ന്യൂദല്‍ഹി: ഭരണഘടനയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും വിഭാഗീയതയില്ലാതെ സാമൂഹ്യ ഐക്യത്തെ ശക്തിപ്പെടുത്തുവാനും വേണ്ടി അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14ന് അഞ്ച് മണിക്ക് പ്രതിജ്ഞയെടുക്കുമെന്ന് ഇടതുകക്ഷികള്‍. സി.പി.ഐ.എം, സി.പി.ഐ, സി.പി.ഐ.എം.എല്‍ ലിബറേഷന്‍, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി എന്നീ ഇടതുകക്ഷികളാണ് സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സാമൂഹ്യമായ ഐക്യദ്ധാര്‍ഡ്യത്തോടെ, ശാരീരികമായി മാത്രം അകലം പാലിച്ചു കൊണ്ട്, സാമൂഹ്യമായ അകലം പാലിക്കാതെ ഇന്ത്യയിലെ ജനങ്ങള്‍ ഏപ്രില്‍ 14ന് പ്രതിജ്ഞ ചൊല്ലണമെന്ന് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ലോക്ഡൗണില്‍ ദുരിതം അനുഭവിക്കുന്ന അര്‍ഹരായവര്‍ക്ക് അടിയന്തിരമായി ധനസഹായവും ഭക്ഷണവും നല്‍കാന്‍ പ്രതിജ്ഞയിലൂടെ ആവശ്യപ്പെടണമെന്നും പറഞ്ഞു.
മതത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ പരിമിതിയുടെയോ തരംതിരിവ് ഇല്ലാതെ സാമൂഹ്യ ഐക്യത്തെ ശക്തിപ്പെടുത്തും എന്ന് പ്രതിജ്ഞയെടുക്കണം. ലോക്ഡൗണില്‍ ദുരിതത്തിലായ മനുഷ്യരെ സഹായിക്കുന്നതിന് ജനങ്ങള്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
സീതാറാം യെച്ചൂരി, ഡി.രാജ, ദീപാങ്കര്‍ ഭട്ടാചാര്യ, ദേബബ്രത ബിശ്വാസ്, മനോജ് ഭട്ടാചാര്യ എന്നിവരാണ് പ്രസ്താവന പുറത്തിറക്കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ