാവിന്റെ കൈവശം മൂന്ന് ഫോമുകള്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്.
വിഷമിച്ചു നിന്ന എനിക്ക് അയാള്‍ ഒരു ഫോം വാഗ്ദാനം ചെയ്യുകയായിരുന്നു. എനിക്ക് മനുഷ്യത്വത്തിലുള്ള വിശ്വാസം ദൃഢമായി. അയാള്‍ എന്റെ ഫോണ്‍ നമ്പര്‍ വാങ്ങുകയും ഞാന്‍ അയാളുടെ സഹോദരിയാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. എപ്പോള്‍ വേണമെങ്കിലും അയാളെ സഹായത്തിനായി വിളിക്കാനും പറഞ്ഞു.
ഒക്ടോബറില്‍ എന്നെ അയാള്‍ വിളിച്ചു. എനിക്ക് ഒരു ജോലി കണ്ടെത്തിയിട്ടുണ്ട് എന്ന് പറഞ്ഞാണ് വിളിച്ചത്. 2010 ഡിസംബര്‍ 25ന് ഒരു ഇന്റര്‍വ്യൂ ഉണ്ടെന്നു പറഞ്ഞ് എന്നെ കൂട്ടിക്കൊണ്ടയ് പോയി. വഴിയില്‍ വെച്ചാണ് അയാള്‍ എന്നോട് പറയുന്നത്, മുസ്സൂറിയില്‍ വെച്ചാണ് ഇന്റര്‍വ്യൂ എന്ന്.
എനിക്ക് അയാളുടെ ഉദ്ദേശം ആദ്യം മനസിലായിരുന്നില്ല. അതായത് കാറിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യുക എന്നതായിരുന്നു അത്. ഒരു വിജനമായ സ്ഥലത്ത് വാഹനം ഒതുക്കി. കാറിനുള്ളിലിരുന്നുകൊണ്ട് വാതിലുകള്‍ അയാള്‍ ലോക്കു ചെയ്യുകയും എന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ഇതെല്ലാം തന്നെ അയാള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ഈ സമയമത്രയും ഞാന്‍ നിലവിളിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു അയാള്‍ എന്റെ സഹോദരനാണ് എന്ന്. എന്നാല്‍ ഇവിടെ സഹോദരനൊന്നുമില്ലെന്ന് അയാള്‍ അലറിക്കൊണ്ടിരുന്നു.
അതിനു ശേഷം അയാള്‍ എന്റെ വീടിനുമുന്നില്‍ എന്നെ ഡമ്പ് ചെയ്തു. അപ്പോഴേക്കും ഞാന്‍ ആകെ തകര്‍ന്നിരുന്നു. എന്നാല്‍ ഞാനനുഭവിച്ച ഈ യാതനകളൊന്നും എന്റെ രക്ഷകര്‍ത്താക്കളോട് പറയരുതെന്ന് ഞാന്‍ തീരുമാനിച്ചു. എന്നാല്‍ അത് വലിയൊരബദ്ധമാണെന്ന് പിന്നീടാണ് മനസിലായത്. കാരണം അവന്‍ എന്നെ വീഡിയോ ദൃശ്യങ്ങള്‍ വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. അയാളുടെ ഇംഗിതത്തിനു വഴങ്ങാതെ മറ്റ് മാര്‍ഗങ്ങള്‍ എനിക്കുണ്ടായിരുന്നില്ല. 2011 ജനുവരി 20ന് ഞാന്‍ പോലീസിനെ സമീപിക്കുന്നതുവരെ ഈ ലൈംഗിക പീഡനം തുടര്‍ന്നു.
പോലീസ്‌റ്റേഷനില്‍ നാലുമണിക്കൂറുകളോളം എനിക്ക് ചിലവഴിക്കേണ്ടിവന്നു. അപ്പോള്‍ ഒരു വനിതാ പോലീസുദ്യോഗസ്ഥ അവിടെ വന്നു. അവര്‍ എന്നെ പെട്ടെന്ന് മര്‍ദ്ദിച്ചുകൊണ്ട് പറഞ്ഞു “നല്ല പെണ്‍കുട്ടികളെ ആരും പീഡിപ്പിക്കില്ല. നിന്റെ ഭാഗത്ത് എന്തോ തെറ്റുണ്ട്.”
ഉദ്യോഗസ്ഥ എന്നെ പീഡിപ്പിച്ച ആളെ ഓഫീസില്‍ വിളിച്ചുവരുത്തി. അവര്‍ പരസ്പരം കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ചിരിക്കുകയും ഒരുമിച്ച് ചായകുടിക്കുകയും ചെയ്തു; എന്റെ കണ്‍മുമ്പിലിരുന്ന്. എന്റെ പരാതി ഫെബ്രുവരി 18ലേക്ക് മാറ്റിവെച്ചു. എന്നാല്‍ പുരുഷ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരുപാട് തവണ എന്നെ പീഡിപ്പിച്ചു.
ഈ ലൈംഗിക പീഡനത്തിന്റെ കാര്യം മനസിലാക്കിയപ്പോള്‍ എന്റെ ഭര്‍തൃസഹോദരനും എന്നെ ലൈംഗികമായി പീഡിപ്പിച്ചു. 2011 ഒക്ടോബറിന് ഈ ആളുകള്‍ എന്നെ ചിലയാളുകള്‍ക്ക് വില്‍ക്കാനുള്ള ശ്രമം നടത്തി. പക്ഷെ ഞാന്‍ രക്ഷപ്പെട്ടോടി. ആകെ തകര്‍ന്ന ഞാന്‍ ജീവന്‍ തന്നെ നശിപ്പിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഒരു വനിതാ കോണ്‍സ്റ്റബിള്‍ എനിക്ക് ഒരു എന്‍.ജി.ഒയുടെ നമ്പര്‍ തന്നു. സമാധാനം എന്നായിരുന്നു ആ സംഘടനയുടെ പേര്.
ഞാന്‍ ആവരെ വിളിച്ചു. എനിക്ക് അഭയം തരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. 2011 നവംബറില്‍ ഞാന്‍ അഞ്ച് വര്‍ഷത്തെ നിയമബുരുദത്തില്‍ അഡ്മിഷന് അപേക്ഷിച്ചു.
തുടര്‍ന്ന് ആ എന്‍.ജി.ഒ എന്നെ അര്‍ദ്ധനിയമ സന്നദ്ധപ്രവര്‍ത്തകയായി നോമിനേറ്റ് ചെയ്തു. സംഘടന ഇടപെട്ടതിന് ശേഷം മാത്രമാണ് പോലീസ് എന്റെ സ്‌റ്റേറ്റ്‌മെന്റ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായതുപോലും. കോടതിയില്‍ നിന്ന് ഒരു സമന്‍സ് ഞാന്‍ പ്രതീക്ഷിച്ചെങ്കിലും കേസില്‍ വേണ്ടത്ര പുരോഗതിയൊന്നുമുണ്ടായില്ല. തുടര്‍ പ്രക്രിയകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുറ്റവാളി കോടതിയെ സമീപിച്ചിരിക്കുകയാണ് എന്നാണ് ഒരു ആര്‍.ടി.ഐ പ്രകാരം എനിക്ക് അറിയാന്‍ കഴിഞ്ഞത്.
പോലീസ് എന്റെ കേസില്‍ അവസാനത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോഴാണ് വാസ്തവത്തില്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്. അത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഞാന്‍ കോടതിയില്‍ ഒരു റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. അതിന്റെ വിസ്താരം അടുത്ത ജനുവരിയിലുണ്ടാകും.
ഞാന്‍ ഈ പോരാട്ടം അവസാനിപ്പിക്കില്ല. എന്നെ പീഡിപ്പിച്ച അയാള്‍ എവിടെയാണെങ്കിലും നിയമത്തിന്റെ അഴികള്‍ക്കുള്ളില്‍ അയാള്‍ അകപ്പെടുന്നതുവരെ ഞാന്‍ പോരാടുകതന്നെ ചെയ്യും.
കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്