കെ.ജി.എഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് സലാര്‍. പ്രഭാസ് നായകനാകുന്ന ചിത്രം ഡിസംബര്‍ 22നാണ് തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ പൃഥ്വിരാജും നായകനാകുന്നുണ്ട്. ഇപ്പോള്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പ്രഭാസിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.
സ്വന്തം താരപദവിയെ കുറിച്ച് അധികമൊന്നും ചിന്തിക്കാത്ത ഒരാളാണ് പ്രഭാസെന്നും സലാറിന്റെ സെറ്റില്‍ ഏറ്റവും അവസാനം ഇരിക്കുന്ന ആളാണ് അദ്ദേഹമെന്നും പൃഥ്വിരാജ് പറഞ്ഞു.
സെറ്റില്‍ കൂടെയുള്ളയാള്‍ക്ക് ഇരിക്കാന്‍ കസേരയില്ലാത്ത സമയത്ത് അയാള്‍ക്ക് കസേര കിട്ടുന്നത് വരെ പ്രഭാസ് നില്‍ക്കുമെന്ന കാര്യവും പൃഥ്വിരാജ് അഭിമുഖത്തില്‍ പറയുന്നു. പ്രഭാസിനൊപ്പം സെറ്റില്‍ ഇരിക്കുമ്പോള്‍ മറ്റൊരു ഇന്‍ഡസ്ട്രിയില്‍ ആണെന്ന് ഒരിക്കല്‍ പോലും തനിക്ക് തോന്നിയിട്ടില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
‘സ്വന്തം താരപദവിയെ കുറിച്ച് അധികമൊന്നും ചിന്തിക്കാത്ത ഒരു നടനാണ് പ്രഭാസ്. സലാറിന്റെ സെറ്റില്‍ ഏറ്റവും അവസാനം ഇരിക്കുന്ന ആളും പ്രഭാസാണ്. കൂടെയുള്ള ആള്‍ക്ക് ഇരിക്കാന്‍ കസേര കിട്ടിയില്ലെങ്കില്‍ അയാള്‍ക്ക് കസേര കിട്ടുന്നത് വരെ പ്രഭാസ് നില്‍ക്കാറുണ്ട്. അവന്‍ നല്ല ഒരു ജെന്റില്‍മാനാണ്.
ഞാന്‍ ആ സിനിമയുടെ സെറ്റില്‍ ഉള്ളപ്പോള്‍ മറ്റൊരു ഇന്‍ഡസ്ട്രിയില്‍ ആണെന്ന് ഒരിക്കല്‍ പോലും എനിക്ക് തോന്നിയിട്ടില്ല. ആ സെറ്റില്‍ എനിക്ക് ഒരു പ്രാധാന്യകുറവും ഇതുവരെ ഫീല്‍ ചെയ്തിരുന്നില്ല. പ്രഭാസ് വലിയ ഒരു നാടനാണ്. എന്നാല്‍ ആ ചിന്ത അയാള്‍ക്ക് ഇല്ല,’ പൃഥ്വിരാജ് പറഞ്ഞു.
ഇന്ത്യന്‍ സിനിമ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തനിക്ക് വലിയ അത്ഭുതം തോന്നിയെന്നും കഥ കേള്‍ക്കുന്നതിന് മുമ്പ് ഇത്തരം ഒരു സിനിമയാകും ഇതെന്ന് താന്‍ കരുതിയിരുന്നില്ലെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ പറയുന്നു.
‘സലാറിന്റെ കഥ കേട്ടപ്പോള്‍ എനിക്ക് വലിയ അത്ഭുതം തോന്നി. കഥ കേള്‍ക്കുന്നതിന് മുമ്പ് ഇത്തരം ഒരു സിനിമയാകും ഇതെന്ന് ഞാന്‍ കരുതിയിരുന്നില്ല. രണ്ട് സുഹൃത്തുകളുടെ കഥയാകും സിനിമ പറയുന്നതെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
പ്രശാന്ത് നീല്‍ പ്രഭാസിനൊപ്പം ചെയ്യാന്‍ പോകുന്ന സിനിമയെന്ന് പറയുമ്പോള്‍ എന്റെ മനസില്‍ ഒരുപാട് വ്യത്യസ്തമായ ഒരു ചിന്തയായിരുന്നു ഉണ്ടായിരുന്നത്. അത് തന്നെയാണ് സലാര്‍ ഒരുക്കുന്ന സര്‍പ്രൈസ്,’ പൃഥ്വിരാജ് പറഞ്ഞു.
content highlights: The last person on the set is Prabhas; Will not sit until those with him get a chair: Prithviraj