ആലപ്പുഴ: ജില്ലയിലെ ദേശീയപാതാ നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള തന്റെ കത്തില്‍ വിശദീകരണവുമായി എ.എം. ആരിഫ് എം.പി. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണിത റോഡില്‍ ഇപ്പോള്‍ നിറയെ കുഴികള്‍ ആണെന്നും ഇതിനെക്കുറിച്ച് അന്വേഷിച്ച് പരിഹാരം കാണണമെന്നുമായിരുന്നു ആരിഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നത്.
ജി. സുധാകരന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന സമയത്താണ് റോഡ് പണി നടന്നത്. എന്നാല്‍ തന്റെ കത്ത് തെറ്റായി വാഖ്യാനിക്കേണ്ടെന്നും റോഡ് സഞ്ചാര യോഗ്യം ആക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും എ.എം. ആരിഫ് പറഞ്ഞു.
നൂറു ശതമാനം സത്യസന്ധനായ മന്ത്രി ആയിരുന്നു ജി. സുധാകരന്‍ എന്നും വകുപ്പ് തലത്തില്‍ പരിഹരിക്കാന്‍ ഇടപെടല്‍ നടത്തിയിരുന്നുവെന്നും ആരിഫ് പറഞ്ഞു.
പുതിയ സാങ്കേതിക വിദ്യ നടപ്പാക്കുമ്പോള്‍ പ്രശനം ഉണ്ടാകാം അത് മുന്‍കൂട്ടി കാണാന്‍ മന്ത്രിക്ക് കഴിയണമെന്നില്ല. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇതെല്ലാ മുന്‍കൂട്ടി കാണണമായിരുന്നുവെന്നും എം.പി പറഞ്ഞു.