ഇതിഹാസങ്ങള്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു; അമ്പരന്ന് ക്രിക്കറ്റ് ലോകം
Sports News
ഇതിഹാസങ്ങള്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു; അമ്പരന്ന് ക്രിക്കറ്റ് ലോകം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th September 2024, 6:41 pm

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ഇതിഹാസങ്ങള്‍ ഒന്നിക്കുന്ന ഇന്റര്‍നാഷണല്‍ മാസ്‌റ്റേഴ്‌സ് ലീഗിന്റെ ഉദ്ഘാടന പതിപ്പ് 2024ല്‍ തുടങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ടി-20 ലീഗില്‍ തുടക്കത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ ആറ് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുക്കും. മുംബൈ, ലഖ്നൗ, റായ്പൂര്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ ആറ് രാജ്യങ്ങളിലേയും ഇതിഹാസതരങ്ങളെ അണിനിരത്തിയാണ് ലീഗ് പ്ലാന്‍ ചെയ്യുന്നത്.

മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ തിരിച്ചുവരവ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ആരാധകരില്‍ ആവേശം ഉണര്‍ത്തിക്കഴിഞ്ഞു. ഇതോടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറെ ലീഗിന്റെ കമ്മീഷണറായി നിയമിക്കുകയും ചെയ്തു.

‘ഇന്ത്യയില്‍ മാത്രമല്ല ക്രിക്കറ്റ് ലോകമെമ്പാടും ജനപ്രീതിയില്‍ വളരുകയാണ്. കഴിഞ്ഞ ദശകത്തില്‍ ടി-20 ക്രിക്കറ്റിന്റെ സ്വീകാര്യത പുതിയ ആരാധകരെ ഗെയിമിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു.

പഴയകാല പോരാട്ടങ്ങള്‍ക്ക് പുതിയ ഫോര്‍മാറ്റുകളില്‍ വീണ്ടും സാക്ഷിയാകാനുള്ള ശക്തമായ ആഗ്രഹം പ്രായഭേദമന്യേ ആരാധകര്‍ക്കിടയില്‍ ഇപ്പോഴും ഉണ്ട്. കായികതാരങ്ങള്‍ ഒരിക്കലും ഹൃദയത്തില്‍ വിരമിക്കില്ല, ഒപ്പം മത്സരങ്ങള്‍ കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള അവസരത്തിനായി കാത്തിരിക്കുന്നു.

പങ്കെടുക്കുന്ന എല്ലാ കളിക്കാരും ആവേശത്തില്‍ തിരിച്ചെത്തി കഠിനമായി തയ്യാറെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ നമ്മുടെ രാജ്യങ്ങളെ പ്രതിനിധീകരിക്കുമ്പോള്‍, ഞങ്ങള്‍ എല്ലാവരും മികച്ച നിലവാരമുള്ള ക്രിക്കറ്റ് കളിക്കാനും വിജയിക്കാന്‍ ശ്രമിക്കാനും ആഗ്രഹിക്കും,’ സച്ചിന്‍ പറഞ്ഞു.

 

Content Highlight: The inaugural edition of the International Masters League in 2024