ന്യൂദല്‍ഹി: രാമായണവും, ശക്തിമാനും മാത്രമല്ല ജംഗിള്‍ ബുക്കും തിരികെ വരുന്നു. കൊറോണ ലോക്ക് ഡൗണിനെ തുടര്‍ന്ന് ആളുകളുടെ ബോറടി മാറ്റുന്നതിനായാണ് ജംഗിള്‍ ബുക്ക് വീണ്ടും സംപ്രേക്ഷണം ചെയ്യുന്നത്.
ദുരദര്‍ശന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഏപ്രില്‍ എട്ട് മുതല്‍ ഉച്ചക്ക് ഒരുമണിക്കാണ് ജംഗിള്‍ ബുക്ക് സംപ്രേക്ഷണം ചെയ്യുക.
പലരുടെയും കുട്ടികാല നൊസ്റ്റാള്‍ജിയയില്‍ പ്രധാനപ്പെട്ട ഒന്നാണ് ജംഗിള്‍ ബുക്ക്. റുഡ്യാഡ് ക്ലിപ്പിംങ് എഴുതിയ നോവലാണ് അനിമേഷന്‍ രൂപത്തില്‍ എത്തുന്നത്.
കാട്ടിലകപ്പെടുന്ന മനുഷ്യക്കുട്ടിയും ഈ മനുഷ്യക്കുട്ടിയെ വളര്‍ത്തുന്ന ചെന്നായ്ക്കൂട്ടവും വില്ലനായി എത്തുന്ന ഷേര്‍ഖാന്‍ എന്ന കടുവയും എല്ലാം അടങ്ങുന്നതായിരുന്നു ജംഗിള്‍ ബുക്ക്.
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇറങ്ങിയ ഈ നോവല്‍ ലോകവ്യാപകമായി ഹിറ്റായിരുന്നു. 1993ലായിരുന്നു ദൂരദര്‍ശന്‍ ആദ്യമായി ജംഗിള്‍ ബുക്ക് സംപ്രേക്ഷണം ചെയ്തത്.