| Tuesday, 24th May 2022, 7:23 pm

സ്‌ട്രേഞ്ചര്‍ തിങ്സ് നാലാം സീസണ്‍ വരുന്നു : അവസാന എപ്പിസോഡിന്റെ നീളം രണ്ടര മണിക്കൂര്‍ എന്ന് റിപ്പോര്‍ട്ടുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്താകമാനം ആരാധകരുള്ള നെറ്റ് ഫ്‌ലിക്‌സിന്റെ സയന്‍സ് ഫിക്ഷന്‍ സീരിസാണ് സ്‌ട്രേഞ്ചര്‍ തിങ്സ്. 2016 ലാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ സീരീസ് സ്ട്രീം ആരംഭിച്ചത്. നെറ്റ് ഫ്‌ലിക്‌സിലൂടെ സ്ട്രീം ചെയ്യപ്പെട്ട സീരിസുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സീരിസുകളില്‍ ഒന്നാണ് ഇത്.
എല്ലാതരം പ്രേക്ഷകരേയും തൃപ്തി പെടുത്തുന്നു എന്നതാണ് സീരിസിനെ ഇത്ര ജനപ്രിയമാക്കിയത്.

മൂന്ന് സീസണുകളുള്ള സീരിസിന്റെ നാലാം സീസണ്‍ മേയ് 27 നാണ് റീലീസ് ചെയ്യുക. നാലാം ഭാഗത്തിന്റെ ഒന്നാം വോളിയം മാത്രമാണ് മേയ് 27 ന് റിലീസ് ചെയ്യുക ആദ്യ വോളിയത്തില്‍ ഏഴ് എപ്പിസോഡുകളാണ് ഉള്ളത്.

രണ്ടാം വോളിയം റീലീസ് ചെയ്യുക ജൂലൈ ഒന്നിനാണ് രണ്ട് എപ്പിസോഡുകളാവും രണ്ടാമത്തെ വോളിയത്തില്‍ ഉണ്ടാകുക. നാലാം സീസണിലെ അവസാന എപ്പിസോഡിന് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

80 കളില്‍ അമേരിക്കയിലെ ഇന്ത്യാനയിലെ ഒരു സാങ്കല്‍പിക നഗരമായ ഹോക്കിന്‍സിലാണ് സ്‌ട്രേഞ്ചര്‍ തിങ്സിന്റെ കഥ നടക്കുന്നത്. വില്‍ എന്ന കഥാപാത്രത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില വിചിത്രമായ സംഭവങ്ങളും തുടര്‍ന്ന് അവന്റെ അമ്മ, സഹോദരന്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന അന്വേഷണവുമായിട്ടാണ് കഥ പുരോഗമിക്കുന്നത്.

ആദ്യ പരമ്പരയിലെ കാലഘട്ടത്തിന് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന സംഭവങ്ങളെയാണ് രണ്ടാമത്തെ സീസണില്‍ കാണിക്കുന്നത്. ഡഫര്‍ സഹോദരന്മാരാണ് സ്‌ട്രേഞ്ചര്‍ തിങ്സിന്റെ ക്രീയേറ്റേഴ്‌സ്. നാലാം സീസണ് നിലവിലെ സകല റെക്കോര്‍ഡുകളും തകര്‍ക്കും എന്നാണ് കരുതപ്പെടുന്നത്.

Content Highlight :  The length of the last episode of stranger things is reported to be two and a half hours

We use cookies to give you the best possible experience. Learn more