മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ പ്രതികള്‍ പിടിയില്‍. പ്രതികളായ ഹര്‍ഷിത്, അഭിരാം എന്നിവരാണ് പിടിയിലായത്.
ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച നാലംഗ സംഘത്തില്‍ രണ്ട് പ്രതികളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കല്‍പ്പറ്റയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇരുവരെയും ലോക്കപ്പിലേക്ക് മാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മാനന്തവാടി പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രതികള്‍ സഞ്ചരിച്ചിരുന്ന KL52 H 8733 എന്ന കാര്‍ മാനന്തവാടി പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.
15/12/24ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു യുവാവിനെ അരക്കിലോമീറ്ററോളം വാഹനത്തിന്റെ ഡോറില്‍ കുരുക്കി വലിച്ചിഴച്ചത്. കൂടല്‍ കടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ വലിച്ചിഴച്ചത്.
സംഭവത്തില്‍ അരയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു
കൂടല്‍ കടവ് ചെക്ക് ഡാം കാണാന്‍ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തര്‍ക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാന്‍ കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാറില്‍ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.
മാനന്തവാടി-പുല്‍പ്പള്ളി റോഡിലൂടെ അരക്കിലോമീറ്ററോളം ദൂരം വലിച്ചിഴയക്കുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ ഇടപെട്ടതോടെ കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നു.
കാറിന്റെ ഡോറില്‍ മാതന്റെ വിരല്‍ കുരുങ്ങിയിട്ടും മോചിപ്പിക്കാന്‍ തയ്യാറാകാതെ അരക്കിലോമീറ്ററോളം യുവാവിനെ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.
Content Highlight: The incident where the tribal youth was dragged along the road; Two suspects are under arrest