| Saturday, 27th January 2024, 11:34 am

ഒരു ഫലസ്തീനി ഗര്‍ഭിണി കൊല്ലപ്പെട്ടാല്‍ ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന് ഇസ്രഈല്‍; ഹോളോകോസ്റ്റിനെ അതിജീവിച്ചവര്‍ അവിടെയുണ്ടെന്ന് ഓര്‍ക്കണം: അന്താരാഷ്ട്ര നീതിന്യായ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേഗ്: ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ ഹോളോകോസ്റ്റിനെ അതിജീവിച്ച ഒരു ലക്ഷം ആളുകളില്‍ 38 ശതമാനവും ഇസ്രഈലിലെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. എന്നാല്‍ ഈ തലമുറ അവസാനിക്കുന്നതിന് മുമ്പ് ഇസ്രഈലി ഭരണകൂടം മറ്റൊരു വംശത്തിനെതിരെ വംശഹത്യ നടത്തുന്നുവെന്ന് കോടതി വിലയിരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

മനുഷ്യന്‍ അനുഭവങ്ങളില്‍ നിന്ന് പഠിക്കുമെന്നും കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരായി തീരുമെന്ന് കരുതുന്നതും വെറുതെ ആയിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ഹീനമായ വംശഹത്യയെ അതിജീവിച്ച മനുഷ്യരും അവരുടെ തൊട്ടടുത്ത തലമുറയും അവര്‍ അനുഭവിച്ച അതേ ക്രൂരത മറ്റൊരിടത്ത് ആവര്‍ത്തിക്കില്ലല്ലോയെന്ന് കോടതി ചോദ്യമുയര്‍ത്തി.

ഒന്നിലധികം തെളിവുകളെ മുന്‍നിര്‍ത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച അന്താരാഷ്ട്ര നീതി ന്യായ കോടതി തെളിവുകളില്‍ കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

രണ്ട് ഫലസ്തീന്‍ കുട്ടികളെ രാവിലെ വെടിവെച്ച് കൊല്ലുകയും തുടര്‍ന്ന് ഇനിയും കുഞ്ഞുങ്ങളെ കൊല്ലണമെന്ന ഐ.ഡി.എഫ് സൈനികന്റെ വീഡിയോ മെസ്സേജ്, ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ നിരന്തരമായ ആഹ്വാനങ്ങള്‍ തുടങ്ങിയ തെളിവുകള്‍ കോടതി പരിശോധിച്ചതില്‍ ഉള്‍പ്പെടുന്നു.

‘ഫലസ്തീനികള്‍ മോണ്‍സ്റ്റേഴ്സ് ആണ്, ഹ്യുമന്‍ അനിമല്‍ ആണ്’ തുടങ്ങിയ പ്രചരണങ്ങളും കോടതി ഗൗരവത്തോടെ നിരീക്ഷിച്ചതായി അന്താരാഷ്ട്ര നിയമ സ്രോതസുകള്‍ പറയുന്നു.

നാസി ഭരണകാലത്ത് യഹൂദരെ വിളിച്ചിരുന്നത് റാറ്റ്‌സ് എന്നാണെന്നും റുവാണ്ടന്‍ വംശഹത്യയില്‍ ഹുടു വംശക്കാര്‍ ടുട്‌സികളെ വിളിച്ചിരുന്നത് കോക്രോച്ച് എന്നാണെന്നും കോടതി പറയുന്നു. അതേസമയം ഇപ്പോഴത്തെ മനുഷ്യരില്‍ പുരോഗതിയുണ്ടെന്നും ജൂതന്മാര്‍ ഫലസ്തീനികളെ വിളിക്കുന്നത് മോണ്‍സ്റ്റേഴ്സ് എന്നാണെന്നും കോടതി വിലയിരുത്തുന്നു.

ഇസ്രഈല്‍ ഒരു രാജ്യമായി തീര്‍ന്ന കാലം മുതല്‍ ഫലസ്തീനികളെ ഉപ മനുഷ്യരായിട്ടാണ് പരിഗണിച്ചിരുന്നതെന്നും അവരെ വെറുപ്പോടെ കാണുന്നതിനായി ഇസ്രഈലിലെ പുതിയ തലമുറക്കിടയില്‍ നിരവധി ക്യാമ്പയിനുകള്‍ നടന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഗര്‍ഭിണി ആയ സ്ത്രീയുടെ ചിത്രം പതിപ്പിച്ച ടീ ഷര്‍ട്ട് ധരിച്ചുകൊണ്ടായിരുന്നു അത്തരത്തിലുള്ള ക്യാമ്പയിനുകള്‍ നടന്നിരുന്നത്. സ്ത്രീയുടെ ചിത്രത്തിന് മുകളില്‍ ‘വണ്‍ ഷോട്ട്, ടു ബേര്‍ഡ്സ്’ എന്ന് ക്യാപ്ഷനും ഇസ്രഈലികള്‍ നല്‍കിയിരുന്നു. ഒരു ഫലസ്തീനി ഗര്‍ഭിണി കൊല്ലപ്പെട്ടാല്‍ ഒരു വെടിക്ക് രണ്ട് പക്ഷിയെന്നതായിരുന്നു ഇസ്രഈല്‍ ക്യാമ്പയിനുകളുടെ ആശയമെന്നതും വിവാദമായിരുന്നു.

Content Highlight: The International Court of Justice said that 38 percent of the 100,000 people who survived the Holocaust were in Israel

Latest Stories

We use cookies to give you the best possible experience. Learn more