ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിന് അനുമതി നിഷേധിച്ച സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്. ജൂണ്‍ 14ന് ചടങ്ങ് നടത്തിക്കൊള്ളാന്‍ പൊലീസ് കമ്മീഷണര്‍ വാക്കാല്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ചടങ്ങ് നിശ്ചയിച്ചതെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു.
‘നേരത്തെ, രണ്ട് തവണയാണ് ചടങ്ങ് മാറ്റിവെച്ചത്. മെയ് 31നും ജൂണ്‍ 7നും. സംസ്ഥാനത്തെ 7800 വ്യത്യസ്ത പ്രദേശങ്ങളിലായും 3500 മറ്റ് സ്ഥലങ്ങളിലായും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചടങ്ങിന്റെ ഭാഗമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഞങ്ങള്‍ നടത്തിയിരുന്നു. കെ.പി.സി.സി ഓഫീസില്‍ 150ആളുകലെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂവെന്ന് കൃത്യമായി പറഞ്ഞിരുന്നു. എന്നിട്ടും അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി യെദിയൂരപ്പയുടെ വിദ്വേഷ രാഷ്ട്രീയം എന്നെ അത്ഭുതപ്പെടുത്തുന്നു’, ഡി.കെ ശിവകുമാര്‍ പറഞ്ഞു.
സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നു. അവര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ മാത്രം നടപടി സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.
ബംഗാളിലും ബീഹാറിലും ബി.ജെ.പി നേതാക്കള്‍ വലിയ റാലികള്‍ സംഘടിപ്പിക്കുന്നു. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യത്യസ്ത നിയമങ്ങളാണോ എന്നും ഡി.കെ ശിവകുമാര്‍ ചോദിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ