കൊല്ലം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ പ്രചരണാര്‍ത്ഥം ചുമര്‍ചിത്രം മായ്ച്ച സംഭവത്തില്‍ തെറ്റു തിരുത്തി ഡി.വൈ.എഫ്.ഐ. ചിത്രം വരച്ച കലാകാരനെ കണ്ടെത്തി പുതിയ ചിത്രം വരക്കാനുള്ള കാന്‍വാസും മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കിയിരിക്കുകയാണ് ഡി.വൈ.എഫ്.ഐ. കൊല്ലം കരുനാഗപ്പള്ളിയിലായിരുന്നു സംഭവം.
നേരത്തെ ചിത്രം മായ്ച്ച് ജനകീയ പ്രതിരോധ ജാഥയുടെ പ്രചരണം നടത്തിയത് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിരോധ ജാഥ കരുനാഗപ്പളളിയില്‍ എത്തിയപ്പോഴാണ് ചുവര്‍ചിത്രം മായ്ച്ച് ജനകീയ പ്രതിരോധ ജാഥയുടെ ചുവരെഴുതിയത്. ഇതിനെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.
ഡി.വൈ.എഫ്.ഐയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും തണലും മഴ പെയ്താല്‍ വെളളമൊലിക്കാത്ത തരത്തിലുമുളള സൗകര്യവുമാണ് ഡി.വൈ.എഫ്.ഐ ഒരുക്കി നല്‍കിയിരുക്കുന്നതെന്നും കലാകാരന്‍ സദാനന്ദന്‍ പറഞ്ഞു. അവര്‍ക്ക് ചെയ്തതില്‍ പശ്ചാതാപമുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രം മായ്ച്ച് കളയുന്ന സമയത്ത് അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ അവരെ വിലക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിത്രം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ അവര്‍ മായ്ച്ച് കളഞ്ഞല്ലോയെന്ന സങ്കടം തനിക്കുണ്ടായിരുന്നുവെന്നും പ്രവര്‍ത്തിയെ ചോദ്യം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.
മായ്ച്ച് കളഞ്ഞ അതേ സ്ഥലത്ത് തന്നെ അദ്ദേഹത്തെ കൊണ്ട് ചിത്രം വരപ്പിക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രമുണ്ടായിരുന്നെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പറഞ്ഞു. അദ്ദേഹത്തിന് ആവശ്യമായ സാധനങ്ങള്‍ ചോദിച്ചറിഞ്ഞ് എത്തിച്ച് നല്‍കാനായതില്‍ സന്തോഷമുണ്ടെന്നും കരുനാഗപ്പള്ളിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
content highlights; The incident of erasing the mural for the cpim jankeeya pradhirodha jadha, dyfi take action