| Monday, 15th July 2024, 7:55 am

വീണ്ടും ചരിത്രം; ക്യാപ്റ്റനായി മലയാളികളുടെ മിന്നു, എ.ബി.എഫ് കീഴടക്കാന്‍ ഓസ്‌ട്രേലിയയിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ  ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ടി-20യും മൂന്ന് ഏകദിനവും ഒരു 4 ഡേ ടെസ്റ്റും അടങ്ങുന്ന മള്‍ട്ടി ഫോര്‍മാറ്റ് സീരീസിനുള്ള ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളി താരം മിന്നു മണിയെ ക്യാപ്റ്റനാക്കിയും ശ്വേത ഷെരാവത്തിനെ വൈസ് ക്യാപ്റ്റനായും ചുമതലപ്പെടുത്തി 18 അംഗ സ്‌ക്വാഡിനെയാണ് ബി.സി.സി.ഐ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്.

ആഗസ്റ്റ് ഏഴിനാണ് പര്യടനത്തിന് തുടക്കമാകുന്നത്. ടി-20 പരമ്പരയാണ് ആദ്യം. നടക്കുക. ആഗസ്റ്റ് ഏഴ് മുതല്‍ 11 വരെ ഒന്നിടവിട്ട ദിവസങ്ങളിലായി മൂന്ന് മത്സരങ്ങളും നടക്കും. ബ്രിസ്‌ബെയ്‌നിലെ അലന്‍ ബോര്‍ഡര്‍ ഫീല്‍ഡാണ് (എ.ബി.എഫ്) മൂന്ന് മത്സരങ്ങള്‍ക്കും വേദിയാകുന്നത്.

ആഗസ്റ്റ് 14 മുതലാണ് ഏകദിന പരമ്പരകള്‍ ആരംഭിക്കുന്നത്. മക്കായ്‌യിലെ ഗ്രേറ്റ് ബാരിയര്‍ റീഫ് അരീനയാണ് ഏകദിന പരമ്പരകള്‍ക്ക് സാക്ഷ്യം വഹിക്കുക.

ഇതിന് ശേഷം ഗോള്‍ഡ് കോസ്റ്റില്‍ വണ്‍ ഓഫ് 4 ഡേ ടെസ്റ്റും ഇന്ത്യ എ ടീം കളിക്കും.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ സ്‌ക്വാഡ്

മിന്നു മണി (ക്യാപ്റ്റന്‍), ശ്വേത ഷെരാവത് (വൈസ് ക്യാപ്റ്റന്‍), പ്രിയ പൂനിയ, ശുഭ സതീഷ്, തേജല്‍ ഹസ്ബ്‌നിസ്, കിരണ്‍ നവ്ഗിരെ, സജന സജീവന്‍, ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), ഷിപ്ര ഗിരി (വിക്കറ്റ് കീപ്പര്‍), രാഘവി ബിഷ്ത്, സായ്ക ഇഷാഖ്, മന്നത് കശ്യപ്, പ്രിയ മിശ്ര, മേഘ്‌ന സിങ്, സയാലി സത്ഘരെ, ഷബ്‌നം ഷക്കീല്‍*, എസ്. യശശ്രീ.

*ഫിറ്റ്‌നസ്സിന്റെ അടിസ്ഥാനത്തിലാകും ഷബ്‌നം ഷക്കീലിന്റെ ഇന്‍ക്ലൂഷന്‍.

സ്റ്റാന്‍ഡ് ബൈ താരം: സൈമ താക്കൂര്‍.

ഇന്ത്യ എയുടെ ഓസ്‌ട്രേലിയന്‍ പര്യടനം

ടി-20 പരമ്പര

ആദ്യ ടി-20: ആഗസ്റ്റ് 7, ബുധന്‍ – അലന്‍ ബോര്‍ഡര്‍ ഫീല്‍ഡ്, ബ്രിസ്‌ബെയ്ന്‍.

രണ്ടാം ടി-20: ആഗസ്റ്റ് 9, വെള്ളി – അലന്‍ ബോര്‍ഡര്‍ ഫീല്‍ഡ്, ബ്രിസ്‌ബെയ്ന്‍.

മൂന്നാം ടി-20: ആഗസ്റ്റ് 11, ഞായര്‍ – അലന്‍ ബോര്‍ഡര്‍ ഫീല്‍ഡ്, ബ്രിസ്‌ബെയ്ന്‍.

ഏകദിന പരമ്പര

ആദ്യ ഏകദിനം: ആഗസ്റ്റ് 14, ബുധന്‍ – ഗ്രേറ്റ് ബാരിയര്‍ റീഫ് അരീന, മക്കായ്.

രണ്ടാം ഏകദിനം: അഗസ്റ്റ് 16, വെള്ളി – ഗ്രേറ്റ് ബാരിയര്‍ റീഫ് അരീന, മക്കായ്.

മൂന്നാം ഏകദിനം: ആഗസ്റ്റ് 18, ഞായര്‍ – ഗ്രേറ്റ് ബാരിയര്‍ റീഫ് അരീന, മക്കായ്.

4 ഡേ ക്ലാഷ്

ആഗസ്റ്റ് 22 മുതല്‍ ആഗസ്റ്റ് 25 വരെ – പീപ്പിള്‍ ഫസ്റ്റ് സ്റ്റേഡിയം, ഗോള്‍ഡ് കോസ്റ്റ്.

Content Highlight: The India A squad for the Australian tour has been announced.

We use cookies to give you the best possible experience. Learn more