2024 ഐ.പി.എല്‍ മാര്‍ച്ച് 22ന് ആരംഭിക്കും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. ആദ്യ മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ്. എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ഫേവറേറ്റ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
മാര്‍ച്ച് 24ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ക്യാപ്റ്റന്‍സിയില്‍ നിന്ന് രോഹിത്തിനെ മാറ്റി ഗുജറാത്തില്‍ നിന്ന് ഹര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് കൊണ്ടുവന്നത് മുതല്‍ ഇരു ടീമുകളും ഐ.പി.എല്ലിന്റെ ചര്‍ച്ചാ വിഷയമായിരുന്നു. നിരവധി മാറ്റങ്ങളോടെയാണ് ഇരു ടീമും ഇറങ്ങുന്നത്. യോര്‍ക്കര്‍ ബോളുകള്‍ക്ക് പേരുകേട്ട മുംബൈ ടീമിന്റെ പ്രധാന പേസ് ബൗളര്‍ ജസ്പ്രീദ് ബുംറയുടെ ആക്രമണം കാണാന്‍ ആരാധകരും കാത്തിരിക്കുകയാണ്.
എന്നാല്‍ യോര്‍ക്കര്‍ ബോള്‍ എറിയുന്നതില്‍ ബുംറയേക്കാള്‍ അതികായന്‍ മുംബൈയുടെ മുന്‍ സ്റ്റാര്‍ താരം വും നിലവിലെ പരിശീലകനുമായ ലെസിത്ത് മലിങ്കയാണെന്ന് പറഞ്ഞാല്‍ ആര്‍ക്കും ഞെട്ടല്‍ ഉണ്ടാകില്ല. എന്നാല്‍ അത് എങ്ങനെ എന്ന ചോദ്യത്തിന് റെക്കോഡുകള്‍ തന്നെ ഉത്തരം പറയും എന്നത് മറ്റൊരു പ്രത്യേകതയാണ്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കര്‍ വിക്കറ്റുകള്‍ നേടിയ താരം മലിങ്ക തന്നെയാണ്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കര്‍ വിക്കറ്റുകള്‍ നേടിയ താരം
ലെസിത് മലിങ്ക – 34
ഭുവനേശ്വര്‍ കുമാര്‍ – 12
ഡെയ്ന്‍ ബ്രോവോ – 12
ആര്‍.പി. സിങ് – 10
ട്രെന്റ് ബോള്‍ട്ട് – 10
ജസ്പ്രീത് ബുംറ – 10
ഏതൊരു ക്രിക്കറ്റ് ആരാധകന്റെയും എവര്‍ ഗ്രീന്‍ താരമാണ് മലിങ്ക. ആക്രമണ ബോളിങ്ങിന് ബുംറ പേരെടുക്കുന്നതിന് മുമ്പ് ആശാന്‍ കളത്തില്‍ വിക്കറ്റ് വേട്ട നടത്തുന്നുണ്ട്.
Content highlight: The IPL Yorker King Is Lasith Malinga