കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. തൊടുപുഴ ചുങ്കം സ്വദേശി നോബി കുര്യാക്കോസിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
യുവതിയുടെയും മക്കളുടെയും ആത്മഹത്യയിൽ, അസ്വാഭാവിക മരണത്തിനാണ് ആദ്യഘട്ടത്തില്‍ പൊലീസ് കേസെടുത്തത്. നിലവില്‍ നോബി കുര്യാക്കോസിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതായാണ് വിവരം.
ബന്ധുക്കളുടെയും കുടുംബങ്ങളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
കഴിഞ്ഞ ഒമ്പത് മാസമായി ഇവര്‍ പിരിഞ്ഞ് താമസിക്കുകയാണ്. വിവാഹമോചന കേസ് ഉള്‍പ്പെടെ കോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെയാണ് യുവതിയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.
പാറോലിക്കല്‍ സ്വദേശികളായ ഷൈനി, ഇവാന, അലീന എന്നിവരാണ് ട്രെയിന്‍ തട്ടി മരിച്ചത്. ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഏറ്റുമാനൂരില്‍ വെച്ച് കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസ് ഇടിച്ചാണ് അമ്മയും മക്കളും മരണപ്പെട്ടത്. അതിരമ്പുഴ ഗേറ്റിന് സമീപത്തായാണ് അപകടം നടന്നത്.
മൂവരും കെട്ടിപിടിച്ച് ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്നും ഹോണടിച്ചിട്ടും ട്രാക്കില്‍ നിന്ന് മാറിയില്ലെന്നും ലോക്കോ പൈലറ്റ് മൊഴി നല്‍കിയിരുന്നു.
Content Highlight: The issue of ettumanoor mother and girl children death husband in police custody