പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ കേസെടുത്തു. ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ കേസെടുത്തു. ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ശുചീകരണത്തിനായി എത്തിച്ച തൊഴിലാളികളുടെ സുരക്ഷ കരാറുകാരന്‍ ഉറപ്പാക്കിയില്ല എന്നാരോപിച്ചാണ് കേസ്. ഇയാള്‍ക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയതായി റെയില്‍വെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇതിന് പുറമെ അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.
അതേസമയം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികള്‍ തിരികെ സ്റ്റേഷനിലേക്ക് മടങ്ങാന്‍ റോഡിന് പകരം അനുമതിയില്ലാത്ത റെയില്‍വെ പാലം ആണ് ഉപയോഗിച്ചത്. ഇതാണ് അപകടത്തിന് വഴി വെച്ചത്. പാലത്തിലൂടെ ട്രെയിനുകള്‍ക്ക് വേഗനിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല.
ഇന്നലെ (ശനിയാഴച്ച)യാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് തട്ടി മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിക്കുന്നത്. ട്രെയിന്‍ തട്ടി ഭാരതപ്പുഴയിലേക്ക് വീണ ഒരു തൊഴിലാളിയെ ഇത് വരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
ലക്ഷ്മണന്‍, റാണി, വല്ലി എന്നിങ്ങനെ പേരുള്ള മൂന്ന് തൊഴിലാളികളാണ് മരണപ്പെട്ടത്. മൂന്ന് പേരും തമിഴ്‌നാട് സേലം സ്വദേശികളാണ്.
ഷൊര്‍ണൂര്‍ സ്റ്റേഷന് അടുത്തുള്ള ട്രാക്കിലെ ചെറുതുരുത്തി പാലത്തിന് മുകളില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഏകദേശം പത്ത് തൊഴിലാളികള്‍ അപകടം നടക്കുമ്പോള്‍ അപകട സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഇവരില്‍ ചിലര്‍ ട്രെയിന്‍ വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടതോടെയാണ് വന്‍ ദുരന്തം ഒഴിവായത്.
കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: The incident where workers died after being hit by a train in Shoranur; Case against the contractor