മുംബൈ: ഡോളറിനെതിരെ 81 രൂപ എന്ന നിലയില്‍ കൂപ്പുകൂത്തി ഇന്ത്യന്‍ രൂപ. ഈ വര്‍ഷത്തെ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് വെള്ളിയാഴ്ച ഇന്ത്യന്‍ രൂപ നേരിട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും മോശം ആഴ്ചയാണ് കറന്‍സി രേഖപ്പെടുത്തിയത്. യു.എസ് ഡോളറിനെതിരെ എക്കാലത്തേയും താഴ്ന്ന നിരക്കായ 80.79ലാണ് ഇന്ത്യന്‍ രൂപ.
ഇതോടെ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ വലിയ ട്രോളുകളും വിമര്‍ശനവുമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്നത്.
‘പുതിയ ദിവസങ്ങളില്‍ പുതിയ ഉയരങ്ങള്‍’ കീഴടക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നണ് കോണ്‍ഗ്രസ് നേതാവ് റോഹന്‍ ഗുപ്ത പരിഹസിച്ചത്.
ചരിത്രത്തിലാദ്യമായി യു.സ് ഡോളറിനെതിരെ 81ന് താഴെയായ ഈ സമയത്ത് ഹിന്ദു-മുസ്‌ലിം പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ച് സമയം കളയാം എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈര്‍ പറഞ്ഞത്.
2011 ല്‍ യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 52 രൂപ ആയിരുന്നപ്പോള്‍ വിമര്‍ശിച്ച ബി.ജെ.പി അനുഭാവി സ്മിത പ്രകാശ് പങ്കുവെച്ച ട്രീറ്റ് കുത്തിപ്പൊക്കി ‘എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമുള്ള ഒരാളെ നമുക്ക ചുമതലപ്പെടുത്തേണ്ടതുണ്ട്’ എന്നാണ് മറ്റൊരു ട്വീറ്റില്‍ സുബൈര്‍ പറഞ്ഞത്.
അതേസമയം, ഡോളറിന് എതിരെ രൂപയുടെ മൂല്യം ഇടിഞ്ഞേതാടെ ഗള്‍ഫ് കറന്‍സികളുടെ എല്ലാം വിനിമയ മൂല്യം ഉയര്‍ന്നിരിക്കുകയാണ്.
ഒരു യു.എ.ഇ ദിര്‍ഹത്തിന് 22 രൂപ എന്ന തരത്തിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ യു.എ.ഇ ദിര്‍ഹത്തിന് 21.92 രൂപ വരെ ലഭിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
CONTENT HIGHLIGHTS: The Indian rupee rose to Rs 81 against the dollar and social media trolls