| Friday, 5th February 2016, 4:29 pm

'ഇസ്‌ലാംവല്‍ക്കരണ'മെന്ന് ആരോപിക്കുന്ന പോണ്ടിച്ചേരി സര്‍വ്വകലാശാല അധികാരികളോട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംഘപരിവാറിന്റെ അതേ സ്വരമാണ് വി.സിയില്‍ നിന്ന് ഞങ്ങള്‍ക്ക് കേള്‍ക്കാനായത്. സര്‍വകലാശാലയെ മുന്‍ വി.സി തരീന്‍ കലാലയത്തെ ഇസ്‌ലാംവല്‍ക്കരിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലുള്ള ആരോപണങ്ങള്‍ ഇസ്‌ലാംവിരുദ്ധതയുടെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്നവയാണ്.  കാശ്മീരില്‍ നിന്ന് പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ തീവ്രവാദികളാണെന്ന സംശമുണ്ടെന്ന് തുടങ്ങി ഹലാല്‍ ചിക്കന്‍ മെസില്‍ നല്‍ക്കുന്നത് ഇസ്‌ലാംവല്‍ക്കരണത്തിന്റെ ഭാഗമായാണെന്ന് വരെ നീളുന്നു. നിലവില്‍ ക്യാമ്പസില്‍ ഒരു അമ്പലമുണ്ടെന്നിരിക്കെ പള്ളി പണിയാന്‍ ശ്രമിക്കുന്നുണ്ടെന്നും  ആരോപിക്കുന്നു.



കെട്ടിടം ഉദ്ഘാടനം ചെയ്തീട്ടും വിദ്യാര്‍ത്ഥികള്‍ക്ക് 24 മണിക്കൂര്‍ ലെബ്രറി കോംപ്ലക്‌സ് തുറന്ന് കൊടുത്തിട്ടില്ല. വി.സി ഇന്‍ ചാര്‍ജ്ജ് പറയുന്ന കാരണം പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങി നടക്കുന്നത്് ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നാണ്.


| ഒപ്പിനിയന്‍ : നിധിന്‍ നാഥ് ദളിതന്‍ |

“ഇത് സര്‍വകലാശാലയാണ് സംഘപരിവാറിന്റെ ശാഖയല്ല..”

കഴിഞ്ഞ കുറച്ച് നാളുകളായി പോണ്ടിച്ചേരി സര്‍വകലാശാലയിലെ അധികാരികളുടെ ഇടപെടലുകള്‍ കാണുമ്പോള്‍ ഇത് വിദ്യാഭ്യാസ സ്ഥാപനമാണോയെന്ന് സംശയം ഞങ്ങള്‍ക്ക് തോന്നുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന സംഘപരിവാറിന്റെ ഇഷ്ടത്തിന് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന അധികാരികളാണ് ഇന്ന് ഈ സര്‍വകലാശാലയിലുള്ളത്.

വലിയ സമരത്തിനൊടുവിലാണ് വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ മാത്രം സ്വീകരിച്ചിരുന്ന വി.സി ചന്ദ്രാ ക്യഷ്ണമൂര്‍ത്തിയെ മാറ്റിയത്. പക്ഷെ പിന്നീട് ചുമതലയെടുത്തവരും പഴയ നിലപാട്് തന്നെയാണ് തുടര്‍ന്ന്് കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പഠന അന്തരീക്ഷം മെച്ചപെടുത്തുന്നതിനടക്കം ഒരു നടപടിയും ഇവര്‍ സ്വീകരിക്കുന്നില്ല. എന്നാല്‍ കൂടുതല്‍ സംഘപരിവാര്‍ അനുകൂല നിലപാടുകള് സ്വീകരിക്കുന്നുണ്ട് താനും.

പോണ്ടിച്ചേരി സര്‍വകലാശാലയുടെ മുഖഛായ മാറ്റി, ഇന്ത്യയിലെ തന്നെ മികച്ച സര്‍വകലാശാലയില്‍ ഒന്നാക്കി മാറ്റിയ മുന്‍ വി.സി ജെ.എ.കെ. തരീനെതിരെ ഇല്ലാത്ത റിസര്‍ച്ച് റിപ്പോര്‍ട്ടിന്റെ പേരില്‍ അന്വേഷണം നടത്താന്‍ എം.എച്ച്.ആര്‍.ഡി ആവശ്യപെട്ടപ്പോള്‍ കണ്ണും പൂട്ടി അതിന് കമ്മീഷനെ വെച്ചാണ് പുതിയ വി.സി ഇന്‍ ചാര്‍ജ്ജ് അനീസാ. ബി. ഖാന്‍ തന്റെ സംഘപരിവാര്‍ വിധേയത്വം പ്രകടിപ്പിച്ചത്.


കഴിഞ്ഞ ദിവസം നടന്ന എസ്.എഫ്.ഐയുടെ പ്രതിഷേധകൂട്ടായ്മയെ തടയാന്‍ സെക്യൂരിട്ടിയെ നിയമിച്ച അഡ്മിനിസ്‌ട്രേഷന്‍, എ.എസ്.എ നടത്തിയ “റാം കെ നാമം” എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിനിടയില്‍ വെദ്യുതി വിച്ഛേദിച്ചാണ് സംഘപരിവാര്‍ സ്‌നേഹം പ്രകടിപ്പിച്ചത്.



ബാംഗ്ലൂര്‍ ആസ്ഥാനമായ “ഇന്ത്യ ഫാക്ട്‌സ്” എന്ന വെബ്‌സെറ്റ് പുറത്ത് വിട്ട പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മാനവസവിഭവശേഷി മന്ത്രാലയം സര്‍വകലാശാലയോട് അന്വേഷണം നടത്താന്‍ ആവശ്യപെട്ടത്. എന്നാല്‍ വെബ്‌സെറ്റില്‍ നിന്ന് 2015 ജൂണ്‍ മാസത്തില്‍ പിന്‍വലിച്ച ഒരു പഠനത്തിന്റെ പേരില്‍ ” പ്രാചീന ഇന്ത്യന്‍ സംസ്‌കാരം നിലനിര്‍ത്താനും അത് പരിപോഷിപ്പിക്കാനും” വേണ്ടിയെന്ന് അതിന്റെ ഭാരവാഹികള്‍ തന്നെ പറയുന്ന “patriotic forum”  2015 സെപ്റ്റബറില്‍ പരാതി നല്‍കിയത്. ജൂണ്‍ മാസത്തില്‍ പിന്‍വലിച്ച പഠനത്തിന്റെ പേരില്‍ മൂന്ന് മാസത്തിന് ശേഷം പരാതി നല്‍കുന്നതിലെ രാഷ്ട്രീയം ആര്‍ക്കും മനസിലാക്കാവുന്നതാണ്.

ഇത്തരം സംഘപരിവാര്‍ രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായ പരാതി അതേ പോലെ സ്വീകരിച്ച് അന്വേഷണം നടത്താന്‍ ഉത്തരിവിട്ട വി.സി വലിയ രൂപത്തിലുള്ള വിധേയത്വം സംഘപരിവാറിനോട് പുലര്‍ത്തുകയാണ്. കെട്ടിടം ഉദ്ഘാടനം ചെയ്തീട്ടും വിദ്യാര്‍ത്ഥികള്‍ക്ക് 24 മണിക്കൂര്‍ ലെബ്രറി കോംപ്ലക്‌സ് തുറന്ന് കൊടുത്തിട്ടില്ല. വിസി ഇന്‍ ചാര്‍ജ്ജ് പറയുന്ന കാരണം പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങി നടക്കുന്നത്് ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നാണ്.

അടുത്തപേജില്‍ തുടരുന്നു

സംഘപരിവാറിന്റെ അതേ സ്വരമാണ് വി.സിയില്‍ നിന്ന് ഞങ്ങള്‍ക്ക് കേള്‍ക്കാനായത്. സര്‍വകലാശാലയെ മുന്‍ വി.സി തരീന്‍ കലാലയത്തെ ഇസ്‌ലാംവല്‍ക്കരിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലുള്ള ആരോപണങ്ങള്‍ ഇസ്‌ലാംവിരുദ്ധതയുടെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്നവയാണ്.

കാശ്മീരില്‍ നിന്ന് പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ തീവ്രവാദികളാണെന്ന സംശമുണ്ടെന്ന് തുടങ്ങി ഹലാല്‍ ചിക്കന്‍ മെസില്‍ നല്‍ക്കുന്നത് ഇസ്‌ലാംവല്‍ക്കരണത്തിന്റെ ഭാഗമായാണെന്ന് വരെ നീളുന്നു. നിലവില്‍ ക്യാമ്പസില്‍ ഒരു അമ്പലമുണ്ടെന്നിരിക്കെ പള്ളി പണിയാന്‍ ശ്രമിക്കുന്നുണ്ടെന്നും  ആരോപിക്കുന്നു.

ഇത്തരത്തിലുള്ള സര്‍വകലാശാലയുടെ പേര് കളങ്കപ്പെടുത്തുന്ന വിഷയങ്ങള്‍ ഉണ്ടായിട്ടും അതിനെതിരെ ഒരു വാക്ക് പറയാന്‍ പോലും പറയാന്‍ തയ്യാറാവാതെയിരുന്ന വി.സി നേത്യത്വം കൊടുക്കുന്ന ഭരണവകുപ്പ് അതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന എസ്.എഫ്.ഐയുടെ പ്രതിഷേധകൂട്ടായ്മയെ തടയാന്‍ സെക്യൂരിട്ടിയെ നിയമിച്ച അഡ്മിനിസ്‌ട്രേഷന്‍, എ.എസ്.എ നടത്തിയ “റാം കെ നാമം” എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിനിടയില്‍ വെദ്യുതി വിച്ഛേദിച്ചാണ് സംഘപരിവാര്‍ സ്‌നേഹം പ്രകടിപ്പിച്ചത്.

ഇതിന് ശേഷമാണ് ബ്രാഹ്മണയിസേഷന്‍, ഇസ്‌ലാംവത്കരണം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചുള്ള പോസ്റ്ററുകള്‍ പതിക്കാന്‍ പാടില്ലെന്ന് ഹോസ്റ്റല്‍ ചീഫ് വാര്‍ഡന്റെ പേരില്‍ ഇറങ്ങിയ സര്‍ക്കുലര്‍ പറയുന്നു.

ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്  വിലക്ക് ഏര്‍പെടുത്തി കൊണ്ടാണ് അധികാരകള്‍ തങ്ങളുടെ സംഘപരിവാറിനോടുള്ള അനുഭാവം പ്രകടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത പ്രസിഡന്റും സെക്രട്ടറിയുമടക്കമുള്ള സ്റ്റുഡന്റസ് കൗണ്‍സില്‍ അംഗങ്ങള്‍ മുന്‍കൂട്ടി അനുമതി വാങ്ങി കാണാന്‍ ചെന്നാല്‍ പോലും തയ്യാറാവാതെയിരിക്കുന്ന ഏകാധിപത്യ നിലപാടും വിസി വെച്ച് പുലര്‍ത്തുകയാണ്.

ഈ നിലപാടുകള്‍ തിരുത്താന്‍ തയ്യാറാവാതെ മുന്നോട്ട് പോകാനാണ് സര്‍വകലാശാല അധികാരികള്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ ഇതിനെതിരെ ഇനിയുമൊരു സമരത്തിന് കൂടി സര്‍വകലാശാല സാക്ഷിയാകേണ്ടി വരും.

(പോണ്ടിച്ചേരി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയും സാമൂഹിക പ്രവര്‍ത്തകനുമാണ് ലേഖകന്‍)

We use cookies to give you the best possible experience. Learn more