| Friday, 31st December 2021, 11:49 pm

ബല്‍റാം കുമാര്‍ ഉപാധ്യായ, മഹിപാല്‍ യാദവ് എന്നിവര്‍ എ.ഡി.ജിപിമാരാകും; പൊലീസ് തലപ്പത്ത് വമ്പന്‍ അഴിച്ചുപണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി കേരള സര്‍ക്കാര്‍. വിവിധ ജില്ലാ പൊലീസ് മേധാവിമാരെ സ്ഥലം മാറ്റുകയും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ നല്‍കുകയും ചെയ്തു.

ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സ് ഐ.ജിയായി നിയമിച്ചു. പി. പ്രകാശിനെ ദക്ഷിണമേഖല ഐ.ജിയായും ആര്‍. നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയായും നിയമിച്ചു.

സ്പര്‍ജന്‍ കുമാറാണ് തിരുവനന്തപുരം കമ്മീഷണര്‍. എ.വി ജോര്‍ജ് കോഴിക്കോട് കമ്മീഷണറായി തുടരും. ഐ.ജി മാരായ മഹിപാല്‍ യാദവ്, ബല്‍റാം കുമാര്‍ എന്നിവര്‍ക്ക് എ.ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കി.

മഹിപാൽ യാദവ്‌, ബൽറാം കുമാർ ഉപാധ്യായ

ഗുണ്ടാ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തിരുവനന്തപുരത്ത് പുതിയ കമ്മീഷണറും റൂറല്‍ എസ്.പിയും എത്തുന്നു എന്നതാണ് അഴിച്ചു പണിയിലെ ശ്രദ്ധേയമായ കാര്യം. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ പദവി ഐ.ജി റാങ്കിലേക്ക് ഉയര്‍ത്തിയതാണ് മറ്റൊരു നിര്‍ണായക നീക്കം.

തുടര്‍ച്ചയായുള്ള വിവാദങ്ങളില്‍ മുഖം നഷ്ടപ്പെട്ടിരിക്കെയാണ് അഴിച്ചുപണി നടത്തുന്നതെന്നും ശ്രദ്ധേയമാണ്. ആറ് ഡി.ഐ.ജിമാരെ ഐ.ജി റാങ്കിലേക്ക് പ്രമോട്ട് ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: The Kerala government has carried out a major overhaul of the police chief

We use cookies to give you the best possible experience. Learn more