ഖത്തർ ലോകകപ്പിലെ കയ്പേറിയ പരാജയത്തിന് ശേഷം ശിഥിലമായ ബ്രസീൽ രാജ്യാന്തര ടീമിനെ നയിക്കാൻ പുതിയ കപ്പിത്താനെ ഉടൻ നിയമിക്കാനാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഖത്തർ ലോകകപ്പിലെ കയ്പേറിയ പരാജയത്തിന് ശേഷം ശിഥിലമായ ബ്രസീൽ രാജ്യാന്തര ടീമിനെ നയിക്കാൻ പുതിയ കപ്പിത്താനെ ഉടൻ നിയമിക്കാനാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കഴിഞ്ഞ തവണത്തെ റണ്ണർ അപ്പുകളായ ക്രൊയേഷ്യൻ ടീമാണ് ബ്രസീലിന് ലോകകപ്പിൽ നിന്നും പുറത്തേക്കുള്ള വഴിയൊഴുക്കിയത്.
തോൽവിയോടെ ബ്രസീലിന്റെ മികച്ച പരിശീലകരിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന ടിറ്റെ ബ്രസീൽ ഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനം രാജിവെച്ചു. തുടർച്ചയായ ആറ് വർഷങ്ങളിൽ ബ്രസീലിനെ മുന്നിൽ നിന്ന് നയിച്ച ടിറ്റെ കോപ്പ അമേരിക്കൻ കിരീടം ഉൾപ്പെടെ ബ്രസീലിനായി നേടിക്കൊടുത്തിരുന്നു.
ടിറ്റെയുടെ രാജിയോടെയും നെയ്മർ അടക്കമുള്ള സൂപ്പർ താരങ്ങളുടെ ലോകകപ്പ് തോൽവിക്ക് ശേഷം ബ്രസീൽ ടീമിനെ നയിക്കാൻ പുതുതായി വരുന്ന പരിശീലകൻ ആരായിരിക്കും എന്നതിന് പല അഭ്യൂഹങ്ങളും ആരാധകർ പ്രചരിപ്പിക്കുന്നുണ്ട്.
എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ കോച്ച് പെപ് ഗ്വാർഡിയോളയാകും ബ്രസീലിന്റെ അടുത്ത കോച്ചായി എത്തുക എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ പെപ്പുമായി ബന്ധപ്പെട്ടെന്നും എന്നാൽ മറുപടിയൊന്നും ലഭിച്ചില്ലെന്നുമുള്ള റിപ്പോർട്ടുകളാണ് വിഷയവുമായി ബന്ധപ്പെട്ട് പുതുതായി പുറത്തുവന്നിരിക്കുന്നത്. ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് എഡ്നോൾഡോ റോഡ്രിഗസാണ് പെപ്പിനെ ബ്രസീൽ കോച്ചാകാൻ ക്ഷണിക്കുകയും. അദ്ദേഹവുമായി ചർച്ചകൾ നടത്തുകയും ചെയ്തത്.
ലോകകപ്പിന് മുമ്പേ തന്നെ ഗ്വാർഡിയോള ബ്രസീൽ പരിശീലക സ്ഥാനത്തേക്ക് നിയമിക്കപ്പെടും എന്ന തരത്തിൽ അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു.
ബ്രസീലിനെ പരിശീലിപ്പിക്കാൻ യൂറോപ്പിൽ നിന്നും ഒരു പരിശീലകനെ എത്തിക്കണമെന്നത് ആരാധകരും ഒരുപാട് നാളായി ഉയർത്തുന്ന ആവശ്യമാണ്. ബ്രസീൽ ഇതിഹാസ താരം റൊണാൾഡോ അടക്കം ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.
മുമ്പും പെപ്പിനെ നിയമിക്കാനായി നടത്തിയ ശ്രമങ്ങൾക്ക് അദ്ദേഹം വാങ്ങുന്ന ഉയർന്ന പ്രതിഫലമാണ് തടസ്സമായി നിന്നത്. എന്നാൽ നിലവിലെ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ്പിന് 2025 വരെ സിറ്റി കരാർ നീട്ടി നൽകിയിട്ടുണ്ട്. കരാർ ഉപേക്ഷിച്ച് പെപ്പ് ബ്രസീൽ പരിശീലക സ്ഥാനം ഏറ്റെടുത്താൽ, ബ്രസീൽ പരിശീലകനാവുന്ന ആദ്യത്തെ വിദേശ പരിശീലകൻ എന്ന റെക്കോഡ് പെപ്പിന്റെ പേരിലാകും.
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ എന്ന വിളിപ്പേരുള്ള പെപ്പ് ഗ്വാർഡിയോള ബാർസിലോന, ബയേൺ, മാൻസിറ്റി അടക്കമുള്ള ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
Content Highlights:The legendary coach Pep Guardiola will now lead Brazil; Report