കാഠ്മണ്ഡു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ നേപ്പാള്‍ ക്യാപ്റ്റനും മുന്‍ ദല്‍ഹി ക്യാപിറ്റല്‍സ് താരവുമായ സന്ദീപ് ലാമിച്ചനെ കുറ്റക്കാരനെന്ന് വിധിച്ച് കാഠ്മണ്ഡു ജില്ലാ കോടതി. അടുത്ത വാദത്തില്‍ പ്രതിക്ക് ശിക്ഷ വിധിക്കും.
ഇരയെ ശാരീരികവും മാനസികവുമായ പീഡിപ്പിച്ചതിന് ലാമിച്ചനെ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ അറ്റോര്‍ണി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ലാമിച്ചന്റെ ബാങ്ക് അക്കൗണ്ടും സ്വത്തുക്കളും മരവിപ്പിച്ചു.
2022 ഓഗസ്റ്റിലാണ് 17 വയസുകാരിയെ ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്ന് കാഠ്മണ്ഡു ജില്ലാ അറ്റോര്‍ണി ലാമിച്ചനെതിരെ കേസെടുത്തിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട സന്ദീപിന് ഈ വര്‍ഷം ജനുവരിയില്‍ ജാമ്യം ലഭിച്ചിരുന്നു. ധ്രുവ രാജ് നന്ദ, രമേഷ് ദഹല്‍ എന്നിവരടങ്ങിയ ബെഞ്ച് ഉപാധികളോടെ 20 ലക്ഷം രൂപയുടെ ജാമ്യത്തിലാണ് ലാമിച്ചനെക്ക് ജാമ്യം നല്‍കിയത്.
ജാമ്യം ലഭിച്ചതിന് ശേഷം നടന്ന കളിയില്‍ സ്‌കോട്ട്‌ലാന്റ് താരങ്ങള്‍ ലാമിച്ചാനെക്ക് കൈകൊടുക്കാതെ പ്രതിഷേധിച്ചിരുന്നു. മറ്റ് നേപ്പാള്‍ താരങ്ങള്‍ക്ക് സ്‌കോട്ട്‌ലാന്‍ഡ് കളിക്കാര്‍ ഹസ്തദാനം നല്‍കുകയും ചെയ്തിരുന്നു. നേപ്പാളില്‍ നിന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനാണ് 23 കാരനായ ലാമിച്ചനെ.
Content Highlight: The Kathmandu District Court convicted former Nepal captain and former Delhi Capitals player Sandeep Lamichhan