തിരുവനന്തപുരം: കേരളത്തില്‍ ഒരു ലക്ഷം കടന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ ലീഡ്. കേരളത്തിലെ ഒന്‍പത് ലോക്‌സഭാ മണ്ഡലങ്ങളിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷത്തിലധികം ലീഡുള്ളത്.
എറണാംകുളം, ഇടുക്കി, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പൊന്നാനി, വടകര, വയനാട് എന്നീ മണ്ഡലങ്ങളിലാണ് യു.ഡി. എഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ച ലീഡ് നില നിര്‍ത്തുന്നത്. രാഹുല്‍ ഗാന്ധിയുടേതാണ് ഏറ്റവും ഉയര്‍ന്ന ലീഡ്. 3,64,422 ആണ് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ലീഡ് നില.
വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ ലീഡ് 1,15,157 ആണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയാണ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.
എറണാംകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ 2,50,385 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ജെ. ഷൈന്‍, ബി.ജെ.പിയുടെ കെ രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍.
കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്റെ ലീഡ് 1,48,655 ആണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. മുകേഷ് രണ്ടാം സ്ഥാനത്തും ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ജി മൂന്നാം സ്ഥാനത്തുമാണ്. കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്റെ ലീഡ് 1,12,909 ആണ്.
കോഴിക്കോട് 1,46,176 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ ലീഡ് ചെയ്യുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എളമരം കരീം രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ബി.ജെപി യുടെ എം. ടി രമേശ് മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്.
ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ ലീഡ് 1,33,727 ആണ്. മലപ്പുറത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീര്‍ 3,00,118 വോട്ടുകളുടെ ലീഡ് നിലനിര്‍ത്തുമ്പോള്‍ പൊന്നാനിയില്‍ എം.പി അബ്ദുസ്സമദ് സമദാനി 2,34,792 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുന്നു.
Content Highlight: The lead of 9 U.D.F candidates has crossed l lakh