സൂപ്പര്‍ താരം തിരിച്ചെത്തുന്നു, ഇത്തവണ കൂടുതല്‍ ശക്തമായ ടീം, ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Sports News
സൂപ്പര്‍ താരം തിരിച്ചെത്തുന്നു, ഇത്തവണ കൂടുതല്‍ ശക്തമായ ടീം, ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st September 2022, 5:48 pm

2022 വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്ണമെന്റിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. ഹര്മന്പ്രീത് കൗര് നായികയായി എത്തുന്ന ടീമില് സ്മൃതി മന്ദാനയാണ് ഉപനായിക. ജെമീമ റോഡ്രിഗസ് പരിക്കില് നിന്ന് മോചിതയായി ടീമില് തിരിച്ചെത്തിയിട്ടുണ്ട്. ഒക്ടോബര് ഒന്നിന് ബംഗ്ലാദേശിലാണ് ഏഷ്യാ കപ്പ് ടൂര്ണമെന്റ് ആരംഭിക്കും. ഇന്ത്യ ശ്രീലങ്കയെ നേരിടുന്നതാണ് ആദ്യ മത്സരം.

സ്മൃതി, ഷെഫാലി വര്മ, ഹര്മന്പ്രീത്, ജെമീമ, മേഘ്ന, ഡൈലാന് ഹേമലത, കെ.പി. നവ്ഗിരെ എന്നിവരാല് സമ്പന്നമാണ് ബാറ്റിങ് നിര. ഓള് റൗണ്ടറായ ദീപ്തി ശര്മയും ബാറ്റിങ്ങില് സാന്നിധ്യമറിയിക്കും.

രേണുക സിങ്, മേഘ്ന സിങ്, പൂജ വസ്ത്രാകര്, രാധാ യാദവ്, സ്നേഹ് റാണ, രാജേശ്വരി ഗെയ്ക്വാദ് എന്നിവരടങ്ങുന്ന ബൗളിങ് നിരയും ശക്തമാണ്. ശ്രീലങ്കയുമായുള്ള പോരാട്ടത്തിന് ശേഷം മലേഷ്യ, യു.എ.ഇ, പാകിസ്താന് എന്നീ ടീമുകളുമായുമായാണ് ഇന്ത്യ മത്സരിക്കുക. ട്വന്റി-20 ഫോര്മാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്.

വൈസ് ക്യാപ്റ്റനായി മത്സരിക്കാനിറങ്ങുന്ന സ്മൃതി മന്ദാന ഏഷ്യാ കപ്പ് ടൂര്ണമെന്റിലെ ഇന്ത്യയുടെ പ്രതീക്ഷാ പാത്രമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില് മികച്ച പ്രകടനം കാഴ്ച വെച്ച താരം ടി-20 ബാറ്റര്മാരുടെ റാങ്കിങ്ങില് കരിയറിലെ ഏറ്റവും മികച്ച രണ്ടാം സ്ഥാനത്താണ്. ഏകദിന റാങ്കിങ്ങില് മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയാണ് താരം ഏഴാമതെത്തുന്നത്. അതേസമയം ഇന്ത്യന് ക്യാപ്റ്റന് ഹര്മന്പ്രീത് കൗറും റാങ്കിങ്ങില് നേട്ടമുണ്ടാക്കിയിട്ടുണ്ട്.

വനിതകളുടെ ഏകദിന റാങ്കിങ്ങില് നാല് സ്ഥാനം മെച്ചപ്പെടുത്തിയ താരം ഇപ്പോള് ഒമ്പതാം സ്ഥാനത്താണ്. ടി-20 ബാറ്റര്മാരുടെ പട്ടികയില് ഒരു സ്ഥാനം ഉയര്ന്ന ഇന്ത്യന് ക്യാപ്റ്റന് 14-ാമതാണ്. വിക്കറ്റ് കീപ്പര് ബാറ്റര് യാസ്തിക ഭാട്ടിയ എട്ട് സ്ഥാനങ്ങള് ഉയര്ന്ന് 37-ാം റാങ്കിലെത്തി. ഓള്റൗണ്ടര് ദീപ്തി ശര്മക്കും നേട്ടമുണ്ടാക്കാനായി.

ഏകദിന ബാറ്റര്മാരുടെ റാങ്കിങ്ങില് ഒരു സ്ഥാനം ഉയര്ന്ന ദീപ്തി 32-ാ ത്താണ്. ബൗളര്മാരുടെ റാങ്കിങ്ങില് ആറ് സ്ഥാനങ്ങള് മെച്ചപ്പെടുത്തിയ താരം 12-ാമതാണ്. ടി-20 ബോളര്മാരുടെ റാങ്കിങ്ങില് രേണുക സിങ്, രാധ യാദവ് എന്നിവരും മുന്നോട്ട് കയറി. യഥാക്രമം 10, 14 റാങ്കിലാണ് രേണുക സിങ്ങും രാധ യാദവുമുള്ളത്. ഏഷ്യാ കപ്പിനുള്ള ടീം ഇന്ത്യ: ഹര്മന്പ്രീത് കൗര് (ക്യാപ്റ്റന്) സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്), ദീപ്തി ശര്മ, ജെമീമ റോഡ്രിഗസ്, സബ്ബിനേനി മേഘ്ന രേണുക ഠാക്കൂര്, പൂജ വസ്ത്രാകര്, രാജേശ്വരി ഗെയ്ക്വാദ്, രാധാ യാദവ്, കെ.പി.നവ്ഗിരെ താനിയ സപ്ന ഭാട്ടിയ, സിമ്രാന് ദില് ബഹാദുര് എന്നിവര് റിസര്വ് താരങ്ങളാണ്.