ഊഹക്കുമിള വീര്‍ക്കുകയും കോര്‍പ്പറേറ്റുകളുടെ ലാഭം പലമടങ്ങാകുകയും അവര്‍ അതു യൂറോപ്യന്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയും ചെയ്ത പ്രക്രിയക്കിടയില്‍ ഗ്രീസിലെ പണപ്പെരുപ്പം രണ്ടക്ക നിലവാരത്തിലെത്തുകയും തൊഴിലില്ലായ്മ അഭൂതപൂര്‍വമാകുകയും ബഹുഭൂരിപക്ഷത്തിന്റെയും ക്രയശേഷി ഇടിയുകയും സര്‍ക്കാരിന്റെ വിഭവസമാഹരണം താറുമാറാകുകയും ചെയ്തുകൊണ്ടിരുന്നു.
ഒപ്പിനിയന്‍ : പി.ജെ.ജെയിംസ്
ആമുഖം
യൂറോപ്യന്‍ കമ്മീഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും അന്താരാഷ്ട്ര നാണയ നിധിയുമടങ്ങുന്ന നവനലിബറല്‍ ത്രയത്തിനെതിരെ (troika) 2015 ജൂലൈ 5 ന് ഒരു അസാധാരണ റഫറണ്ടത്തിലൂടെ ഗ്രീക്കുജനത വിധിയെഴുത്തുനടത്തിയത് ലോകമെങ്ങുമുള്ള തൊഴിലാളികളും പുരോഗമന ജനാധിപത്യശക്തികളും ആവേശത്തോടെയാണ് വരവേറ്റത്. യൂറോ – അമേരിക്കന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെയും യൂറോപ്യന്‍ ധനമൂലധന കേന്ദ്രങ്ങളുടെയും കുപ്രചരണങ്ങളെയും പ്രീപോള്‍ സര്‍വെകളെയും നാറ്റോയുടെ സൈനിക ഭീഷണിയെയും അപ്രസക്തമാക്കിക്കൊണ്ടും ഗ്രീസിലെ തന്നെ വലതുപക്ഷശക്തികളെ പരാജയപ്പെടുത്തിക്കൊണ്ടും ഏകദേശം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് യൂറോപ്യന്‍ ഫിനാന്‍സ് മൂലധനത്തിന്റെ നവഉദാരതീട്ടുരങ്ങള്‍ അടിച്ചേല്പിക്കുന്നതിനെതിരെ ഗ്രീക്കു ജനത വിധിയെഴുതിയത്.
എന്നാല്‍ ഈ വിധിയെഴുത്തിന് കഷ്ടിച്ച് ഒരാഴ്ചത്തെ ആയുസ്സുപോലുമുണ്ടായില്ല. ഇതെഴുതുമ്പോഴാകട്ടെ, പുത്തന്‍ കൊളോണിയല്‍ ആധിപത്യത്തിനു വിധേയമായ ആഫ്രോ – ഏഷ്യന്‍ – ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടേതിനു സമാനമെന്നു പറയാവുന്ന വിധം യൂറോപ്യന്‍ ഫിനാന്‍സ് മൂലധനത്തിന്റെ സര്‍വാധിപത്യത്തിനുകീഴില്‍ യൂറോപ്യന്‍ യൂണിയന്റെ നവലിബറല്‍ തീട്ടൂരങ്ങള്‍ നടപ്പാക്കുന്ന ഒരു ആശ്രിത-സാമന്തരാജ്യമായി ഗ്രീസ് അധഃപതിച്ചിരിക്കുന്നു.
ഗ്രീക്കു പാര്‍ലമെന്റാകട്ടെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായ ബ്രസ്സല്‍സിലും ജര്‍മ്മന്‍ തലസ്ഥാനമായ ബര്‍ലിനിലും എടുക്കുന്ന നയതീരുമാനങ്ങള്‍ക്ക് തുല്യം ചാര്‍ത്തുന്ന അപമാനകരമായ അവസ്ഥയിലേക്കു തരം താണിരിക്കുന്നു.
15 വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രീസ് യൂറോ എന്ന നാണയം അംഗീകരിച്ചുകൊണ്ട് ജര്‍മ്മന്‍ നേതൃത്വത്തിലുള്ള യൂറോപ്യന്‍ ഫിനാന്‍സ് മൂലധനത്തിന് അഥവാ കോര്‍പ്പറേറ്റു കുത്തകകള്‍ക്ക് രാജ്യം മലര്‍ക്കെ തുറന്നിടുകയായിരുന്നു സമാറെസും മുന്‍ഗാമികളും ചെയ്തത്. യൂറോസോണിലെ 18 രാജ്യങ്ങളുമായി പൂര്‍ണ്ണമായും ഉദ്ഗ്രഥിക്കപ്പെട്ട ഗ്രീസിലേക്ക് പ്രധാനമായും അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ധനകാര്യകുത്തകകള്‍ വന്‍തോതില്‍ കടന്നു കയറുകയും പെട്ടെന്ന് ലാഭം കൊയ്‌തെടുക്കാവുന്ന ഊഹ മേഖലകള്‍ വികസിപ്പിക്കുകയും ചെയ്തു.
ജൂലൈ 5 ന്റെ ജനവിധിയിലേക്കെത്തിച്ച ചരിത്രം
ആറു മാസങ്ങള്‍ക്കു മുമ്പ് യൂറോ – അമേരിക്കന്‍ മൂലധനതാല്പര്യങ്ങള്‍ സേവിച്ചുപോന്ന വലതുപക്ഷ പാര്‍ട്ടിയുടെ നേതാവായ സമാറെസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നവഉദാരനയങ്ങള്‍ക്കെതിരായ തൊഴിലാളികളുടെയും യുവാക്കളുടെയും പോരാട്ടങ്ങളിലൂടെയാണ് ജനങ്ങള്‍ക്കാകെ പ്രതീക്ഷ നല്‍കിക്കൊണ്ട് ഇടതുപക്ഷമുന്നണിയായ സിറിസയുടെ നേതൃത്വത്തില്‍ അലക്‌സ് സിപ്രാസ് പ്രധാനമന്ത്രിയായുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ഗ്രീസില്‍ അധികാരമേറ്റത്.
15 വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രീസ് യൂറോ എന്ന നാണയം അംഗീകരിച്ചുകൊണ്ട് ജര്‍മ്മന്‍ നേതൃത്വത്തിലുള്ള യൂറോപ്യന്‍ ഫിനാന്‍സ് മൂലധനത്തിന് അഥവാ കോര്‍പ്പറേറ്റു കുത്തകകള്‍ക്ക് രാജ്യം മലര്‍ക്കെ തുറന്നിടുകയായിരുന്നു സമാറെസും മുന്‍ഗാമികളും ചെയ്തത്. യൂറോസോണിലെ 18 രാജ്യങ്ങളുമായി പൂര്‍ണ്ണമായും ഉദ്ഗ്രഥിക്കപ്പെട്ട ഗ്രീസിലേക്ക് പ്രധാനമായും അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ധനകാര്യകുത്തകകള്‍ വന്‍തോതില്‍ കടന്നു കയറുകയും പെട്ടെന്ന് ലാഭം കൊയ്‌തെടുക്കാവുന്ന ഊഹ മേഖലകള്‍ വികസിപ്പിക്കുകയും ചെയ്തു.
ഊഹക്കുമിള വീര്‍ക്കുകയും കോര്‍പ്പറേറ്റുകളുടെ ലാഭം പലമടങ്ങാകുകയും അവര്‍ അതു യൂറോപ്യന്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയും ചെയ്ത പ്രക്രിയക്കിടയില്‍ ഗ്രീസിലെ പണപ്പെരുപ്പം രണ്ടക്ക നിലവാരത്തിലെത്തുകയും തൊഴിലില്ലായ്മ അഭൂതപൂര്‍വമാകുകയും ബഹുഭൂരിപക്ഷത്തിന്റെയും ക്രയശേഷി ഇടിയുകയും സര്‍ക്കാരിന്റെ വിഭവസമാഹരണം താറുമാറാകുകയും ചെയ്തുകൊണ്ടിരുന്നു.
യൂറോപ്യന്‍ യൂണിയന്റെ പാര്‍ശ്വവല്‍കൃതസമ്പദ്ഘടനയെന്ന നിലയില്‍ ഗ്രീസിനുണ്ടായ കോട്ടങ്ങളുടെ ഗുണഭോക്താക്കള്‍ ജര്‍മ്മനിയിലെയും അമേരിക്കയിലെയും ധനപ്രഭുക്കന്മാരായിരുന്നു. പ്രതിസന്ധിനേരിട്ട ഗ്രീക്കു സര്‍ക്കാരിനെ “സഹായി”ക്കാനായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഐഎംഎഫും വായ്പാ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അവയുടെ ഉപാധികളെന്ന നിലയില്‍ യൂറോ – അമേരിക്കന്‍ മൂലധനത്തിന് ഗ്രീസില്‍ റിയല്‍ എസ്റ്റേറ്റ്, ധന ഇടപാടുകള്‍, ആയുധ ഇറക്കുമതി തുടങ്ങിയവക്ക് നിരവധി ഇളവുകള്‍ ഉറപ്പാക്കുകയും ചെയ്തു.
അടുത്ത പേജില്‍ തുടരുന്നു
അമേരിക്കന്‍ മാതൃക പിന്തുടര്‍ന്നുകൊണ്ട് ജര്‍മ്മന്‍ നേതൃത്വത്തില്‍ കോര്‍പ്പറേറ്റ് ഊഹക്കുത്തകകള്‍ക്കായി ഉത്തേജക പാക്കേജുകളും ജനങ്ങള്‍ക്കുമേല്‍ ചെലവുചുരുക്കല്‍ പദ്ധതികളും ഊര്‍ജ്ജിതമാക്കി. ഗ്രീസിനെപോലുള്ള “ദുര്‍ബല”രായ യൂറോപ്യന്‍ രാജ്യങ്ങളോട് കോര്‍പ്പറേറ്റുകള്‍ക്ക് ആകര്‍ഷകമായ നവഉദാരനയങ്ങള്‍ അടിച്ചേല്പിക്കാന്‍ യൂറോപ്യന്‍ കമ്മീഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ആവശ്യപ്പെട്ടു.
ഈ സന്ദര്‍ഭത്തിലാണ് 2007 – 08 കാലത്തെ അമേരിക്കന്‍ “ധനപ്രതിസന്ധി” ക്രമേണ “യൂറോപ്യന്‍ കടപ്രതിസന്ധി”യായും ലോകസാമ്പത്തിക മാന്ദ്യമായും വളര്‍ന്നത്. ആഗോളചൂതാട്ടക്കുത്തകകള്‍ വളര്‍ത്തിയെടുത്ത ഊഹക്കുമിള തകര്‍ന്നതുമായി ബന്ധപ്പെട്ട ഈ പ്രതിസന്ധിയില്‍ അവരുടെ ലാഭനിരക്ക് ഇടിയാതിരിക്കാനുള്ള നവഉദാരപദ്ധതികളെന്ന നിലയില്‍ കോര്‍പ്പറേറ്റു കുത്തകകള്‍ക്കായി “ഉത്തേജക പാക്കേജുക”ളും സാധാരണജനങ്ങള്‍ക്കായി “ചെലവു ചുരുക്കല്‍” പദ്ധതികളുടെ പരമ്പരയും തുടര്‍ന്ന് ലോകമെങ്ങും നടപ്പാക്കപ്പെട്ടു. തല്‍ഫലമായി ട്രില്യണ്‍ കണക്കിനു ഡോളറിനു തുല്യമായ പണം നികുതിയിളവുകളും സബ്‌സിഡികളുമടക്കം നിരവധി രൂപങ്ങളില്‍ കോര്‍പ്പറേറ്റ് ഉത്തേജക പരിപാടികള്‍ അമേരിക്കയും യൂറോപ്പും ചൈനയും പോലുള്ള സാമ്രാജ്യത്വ രാജ്യങ്ങളില്‍ മാത്രമല്ല, ഇന്ത്യ പോലുള്ള പുത്തന്‍ അധിനിവേശത്തിനുവിധേയമായ രാജ്യങ്ങളിലും നടപ്പാക്കപ്പെട്ടു.
ഉദാഹരണത്തിന്, ഇന്ത്യയില്‍ 2005-14 കാലത്ത് 35 ലക്ഷം കോടി രൂപയുടെ നികുതിയിളവുകള്‍ക്കൊപ്പം “കിട്ടാക്കടം” എന്ന പേരില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും കുത്തകകള്‍ എടുത്ത ലക്ഷക്കണക്കിനു കോടിരൂപയുടെ വായ്പകള്‍ എഴുതിത്തള്ളി. യൂറോപ്പിലും അമേരിക്കയിലും ചൈനയിലും ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ പലമടങ്ങു വരുന്ന തുകകള്‍ ഇപ്രകാരം ഉത്തേജക പാക്കേജുകളായി കോര്‍പ്പറേറ്റുകള്‍ക്കു നല്‍കി. അതോടൊപ്പം ജനങ്ങള്‍ക്കുള്ള എല്ലാ ക്ഷേമപദ്ധതികളും വെട്ടിച്ചുരുക്കി. നന്നിമിത്തം ലോകജനത പാപ്പരീകരണത്തില്‍നിന്നും വിനാശത്തിലേക്കു വീണപ്പോള്‍ കുത്തകകളുടെ ലാഭം പലമടങ്ങു വര്‍ധിച്ചു.
മുമ്പേതന്നെ പ്രതിസന്ധിയിലകപ്പെട്ട ഗ്രീസിനെ ഈ ആഗോള സാഹചര്യം കൂടുതല്‍ പ്രതിസന്ധിയിലാക്കി. അമേരിക്കന്‍ മാതൃക പിന്തുടര്‍ന്നുകൊണ്ട് ജര്‍മ്മന്‍ നേതൃത്വത്തില്‍ കോര്‍പ്പറേറ്റ് ഊഹക്കുത്തകകള്‍ക്കായി ഉത്തേജക പാക്കേജുകളും ജനങ്ങള്‍ക്കുമേല്‍ ചെലവുചുരുക്കല്‍ പദ്ധതികളും ഊര്‍ജ്ജിതമാക്കി. ഗ്രീസിനെപോലുള്ള “ദുര്‍ബല”രായ യൂറോപ്യന്‍ രാജ്യങ്ങളോട് കോര്‍പ്പറേറ്റുകള്‍ക്ക് ആകര്‍ഷകമായ നവഉദാരനയങ്ങള്‍ അടിച്ചേല്പിക്കാന്‍ യൂറോപ്യന്‍ കമ്മീഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് അടിച്ചേല്പിച്ച നവഉദാരനയങ്ങള്‍ – കുത്തകകള്‍ക്ക് ആനുകൂല്യങ്ങളും ജനങ്ങള്‍ക്ക് ചെലവുചുരുക്കലും – 2008 മുതലുള്ള അഞ്ചു വര്‍ഷക്കാലം ഗ്രീസില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയതെ തുടര്‍ന്ന് സമാറെസിന്റെ ഭരണത്തില്‍ മാത്രം ഗ്രീസിന്റെ ദേശീയവരുമാനം 27 ശതമാനം കണ്ട് ഇടിയുകയും പൊതുകടം ദേശീയവരുമാനത്തിന്റെ 175 ശതമാനത്തോളമായി ഉയരുകയും ചെയ്തു.
ഗ്രീസിനുള്ള “”രക്ഷാപദ്ധതി”” എന്ന പേരില്‍ സമാറെസിന്റെ ഭരണകാലത്ത് ഐ.എം.എഫും യൂറോപ്യന്‍ യൂണിയനും നല്‍കിയ വായ്പകളുടെ പത്തുശതമാനമൊഴിച്ച് ബാക്കി തുക മുഴുവന്‍ മുന്‍കടത്തിന്റെ പലിശയായി തിരിച്ചുനല്‍കാനായിരുന്നു ഗ്രീസിന്റെ വിധി. നിരന്തരം ആവര്‍ത്തിക്കുന്ന “രക്ഷാപദ്ധതി”കളാകട്ടെ കര്‍ക്കശമായ ഉപാധികള്‍ നിമിത്തം ജനങ്ങള്‍ക്കാവശ്യമായ ഒരു നയക്രമീകരണവും നടത്താന്‍ സര്‍ക്കാരിനെ അനുവദിക്കുമായിരുന്നില്ല.
അടുത്തകാലത്തെ ലോകസാമ്പത്തികപ്രതിസന്ധി തുടങ്ങുന്ന 2007 – 08 കാലത്ത് ഇത് 100 ശതമാനമായിരുന്നു. ഐ.എം.എഫിനും യൂറോപ്യന്‍ ബാങ്കുകള്‍ക്കുമുള്ള കടം കൊടുത്തുതീര്‍ക്കാന്‍ ജര്‍മ്മനിയും യൂറോസോണും കൂടുതല്‍ കര്‍ക്കശമായ ചെലവുചുരുക്കല്‍ പദ്ധതികളിലധിഷ്ഠിതമായ വായ്പകള്‍ വാഗ്ദാനം ചെയ്തു. ഇതു കടത്തി ന്റെയും ദാരിദ്ര്യത്തിന്റെയും അഗാധഗര്‍ത്തത്തിലേക്ക് ഗ്രീസിനെ തള്ളിവിട്ടു. ഇതാകട്ടെ ജര്‍മ്മനിയുടെ നേതൃത്വത്തില്‍ യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക നിരീക്ഷണത്തിലേക്കും നിയന്ത്രണത്തിലേക്കും ഗ്രീസിനെ കൊണ്ടെത്തിച്ചു. ചുരുക്കത്തില്‍, മുമ്പു സൂചിപ്പിച്ചതുപോലെ ഇതിനെതിരായ ഗ്രീസിലെ ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ രോഷമാണ് സിപ്രാസിന്റെ നേതൃത്വത്തില്‍ സിറിസ ഗവണ്മെന്റിനെ അധികാരത്തിലെത്തിച്ചത്.
ഗ്രീസിനുള്ള “”രക്ഷാപദ്ധതി”” എന്ന പേരില്‍ സമാറെസിന്റെ ഭരണകാലത്ത് ഐ.എം.എഫും യൂറോപ്യന്‍ യൂണിയനും നല്‍കിയ വായ്പകളുടെ പത്തുശതമാനമൊഴിച്ച് ബാക്കി തുക മുഴുവന്‍ മുന്‍കടത്തിന്റെ പലിശയായി തിരിച്ചുനല്‍കാനായിരുന്നു ഗ്രീസിന്റെ വിധി. നിരന്തരം ആവര്‍ത്തിക്കുന്ന “രക്ഷാപദ്ധതി”കളാകട്ടെ കര്‍ക്കശമായ ഉപാധികള്‍ നിമിത്തം ജനങ്ങള്‍ക്കാവശ്യമായ ഒരു നയക്രമീകരണവും നടത്താന്‍ സര്‍ക്കാരിനെ അനുവദിക്കുമായിരുന്നില്ല.
ഈ നയങ്ങള്‍ അവസാനിപ്പിക്കാതെ തങ്ങള്‍ അകപ്പെട്ട ദൂഷിത വലയത്തില്‍ നിന്നു മോചനമുണ്ടാകില്ലെന്നു ബോധ്യമായ ജനങ്ങള്‍ യൂറോപ്യന്‍ യൂണിയനും ഐ.എം.എഫും ആവശ്യപ്പെടുന്ന നവഉദാരനയങ്ങള്‍ അവസാനിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരെഞ്ഞെടുപ്പിനെ നേരിട്ട സിറിസയെ അധികാരത്തിലെത്തിച്ചെങ്കിലും ഗ്രീസിനെ വരുതിയില്‍ നിര്‍ത്താന്‍ നവഉദാരകേന്ദ്രങ്ങള്‍ കരുക്കള്‍ നീക്കുകയും കൂടുതല്‍ കര്‍ക്കശമായ നിബന്ധനകള്‍ മുന്നോട്ടു വെക്കുകയും ചെയ്തു.
ഉദാഹരണമായി, വാറ്റ് നികുതി 23 ശതമാനം വരെ വര്‍ദ്ധിപ്പിക്കുക, കര്‍ഷകര്‍ക്കുമേല്‍ കൂടുതല്‍ ആദായനികുതി ചുമത്തുക, സാധാരണക്കാര്‍ക്കുള്ള നികുതിയിളവുകള്‍ നിര്‍ത്തലാക്കുക, സാമൂഹ്യക്ഷേമ പദ്ധതികള്‍ വെട്ടിക്കുറക്കുക, പെന്‍ഷന്‍ പ്രായം 62 ല്‍ നിന്നും 67 ആക്കി ഉയര്‍ത്തുക, വൃദ്ധജനങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്ന ആനുകൂല്യങ്ങള്‍ ഒഴിവാക്കുക, പെന്‍ഷന്‍ മരവിപ്പിക്കുക, തൊഴിലാളികളുടെ കൂട്ടായ വിലപേശല്‍ അവകാശം റദ്ദുചെയ്യുക, പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുക, പൊതുമേഖലയുടെ സ്ഥാനത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക, കോര്‍പ്പറേറ്റുകളുടെ സാമൂഹ്യഉത്തരവാദിത്വങ്ങള്‍ റദ്ദാക്കുക തുടങ്ങിയ (ലോകമാകെ നടപ്പാക്കുന്ന നവഉദാരനയങ്ങളുടെ സ്ഥിരം ഫോര്‍മുലയാണിത്) നിരവധി തീട്ടൂരങ്ങള്‍ നടപ്പാക്കാന്‍ ആമുഖമായി സൂചിപ്പിച്ച നവഉദാരത്രയം സിറിസ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
അതോടൊപ്പം ഗ്രീസിലെ ജനങ്ങള്‍ക്ക് ദൈനംദിന ജീവിതത്തിനാവശ്യമായ യൂറോ ലഭ്യത പോലും നിര്‍ത്തിവെച്ച് അവരെ സമ്മര്‍ദ്ദത്തിലാക്കാനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് തയ്യാറായി. ഈ സവിശേഷ സാഹചര്യത്തിലാണ്, 2015 ജനുവരി 25 ന് നവഉദാരനയങ്ങള്‍ക്കെതിരായ വ്യക്തമായ ജനവിധിയിലൂടെ അധികാരത്തിലെത്തിയ സിപ്രാസ് സംഘം തികച്ചും അസാധാരണമായ രീതിയില്‍ യൂറോപ്യന്‍ യൂണിയന്റെയും ഐഎംഎഫിന്റെയും തീട്ടൂരങ്ങള്‍ക്കു വഴങ്ങേണ്ടതുണ്ടോയെന്ന് ഒരിക്കല്‍ക്കൂടി ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ 5 ന് ജനഹിതപരിശോധന നടത്തുകയും ജനുവരിയിലേതിനെക്കാള്‍ കൂടുതല്‍ ശക്തമായും വ്യക്തമായും നവഉദാരനയങ്ങളെ തള്ളിക്കൊണ്ട് വോട്ടുചെയ്തവരില്‍ മൂന്നില്‍ രണ്ടോളം പേര്‍ വിധിയെഴുതുകയും ചെയ്തത്.
അടുത്ത പേജില്‍ തുടരുന്നു
യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ സുഗമമാക്കാന്‍ കടുംപിടുത്തക്കാരനായ വരൗഫാക്കിസ് രാജിവെച്ച് സിപ്രാസിന് ശക്തിപകരുകയായിരുന്നു എന്നാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സിപ്രാസ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നിട്ട് ഒരു പ്രയോജനവുമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് താന്‍ രാജിവെച്ചതെന്ന് പിന്നീടദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
അന്തര്‍നാടകങ്ങള്‍
ജൂലൈ 5 ന്റെ റഫറണ്ടത്തിനുമുമ്പ് ജൂലൈ 3 ന് ഏതന്‍സില്‍ ഇടതുപാര്‍ട്ടികളുടെയും ട്രേഡ്‌യൂണിയനുകളുടെയും നേതൃത്വത്തില്‍ ലക്ഷക്കണക്കിനു പേര്‍ പങ്കെടുത്ത പ്രകടനം നടന്നു. ഫിനാന്‍സ് മൂലധനാധിപത്യത്തിനും നവഉദാരനയങ്ങള്‍ക്കും ചെലവുചുരുക്കല്‍ പദ്ധതികള്‍ക്കുമെതിരെ പ്രതിജ്ഞ പുതുക്കുകയും യൂറോസോണിന്റെ ജനവിരുദ്ധ ചെലവുചുരുക്കല്‍ പരിപാടിക്ക് കീഴടങ്ങി വായ്പ വാങ്ങുന്നതേക്കാള്‍ ഭേദം ഗ്രീസ് യൂറോസോണില്‍ നിന്നു പുറത്തു വരികയാണെന്നും യൂറോക്കു പകരം 15 വര്‍ഷം മുമ്പ് ഗ്രീസ് ഉപയോഗിച്ചിരുന്ന ദേശീയ നാണയമായ ഡ്രാക്മ പുനഃസ്ഥാപിക്കുകയാണു വേണ്ടതെന്നും പ്രകടനത്തില്‍ പങ്കെടുത്ത പലരും അഭിപ്രായപ്പെട്ടു. അതിനായി താല്‍ക്കാലികമായ ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നാലും യൂറോ – അമേരിക്കന്‍ ഫിനാന്‍സ് സ്വേച്ഛാധിപത്യത്തിനു കീഴടങ്ങരുതെന്ന നിശ്ചയദാര്‍ഢ്യമാണ് ജനങ്ങള്‍ പ്രകടമാക്കിയത്. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു സാമ്രാജ്യത്വ തിട്ടൂരങ്ങള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ടുള്ള ജനകീയ തീരുമാനം ജൂലൈ 5 നുണ്ടായത്.
എന്നാല്‍ വളരെ നാടകീയമായ സംഭവവികാസങ്ങളാണ് പിന്നീടുണ്ടായത്. ജനഹിത പരിശോധനാഫലം പുറത്തുവന്നയുടനെ യൂറോപ്യന്‍ കമ്മീഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനും ജര്‍മ്മന്‍ ആധിപത്യത്തിനുമെതിരെ ശക്തമായ നിലപാടെടുത്തു പോന്ന സിപ്രാസ് മന്ത്രിസഭയിലെ ധനമന്ത്രി യാനിസ് വരൗഫാക്കിസ് പെട്ടെന്ന് രാജിവെക്കുകയാണുണ്ടായത്.
യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ സുഗമമാക്കാന്‍ കടുംപിടുത്തക്കാരനായ വരൗഫാക്കിസ് രാജിവെച്ച് സിപ്രാസിന് ശക്തിപകരുകയായിരുന്നു എന്നാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സിപ്രാസ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നിട്ട് ഒരു പ്രയോജനവുമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് താന്‍ രാജിവെച്ചതെന്ന് പിന്നീടദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. വാസ്തവത്തില്‍, സിപ്രാസ് സര്‍ക്കാരിനെ 2015 ജനുവരിയില്‍ ഗ്രീക്കു ജനത അധികാരത്തിലെത്തിച്ചത് ചെലവുചുരുക്കല്‍ അടക്കമുള്ള നവഉദാരനയങ്ങള്‍ അവസാനിപ്പിക്കുന്നതിനായിരുന്നു. ഈ മാന്‍ഡേറ്റ് നിലനില്‍ക്കെ ജൂലൈ മാസം വീണ്ടുമൊരു ജനഹിതപരിശോധന നടത്തേണ്ട ഒരാവശ്യവുമില്ലായിരുന്നു.
ഏതു ത്യാഗത്തിനും തയ്യാറായി പോരാടാന്‍ ജനങ്ങള്‍ മുന്നോട്ടു വരുമ്പോള്‍ മൂലധന സമ്മര്‍ദ്ദത്താല്‍ ഭയപ്പെട്ട് നിലപാട് മാറ്റുന്ന മധ്യവര്‍ഗ്ഗ നേതൃത്വമാണ് സിപ്രാസിന്റേതെന്ന് തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. സാമ്രാജ്യത്വമൂലധനത്തിന്റെ ചലനക്രമങ്ങളെ സംബന്ധിച്ച് ശരിയും ശാസ്ത്രീയവുമായ ധാരണയില്ലാത്ത, വിപ്ലവവായാടിത്തവും വാചാടോപങ്ങളും മാത്രം കൈമുതലായുള്ള പെറ്റിബൂര്‍ഷ്വാനേതൃത്വങ്ങള്‍ക്ക് മുതലെടുപ്പു നടത്താന്‍ നിലവിലുള്ള വ്യവസ്ഥയില്‍ ഇടമുണ്ട് എന്നാണ് സിപ്രാസിന്റെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.
രാജിക്കുശേഷം ആസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന് അനുവദിച്ച അഭിമുഖത്തില്‍ വരൗഫാക്കിസ് തുറന്നടിച്ചിരിക്കുന്നത് ജനഹിത പരിശോധനയിലൂടെ യൂറോസോണില്‍ തുടരുന്നതിനും ചെലവുചുരുക്കല്‍ നടപ്പാക്കുന്നതിനുമുള്ള അനുകൂലതീരുമാനം ജനങ്ങളില്‍ നിന്ന് ഉണ്ടാകുമെന്ന് സിപ്രാസ് പ്രതീക്ഷിച്ചിരുന്നുവെന്നാണ്. അതായത് ഒരാഴ്ചക്കാലം ബാങ്കുകള്‍ പ്രവര്‍ത്തിക്കാതിരുന്നതും എ.ടി.എം കൗണ്ടറുകള്‍ അടഞ്ഞുകിടന്നതും പെന്‍ഷന്‍ പോലും കിട്ടാതെ സമ്മര്‍ദ്ദത്തിലായതും നിമിത്തം ഏതു വിധേനയും പണലഭ്യത ഉറപ്പാകുമെന്ന പ്രതീക്ഷയില്‍ യൂറോപ്യന്‍ യൂണിയന്റെ തീട്ടൂരങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുമെന്നായിരുന്നു സിപ്രാസിന്റെ കണക്കുകൂട്ടല്‍.
ഒന്നുകൂടി വിശദമാക്കിയാല്‍, ഗ്രീസിനുമേലുള്ള യൂറോ – അമേരിക്കന്‍ ഫിനാന്‍സ് മൂലധനസര്‍വാധിപത്യത്തിന് ഒരു “ജനാധിപത്യ നീതീകരണം” ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സിപ്രാസും കൂട്ടരും നടത്തിയ ഗൂഢനീക്കമായിരുന്നു റഫറണ്ടമെന്നും മറിച്ച് രാഷ്ട്രീയ പ്രബുദ്ധരായ ഗ്രീക്കു ജനത മൂലധനകേന്ദ്രങ്ങള്‍ക്കെതിരെ നിലപാട് ഉറപ്പിക്കുകയാണു ചെയ്തതെന്നും ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ജനഹിതഫലം പുറത്തുവന്ന ജൂലൈ 5 നു രാത്രിയില്‍ ആവേശത്തിനുപകരം നിരാശയായിരുന്നു പ്രധാനമന്ത്രിയുടെ മുഖത്ത് താന്‍ ദര്‍ശിച്ചതെന്ന് പിറ്റേദിവസം രാജിവെച്ച വരൗഫാക്കിസ് പ്രസ്തുത അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
എന്നാല്‍ ഏതു ത്യാഗത്തിനും തയ്യാറായി പോരാടാന്‍ ജനങ്ങള്‍ മുന്നോട്ടു വരുമ്പോള്‍ മൂലധന സമ്മര്‍ദ്ദത്താല്‍ ഭയപ്പെട്ട് നിലപാട് മാറ്റുന്ന മധ്യവര്‍ഗ്ഗ നേതൃത്വമാണ് സിപ്രാസിന്റേതെന്ന് തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. സാമ്രാജ്യത്വമൂലധനത്തിന്റെ ചലനക്രമങ്ങളെ സംബന്ധിച്ച് ശരിയും ശാസ്ത്രീയവുമായ ധാരണയില്ലാത്ത, വിപ്ലവവായാടിത്തവും വാചാടോപങ്ങളും മാത്രം കൈമുതലായുള്ള പെറ്റിബൂര്‍ഷ്വാനേതൃത്വങ്ങള്‍ക്ക് മുതലെടുപ്പു നടത്താന്‍ നിലവിലുള്ള വ്യവസ്ഥയില്‍ ഇടമുണ്ട് എന്നാണ് സിപ്രാസിന്റെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു
നവഉദാരനയങ്ങളെയും ചെലവുചുരുക്കല്‍ പദ്ധതിയെയും എതിര്‍ക്കുന്ന മുന്‍സഹപ്രവര്‍ത്തകരെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി സമാറെസിന്റെ വലതുപാര്‍ട്ടിയിലെയും യൂറോസോണിന്റെ ശിങ്കിടികളായ തീവ്രവലതുകക്ഷികളെയും ഭരണത്തിലുള്‍പ്പെടുത്തി കോര്‍പ്പറേറ്റ് സേവ നടത്താനാണ് സിപ്രാസിന്റെ നീക്കം.
വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടാകാമെങ്കിലും കെജ്‌രിവാളും കൂട്ടരും ഡെല്‍ഹിയില്‍ ചെയ്തതും ഇതുതന്നെയാണ്. ജനങ്ങള്‍ പോരാട്ടത്തിനു തയ്യാറാകുമ്പോഴും വ്യവസ്ഥയെ ശരിയായി വിശകലനം ചെയ്തു നിലപാടെടുത്തു മുന്നോട്ടു പോകാന്‍ കഴിയുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവമാണ് വര്‍ത്തമാനകാലത്തെ മുഖ്യവിഷയമെന്ന് “ഗ്രീക്ക് ട്രാജഡി”തെളിയിക്കുന്നു. ഇടതുപക്ഷം നേരിടുന്ന പ്രത്യയശാസ്ത്രരാഷ്ട്രീയ വെല്ലുവിളിയും ഇതു തന്നെ.
ഇതിനര്‍ത്ഥം സ്ഥിതി നിരാശാജനകമാണെന്നല്ല. ജനവിധിക്കെതിരെ ജൂലൈ 10 ന് യൂറോപ്യന്‍ കമ്മീഷനു മുന്നില്‍ 17 മണിക്കൂര്‍ നീണ്ടുനിന്ന മാരത്തോണ്‍ ചര്‍ച്ചക്കൊടുവില്‍ കീഴടങ്ങി നവഉദാരതീട്ടൂരങ്ങളുമായി തിരിച്ചെത്തിയ സിപ്രാസിനെ സിറിസയുടെ 201 അംഗകേന്ദ്രകമ്മിറ്റിയിലെ 109 പേരും പാര്‍ലമെന്റിലെ 15 എംപിമാരും അതിശക്തമായി എതിര്‍ക്കുകയുണ്ടായി. ജൂലൈ 5 ന് ജനങ്ങള്‍ തള്ളിക്കളഞ്ഞതേക്കാളും അഞ്ചു വര്‍ഷക്കാലം സമാറെസിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയതേക്കാളും കര്‍ക്കശവും ഭീതിദവുമായ ചെലവുചുരുക്കല്‍ പദ്ധതിയുമായി ജൂലൈ 16 ന് പാര്‍ലമെന്റിനെ അഭിമുഖീകരിച്ച സിപ്രാസിനെ രക്ഷിക്കാന്‍ തീവ്ര വലതുകക്ഷികള്‍ രംഗത്തെത്തി. സ്വന്തം മന്ത്രിസഭയിലെ നാലു മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെ സിറിസയിലെ 39 പാര്‍ലമെന്റംഗങ്ങള്‍ സിപ്രാസിനെതിരെ വോട്ടുചെയ്തു. പാര്‍ലമെന്റിനു പുറത്ത് തൊഴിലാളികളും യുവാക്കളും കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി സായുധപോലീസിനെ നേരിട്ടു.
നവഉദാരനയങ്ങളെയും ചെലവുചുരുക്കല്‍ പദ്ധതിയെയും എതിര്‍ക്കുന്ന മുന്‍സഹപ്രവര്‍ത്തകരെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി സമാറെസിന്റെ വലതുപാര്‍ട്ടിയിലെയും യൂറോസോണിന്റെ ശിങ്കിടികളായ തീവ്രവലതുകക്ഷികളെയും ഭരണത്തിലുള്‍പ്പെടുത്തി കോര്‍പ്പറേറ്റ് സേവ നടത്താനാണ് സിപ്രാസിന്റെ നീക്കം. അപ്രകാരം, യൂറോപ്യന്‍ യൂണിയനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഐഎംഎഫും അടിച്ചേല്പിക്കുന്ന ചെലവുചുരുക്കല്‍ പരമ്പര നടപ്പാക്കുന്നതോടെ ഗ്രീസിന്റെ ദേശീയകടം മൊത്തം ആഭ്യന്തരഉല്പാദനത്തിന്റെ 200 ശതമാനമാകുകയും സമ്പദ്ഘടന 10 ശതമാനം കണ്ടു ചുരുങ്ങുകയും തൊഴിലില്ലായ്മ 30 ശതമാനത്തിലധികമാകും ചെയ്യുന്ന ഭയാനകമായ സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഗ്രീസുമായി ശത്രുതയില്‍ കഴിയുന്ന നാറ്റോ അംഗമായ തുര്‍ക്കിയെ ഉപയോഗിച്ച് ഗ്രീസിനെ ആക്രമിക്കാനും സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കാനും യൂറോപ്യന്‍ കേന്ദ്രങ്ങള്‍ കരുനീക്കങ്ങള്‍ നടത്തുമെന്ന ഭയത്തിലാണ് സിപ്രാസ് യൂറോ വിട്ടുപോകാതെ കീഴടങ്ങിയതെന്ന ഒരു വീക്ഷണവും പ്രചാരത്തിലുണ്ട്. എന്നാല്‍ ഗ്രീസ് യൂറോപ്യന്‍ യൂണിയന് പുറത്തുപോവുകയും നാറ്റോ ആക്രമിക്കുകയും ചെയ്യുമായിരുന്ന സാഹചര്യം ഇപ്പോഴത്തെ അപമാനകരമായ കീഴടങ്ങലിനേക്കാള്‍ രാഷ്ട്രീയമായി പുരോഗമനപരമാകുമായിരുന്നു.
ഉപസംഹാരം
ഈ ഗ്രീക്കുദുരന്തത്തിന്റെ പാഠങ്ങള്‍ നിരവധിയാണ്. മുമ്പു സൂചിപ്പിച്ചതുപോലെ, പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധിയിലേക്കു നീങ്ങുന്ന കോര്‍പ്പറേറ്റ് മൂലധനത്തെയും ലോകജനതക്കുമേല്‍ അതു നടത്തുന്ന നിരന്തര കടന്നാക്രമണങ്ങളെയും വിശകലനം ചെയ്യാന്‍ സിപ്രാസ് നേതൃത്വം കൊടുക്കുന്ന സിറിസയിലെ മധ്യവര്‍ഗ്ഗ വിഭാഗത്തിനു കഴിയില്ല. പാന്‍- യൂറോപ്യന്‍ കോര്‍പ്പറേറ്റ് മൂലധനത്തിന്റെ രാഷ്ട്രീയ സാമ്പത്തിക രൂപമായ യൂറോസോണില്‍ നിന്നു പുറത്തു കടന്ന് സ്വന്തമായ നാണയവ്യവസ്ഥയും ദേശിയ സമ്പദ്ഘടനയും പുനരുജ്ജീവിപ്പിക്കാതെ ഗ്രീസിനു രക്ഷയില്ലെന്ന രാഷ്ട്രീയ തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടെങ്കിലും സിപ്രാസിനെ പോലുള്ളവര്‍ക്ക് അതില്ലാതെപോയി.
യൂറോപ്യന്‍ യൂണിയനില്‍ നിന്നും യൂറോയില്‍ നിന്നും പിന്മാറിയാല്‍ ഗ്രീസ് തകരുമെന്ന യൂറോപ്യന്‍ സാമ്രാജ്യത്വവാദികളുടെ ഭീഷണിക്കുമുമ്പില്‍ അയാള്‍ കീഴടങ്ങി. കോര്‍പ്പറേറ്റ് വികസന പരിപ്രേക്ഷ്യത്തിനെതിരെ ഒരു ജനപക്ഷവികസനബദലിന്റെ ആവശ്യകതയെ സംബന്ധിച്ച ഒരു കാഴ്ചപ്പാടും സിപ്രാസിനും കൂട്ടര്‍ക്കുമുണ്ടായിരുന്നില്ല. തന്നിമിത്തം യൂറോപ്യന്‍ സാമ്രാജ്യവാദികളുമായി പൊതുലക്ഷ്യം പങ്കിടുന്ന ഗ്രീസിലെ തന്നെ ഉപരിവര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ക്ക് സിറിസ നേതൃത്വം കീഴടങ്ങുകയാണുണ്ടായത്.
ഗ്രീസുമായി ശത്രുതയില്‍ കഴിയുന്ന നാറ്റോ അംഗമായ തുര്‍ക്കിയെ ഉപയോഗിച്ച് ഗ്രീസിനെ ആക്രമിക്കാനും സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കാനും യൂറോപ്യന്‍ കേന്ദ്രങ്ങള്‍ കരുനീക്കങ്ങള്‍ നടത്തുമെന്ന ഭയത്തിലാണ് സിപ്രാസ് യൂറോ വിട്ടുപോകാതെ കീഴടങ്ങിയതെന്ന ഒരു വീക്ഷണവും പ്രചാരത്തിലുണ്ട്. എന്നാല്‍ ഗ്രീസ് യൂറോപ്യന്‍ യൂണിയന് പുറത്തുപോവുകയും നാറ്റോ ആക്രമിക്കുകയും ചെയ്യുമായിരുന്ന സാഹചര്യം ഇപ്പോഴത്തെ അപമാനകരമായ കീഴടങ്ങലിനേക്കാള്‍ രാഷ്ട്രീയമായി പുരോഗമനപരമാകുമായിരുന്നു.
ഗ്രീസിനെ മാത്രമല്ല, യൂറോപ്പിനെയാകെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനും നവഉദാരവാദികള്‍ക്കും കോര്‍പ്പറേറ്റ് മൂലധനകേന്ദ്രങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ തിരിയുന്നതിനും അതു സഹായകരമാകുമായിരുന്നു. നേരേ മറിച്ച്, യൂറോപ്യന്‍ യൂണിയനില്‍ നിന്നു ഗ്രീസ് പുറത്തുവരുന്നപക്ഷം, അന്തര്‍സാമ്രാജ്യത്വവൈരുധ്യങ്ങള്‍ മൂര്‍ഛിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, പ്രത്യേകിച്ചും അമേരിക്കന്‍ ഏകധ്രുവക്രമം ഒരു ബഹുധ്രുവക്രമത്തിലേക്കു നീങ്ങിയഘട്ടത്തില്‍, ഈ വൈരുധ്യങ്ങളെ അടവുപരമായി ഉപയോഗപ്പെടുത്തി അതിജീവനസാധ്യതകള്‍ തേടാമായിരുന്നതും അപക്വമായ സിറിസ നേതൃത്വം അവഗണിക്കുകയാണുണ്ടായത്. റഷ്യ സഹായസന്നദ്ധത അറിയിച്ചിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്.
യൂറോസോണിന്റെ മൂലധനാധിപത്യത്തില്‍ നിന്നു വിട്ടുപോരാന്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു ഇതു പ്രചോദനമാകുമായിരുന്നു. അതേസമയം ഗ്രീസിനെ വരുതിയിലാക്കിയതോടെ, യൂറോസോണിലെ ഇതര ദുര്‍ബല കണ്ണികളെയും കൂടുതല്‍ കാര്‍ക്കശ്യത്തോടെ കൈകാര്യം ചെയ്യാന്‍ ജര്‍മ്മനിക്കും മറ്റും സഹായകരമായിരിക്കുന്നു. തീര്‍ച്ചയായും ഇക്കാര്യങ്ങളെ സംബന്ധിച്ചെല്ലാം വിലയിരുത്തി പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകതൊഴിലാളിവര്‍ഗ്ഗവും അതിന്റെ രാഷ്ട്രീയ നേതൃത്വവും തയ്യാറാകേണ്ടതുണ്ട്.