| Monday, 31st July 2023, 1:47 pm

ലോകകപ്പിലെ ഇന്ത്യ- പാക് മത്സരം പുനക്രമീകരിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് പോരാട്ടം. മുമ്പ് തീരുമാനിച്ചതിനേക്കാള്‍ ഒരു ദിവസം മുമ്പ് ഒക്ടോബര്‍ 14ലേക്ക് ഈ മത്സരത്തെ പുനക്രമീകരിക്കുകയാണിപ്പോള്‍ ഐ.സി.സി. ഒക്ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നവരാത്രിയുടെ ആഘോഷങ്ങളുടെ ഭാഗമായിട്ട് മത്സരം റീ ഷെഡ്യൂള്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

മാറ്റങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂളില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഉണ്ടായേക്കാമെന്നും കരുതുന്നു.

ക്രമീകരണം ആവശ്യപ്പെട്ട് ഐ.സി.സിക്ക് കത്തെഴുതിയതിനെത്തുടര്‍ന്ന് ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ആഴ്ച ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. നിലവിലുള്ള ഇടവേള നാല് മുതല്‍ അഞ്ച് ദിവസമായി കുറയ്ക്കാന്‍ മത്സരങ്ങളുടെ തിയതികളും സമയവും മാറ്റണമെന്നായിരുന്നു ബി.സി.സി.ഐ അടക്കമുള്ള ബോര്‍ഡുകളുടെ ആവശ്യം.

കഴിഞ്ഞ മാസം അവസാനമായിരുന്നു ഐ.സി.സി ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരുന്നത്. ഏകദേശം ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നാല് മത്സരങ്ങളാണുള്ളത്.

ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ടൂര്‍ണമെന്റ് ഉദ്ഘാടന മത്സരം. ഇന്ത്യ- പാകിസ്ഥാന്‍, ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ എന്നീ മത്സരങ്ങള്‍ക്കൊപ്പം ഫൈനലിനും നരേന്ദ്രമോദി സ്‌റ്റേഡിയം വേദിയാകും. 10 നഗരങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. മുംബൈയിലും കൊല്‍ക്കത്തയിലുമായി സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കും.

Content Highlight: The India-Pak match in the World Cup has been rescheduled

Latest Stories

We use cookies to give you the best possible experience. Learn more